For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

IPL 2021: 'ഹര്‍ദിക് ബാറ്റിങ് ഓള്‍റൗണ്ടറാണെന്ന് ഇപ്പോള്‍ വ്യക്തം', പ്രശംസിച്ച് അജയ് ജഡേജ

അബുദാബി: ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ 2021 സീസണിന്റെ രണ്ടാം പാദം വിജയകരമായി പുരോഗമിക്കുകയാണ്. വാശിയേറിയ പോരാട്ടം നടക്കുന്നതിനാല്‍ ആരൊക്കെ പ്ലേ ഓഫില്‍ ഇടം പിടിക്കുമെന്ന് വ്യക്തമായി പറയാനാവാത്ത അവസ്ഥയാണ് നിലവിലുള്ളത്. ഹാട്രിക് കിരീടം തേടി രണ്ടാം പാദത്തിനിറങ്ങിയ മുംബൈ ഇന്ത്യന്‍സ് ആദ്യ നാല് മത്സരവും തോറ്റെങ്കിലും നാലാം മത്സരത്തില്‍ പഞ്ചാബ് കിങ്‌സിനെ തോല്‍പ്പിച്ച് പ്ലേ ഓഫ് പ്രതീക്ഷ കാത്തിരിക്കുകയാണ്.

1

ആറ് വിക്കറ്റിന്റെ ജയത്തോടൊപ്പം ഹര്‍ദിക് പാണ്ഡ്യ ബാറ്റിങ്ങില്‍ ഫോം കണ്ടെത്തി തിരിച്ചെത്തിയതും മുംബൈയെ സംബന്ധിച്ച് വലിയ പ്രതീക്ഷ നല്‍കുന്ന കാര്യമാണ്. സമീപകാലത്തായി തുടര്‍ച്ചയായി പരിക്ക് വേട്ടയാടുന്ന താരത്തിന് ഫോമിലേക്കെത്താന്‍ സാധിച്ചിരുന്നില്ല. വലിയ വിമര്‍ശനങ്ങള്‍ ഏല്‍ക്കേണ്ടി വന്ന താരത്തിന്റെ ടി20 ലോകകപ്പിലെ സ്ഥാനമടക്കം ആശങ്കയുണ്ടാക്കുന്നതായിരുന്നു. എന്നാല്‍ ഫോമിലേക്കെത്തിയതോടെ മുംബൈ ഇന്ത്യന്‍സിനും ഇന്ത്യന്‍ ടീമിനും അത് ഒരുപോലെ പ്രതീക്ഷ നല്‍കിയിരിക്കുകയാണ്.

Also Read: കോലിക്കെതിരേ വീണ്ടും പടയൊരുക്കം, ബിസിസിഐയില്‍ പരാതിപ്പെട്ട് ആര്‍ അശ്വിന്‍, റിപ്പോര്‍ട്ട് ഇതാ

2

ഇപ്പോഴിതാ ഹര്‍ദിക്കിനെ പ്രശംസിച്ചിരിക്കുകയാണ് മുന്‍ ഇന്ത്യന്‍ താരം അജയ് ജഡേജ. ഹര്‍ദിക്കിന്റെ ബൗളിങ്ങിനെക്കാള്‍ കൂടുതല്‍ ടീമിന് ആവിശ്യം ബാറ്റിങ്ങാണെന്നും അദ്ദേഹമൊരു ബാറ്റിങ് ഓള്‍റൗണ്ടറാണെന്നും ഇപ്പോള്‍ അത് വ്യക്തമായെന്നുമാണ് അജയ് അഭിപ്രായപ്പെട്ടത്. 'ഹര്‍ദിക്കിന്റെ ബൗളിങ്ങിനെക്കാള്‍ ടീമിന് ആവിശ്യം ബൗളിങ്ങാണ്.ഇത്തരത്തില്‍ പ്രഹരശേഷിയുള്ള ബാറ്റ്‌സ്മാനല്ലെങ്കില്‍ മുംബൈ ഇന്ത്യന്‍സിനും ഇന്ത്യന്‍ ടീമിനും അവനെ ആവിശ്യമില്ല. ഇപ്പോള്‍ അവനൊരു ബാറ്റിങ് ഓള്‍റൗണ്ടറാണെന്ന് എല്ലാവര്‍ക്കും വ്യക്തമായിരിക്കുകയാണ്.

