Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IPL 2021: 0/13, നാണക്കേഡിന്റെ റെക്കോര്‍ഡിനൊപ്പം ഇനി റായുഡുവും! രോഹിത്തടക്കം 4 പേര്‍ ലിസ്റ്റില്‍

ഐപിഎല്ലില്‍ ബാറ്റ്‌സ്മാനെന്ന നിലയില്‍ നാണക്കേടിന്റെ റെക്കോര്‍ഡിനൊപ്പം എത്തിയിരിക്കുകയാണ് ചെന്നൈ സൂപ്പര്‍ കിങ്‌സിന്റെ മധനിര ബാറ്റ്‌സ്മാന്‍ അമ്പാട്ടി റായുഡു. പഞ്ചാബ് കിങ്‌സിനെതിരായ കളിയില്‍ ഗോള്‍ഡന്‍ ഡെക്കായി മടങ്ങിയതോടെയായിരുന്നു ഇത്. മുഹമ്മദ് ഷമിയുടെ ഷോര്‍ട്ട് ബോളിനെതിരേ വമ്പന്‍ ഷോട്ടിനു ശ്രമിച്ച റായുഡുവിനെ കവര്‍ പോയിന്റില്‍ നിക്കോളാസ് പൂരന്‍ പിടികൂടുകയായിരുന്നു. ഈ പുറത്താവലോടെയാണ് ടൂര്‍ണമെന്റില്‍ ഒരു ബാറ്റ്‌സ്മാനും അഭിമാനിക്കാന്‍ വക നല്‍കാത്ത ഓള്‍ടൈം റെക്കോര്‍ഡിനൊപ്പം അദ്ദേഹമെത്തിയത്.

1

ഐപിഎല്‍ കരിയറില്‍ റായുഡു 13ാം തവണയായിരുന്നു ഡെക്കായി ക്രീസ് വിട്ടത്. ഇതോടെ കൂടുതല്‍ തവണ ടൂര്‍ണമെന്റില്‍ ഡെക്കായ താരങ്ങളുടെ ലിസ്റ്റില്‍ അദ്ദേഹവും ഇടംപിടിച്ചു. നാലു പേരാണ് റായുഡുവിനൊപ്പം ഒന്നാംസ്ഥാനം പങ്കിടുന്നത്. ഇവരെല്ലാം ഇന്ത്യന്‍ താരങ്ങളുമാണ്. മുംബൈ ഇന്ത്യന്‍ നായകന്‍ രോഹിത് ശര്‍മ, ഡല്‍ഹി ക്യാപ്പിറ്റല്‍സിന്റെ അജിങ്ക്യ രഹാനെ, ക്രിക്കറ്റില്‍ നിന്നും വിരമിച്ച വിക്കറ്റ് കീപ്പര്‍ പാര്‍ഥീവ് പട്ടേല്‍, കൊല്‍ക്കത്ത നൈറ്റ്‌റൈഡഴ്‌സിന്റെ വെറ്ററന്‍ സ്പിന്നര്‍ ഹര്‍ഭജന്‍ സിങ് എന്നിവരാണ് 13 തവണ ഡെക്കായിട്ടുള്ള മറ്റു കളിക്കാര്‍.

അതേസമയം, റായുഡു ഡെക്കായെങ്കിലും പഞ്ചാബിനെതിരേ സിഎസ്‌കെയെ ഒരു തരത്തിലും ബാധിച്ചില്ല. കാരണം അദ്ദേഹം മടങ്ങുമ്പോഴും കളി സിഎസ്‌കെയുടെ വരുതിലായിരുന്നു. ആറു വിക്കറ്റിനാണ് ധോണിപ്പട പഞ്ചാബിനെ തകര്‍ത്തെറിഞ്ഞത്. സീസണില്‍ സിഎസ്‌കെയുടെ ആദ്യ ജയമായിരുന്നു ഇത്. ആദ്യറൗണ്ടില്‍ ഡല്‍ഹി ക്യാപ്പിറ്റല്‍സിനോടേറ്റ തോല്‍വിക്കു ശേഷം ഗംഭീര തിരിച്ചുവരവ് നടത്തിയിരിക്കുകയാണ് മുന്‍ ചാംപ്യന്‍മാര്‍. മികച്ച റണ്‍റേറ്റോടെയുള്ള വിജയത്തോടെ പോയിന്റ് പട്ടികയില്‍ സിഎസ്‌കെ രണ്ടാംസ്ഥാനത്തേക്കു കയറുകയും ചെയ്തിട്ടുണ്ട്.

മുംബൈയിലെ വാംഖഡെയെ ആദ്യം ബാറ്റ് ചെയ്ത പഞ്ചാബിനെ സിഎസ്‌കെ എട്ടു വിക്കറ്റിനു 106 റണ്‍സില്‍ വരിഞ്ഞുകെട്ടുകയായിരുന്നു. നാലു വിക്കറ്റുകളെടുത്ത പേസര്‍ ദീപക് ചഹറാണ് പഞ്ചാബിന്റെ അന്തകനായത്. ഷാരൂഖ് ഖാനൊഴികെ (47) മറ്റാരും പഞ്ചാബ് ബാറ്റിങ് ലൈനപ്പില്‍ പിടിച്ചുനിന്നില്ല. 15.4 ഓവറില്‍ നാലു വിക്കറ്റ് മാത്രം നഷ്ടത്തില്‍ സിഎസ്‌കെ ലക്ഷ്യത്തിലെത്തി. മോയിന്‍ അലി 46 റണ്‍സോടെ ടീമിന്റെ ടോപ്‌സ്‌കോററായപ്പോള്‍ ഫഫ് ഡുപ്ലെസി 36 റണ്‍സുമായി പുറത്താവാതെ നിന്നു. നാലോവറില്‍ ഒരു മെയ്ഡനുള്‍പ്പെടെ 13 റണ്‍സ് മാത്രം വിട്ടുകൊടുത്താണ് ചഹല്‍ നാലു പേരെ പുറത്താക്കിയത്. അദ്ദേഹത്തിന്റെ ഏറ്റവും മികച്ച ബൗളിങ് പ്രകടനം കൂടിയാണിത്. മാന്‍ ഓഫ് ദി മാച്ചായി ചഹര്‍ തന്നെ തിരഞ്ഞെടുക്കപ്പെടുകയും ചെയ്തു.

Story first published: Saturday, April 17, 2021, 0:09 [IST]
Other articles published on Apr 17, 2021
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+