Also Read: IPL 2021: 'പ്രതീക്ഷിച്ചതിലും 10-20 റണ്‍സ് കുറവാണ് നേടാനായത്', തോല്‍വിയെക്കുറിച്ച് സഞ്ജു സാംസണ്‍

3

അവന്റെ പ്രതിഭ ബാറ്റിങ്ങിലാണ്. അവന് പന്തെറിയാന്‍ സാധിക്കുന്നില്ലെങ്കിലും ബാറ്റ്‌സ്മാനെന്ന നിലയില്‍ അവന്‍ പ്രതിഭയാണെന്നാണ് വിശ്വസിക്കുന്നത്. ഏഴാം നമ്പറില്‍ പാഴാക്കിക്കളയാനുള്ളതല്ല അവന്റെ ബാറ്റിങ് മികവ്. ബാറ്റ്‌സ്മാനെന്ന നിലയില്‍ ഒരിക്കലും വളര്‍ച്ച കൈവരിക്കാന്‍ കഴിയാത്ത ബാറ്റിങ് പൊസിഷനാണത്. ബാറ്റ്‌സ്മാനെന്ന നിലയില്‍ വളരണമെങ്കില്‍ നേരത്തെ തന്നെ ബാറ്റിങ്ങില്‍ ഇറങ്ങേണ്ടതായുണ്ട്. നേരത്തെയും ഇറങ്ങി മത്സരം പൂര്‍ത്തിയാക്കാനാവുമെന്ന് അവന്‍ കാട്ടിത്തന്നിരിക്കുകയാണ്.

Also Read: IPL 2021: തോല്‍വിയിലും തല ഉയര്‍ത്തി സഞ്ജു, എസ്ആര്‍എച്ച്-രാജസ്ഥാന്‍ മത്സരത്തിലെ റെക്കോഡുകളിതാ

4

മധ്യ ഓവറുകളില്‍ ബാറ്റ് ചെയ്യാനുള്ള കഴിവ് അവനുണ്ട്.എന്തുകൊണ്ടാണ് മുംബൈ ഇന്ത്യന്‍സ് അവന് നേരത്തെ ബാറ്റിങ്ങില്‍ അവസരം നല്‍കാത്തതെന്നോര്‍ത്ത് അത്ഭുതം തോന്നിയിട്ടുണ്ട്. ഹര്‍ദിക്ക് ക്രീസില്‍ തുടരാന്‍ ആഗ്രഹിക്കുന്നുണ്ടെങ്കില്‍ അവനെ ടോപ് ഓഡറിലേക്ക് പരിഗണിക്കേണ്ടതായുണ്ട്'-അജയ് ജഡേജ പറഞ്ഞു.

Also Read: IPL 2021: എന്തുകൊണ്ട് വാര്‍ണറെ പുറത്തിരുത്തി? ഫോംഔട്ടല്ല കാരണം, ഹൈദരാബാദ് കോച്ച് പറയുന്നു

5

പരിക്കിനെത്തുടര്‍ന്ന് വിശ്രമത്തിലായിരുന്ന ഹര്‍ദിക്കിന് ബൗളിങ് പുനരാരംഭിക്കാവുന്ന ഫിറ്റ്‌നസിലേക്ക് എത്താനായിട്ടില്ല. ടി20 ലോകകപ്പിലേക്ക് ഹര്‍ദിക് എത്തിയാലും പന്തെറിയാന്‍ അവസരം ലഭിക്കുമെന്ന് കരുതുന്നില്ല. 30 പന്തില്‍ നാല് ഫോറും രണ്ട് സിക്‌സുമടക്കം 40 റണ്‍സാണ് പഞ്ചാബിനെതിരേ ഹര്‍ദിക് നേടിയത്. 133.33 ആയിരുന്നു അദ്ദേഹത്തിന്റെ സ്‌ട്രൈക്കറേറ്റ്. ടി20 ലോകകപ്പിനുള്ള ടീമില്‍ ഫിനിഷറായാണ് ഇന്ത്യ ഹര്‍ദിക്കിനെ പരിഗണിച്ചിരിക്കുന്നത്.

Also Read: മുന്‍ പാകിസ്താന്‍ ക്യാപ്റ്റന്‍ ഇന്‍സമാം ഉല്‍ ഹഖിന് ഹൃദയാഘാതം, അന്‍ജിയോപ്ലാസ്റ്റി ചെയ്തു

6

എന്നാല്‍ ഒറ്റ മത്സരം കൊണ്ട് ഹര്‍ദിക്കിന്റെ തിരിച്ചുവരവെന്ന് വിശേഷിപ്പിക്കാനാവില്ല. ഇനിയുള്ള മൂന്ന് മത്സരങ്ങളില്‍ക്കൂടി ഹര്‍ദിക്കിന് തിളങ്ങാനായാല്‍ ടി20 ലോകകപ്പിനുള്ള ടീമിലും സ്ഥാനം നിലനിര്‍ത്താനായേക്കും. വരുന്ന മത്സരങ്ങളില്‍ നിരാശപ്പെടുത്തിയാല്‍ ലോകകപ്പ് ടീമില്‍ നിന്ന് തഴയപ്പെടാനുള്ള സാധ്യതയും കൂടുതലാണ്. നിലവിലെ സാഹചര്യത്തില്‍ ഇന്ത്യ പേസ് ഓള്‍റൗണ്ടറെ പരിഗണിച്ചാല്‍ ശര്‍ദുല്‍ ഠാക്കൂര്‍,ദീപക് ചഹാര്‍ എന്നിവരിലൊരാള്‍ക്ക് അവസരം നല്‍കാനും സാധ്യതയുണ്ട്. രണ്ട് പേരും റിസര്‍വ് താരങ്ങളായാണ് ടീമിലുള്ളത്. വരുന്ന മത്സരങ്ങളിലെ ഹര്‍ദിക്കിന്റെ പ്രകടനം അദ്ദേഹത്തിന്റെ കരിയറിലും നിര്‍ണ്ണായക വഴിത്തിരിവായേക്കും.

Also Read: IPL 2021: പ്രതീക്ഷകള്‍ അസ്തമിച്ചിട്ടില്ല, മുംബൈക്ക് ഇനിയും പ്ലേ ഓഫ് കളിക്കാം, എങ്ങനെയെന്നറിയാം

7

ഹര്‍ദിക് പാണ്ഡ്യ ടി20 ലോകകപ്പ് കളിക്കാനുള്ള സാധ്യതയാണ് കൂടുതല്‍. അദ്ദേഹം ഫിനിഷര്‍ റോളിലുള്ളപ്പോള്‍ ഏത് എതിരാളികള്‍ക്കും അതൊരു ഭയം സൃഷ്ടിക്കും. കാരണം ഏത് സാഹചര്യത്തില്‍ നിന്നും കളിയെ തിരിച്ചുപിടിക്കാന്‍ കെല്‍പ്പുള്ള അപൂര്‍വ്വം താരങ്ങളിലൊരാളാണ് ഹര്‍ദിക് പാണ്ഡ്യ. വരുന്ന ദിവസങ്ങളിലെ അദ്ദേഹത്തിന്റെ ഫിറ്റ്‌നസിന്റെ അവസ്ഥയാവും നിര്‍ണ്ണായകമാവുക.

Story first published: Wednesday, September 29, 2021, 14:21 [IST]
Other articles published on Sep 29, 2021
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+