Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IPL 2021: സിഎസ്‌കെയിലെ കൊവിഡ് ബാധ, മറ്റു മല്‍സരങ്ങളും മാറ്റുമോ? പ്രതികരിച്ച് ബിസിസിഐ

രാജ്യത്താകമാനം അപകടകരമാംവിധം വ്യാപിക്കുന്ന കൊവിഡ് 19 ഇപ്പോള്‍ ഐപിഎല്ലിനെയും പ്രതിസന്ധിയിലാക്കിയിരിക്കുകയാണ്. താരങ്ങളെയും ഒഫീഷ്യലുകളെയും കൊവിഡില്‍ നിന്നും സംരക്ഷിക്കുന്നതിനായി ബിസിസിഐ തയ്യാറാക്കിയ ബയോ ബബ്ള്‍ ഭേദിച്ച് വൈറസ് അകത്തു കയറില്ലെന്നായിരുന്നു പ്രതീക്ഷിക്കപ്പെട്ടിരുന്നത്. പക്ഷെ ഈ പ്രതീക്ഷ തെറ്റിയിരിക്കുകയാണ്. കൊല്‍ക്കത്ത നൈറ്റ്‌റൈഡേഴ്‌സിലെ രണ്ടു കളിക്കാര്‍ക്കും ചെന്നൈ സൂപ്പര്‍ കിങ്‌സിലെ മൂന്നു പേര്‍ക്കും (താരങ്ങളല്ല) കൊവിഡ് സ്ഥിരീകരിച്ചതോടെയാണിത്.

1

ഇന്നു നടക്കേണ്ടിയിരുന്ന കെകെആര്‍- റോയല്‍ ചാലഞ്ചേഴ്‌സ് ബാംഗ്ലൂര്‍ മല്‍സരം ഇതേ തുടര്‍ന്നു മാറ്റിവച്ചിരുന്നു. എന്നാല്‍ മറ്റു മല്‍സരങ്ങള്‍ മുന്‍ നിശ്ചയിച്ച പ്രകാരം തന്നെ നടക്കുമെന്ന് സ്ഥിരീകരിച്ചിരിക്കുകയാണ് ബിസിസഐ. ഒരു ദേശീയ മാധ്യമത്തോടു സാസാരിക്കവെ ബിസിസിഐ ഒഫീഷ്യലാണ് ഇക്കാര്യമറിയിച്ചത്.

നിലവില്‍ ഐപിഎല്‍ മല്‍സരങ്ങള്‍ നടക്കുന്ന ഡല്‍ഹി അരുണ്‍ ജയ്റ്റ്‌ലി സ്റ്റേഡിയത്തിലെ അഞ്ചു ഗ്രൗണ്ട് സ്റ്റാഫുമാര്‍ക്കും സ്ഥിരീകരിച്ചിരുന്നു. ഇതോടെയാണ് ഇനിയുള്ള മല്‍സരങ്ങളും മാറ്റിവച്ചേക്കുമെന്നു അഭ്യൂഹങ്ങളുയര്‍ന്നത്. എന്നാല്‍ ബിസിസിഐ ഒഫീഷ്യലിന്റെ പ്രതികരണത്തോടെ ഈ അഭ്യൂഹത്തിനു വിരാമമായിരിക്കുകയാണ്. അടുത്ത രണ്ടു മല്‍സരങ്ങളും ഡല്‍ഹിയിലാണ് നടക്കുന്നത്. ചൊവ്വാഴ്ച നിലവിലെ ചാംപ്യന്മാരായ മുംബൈ ഇന്ത്യന്‍സും സണ്‍റൈസേഴ്‌സ് ഹൈദരാബാദും തമ്മിലാണ് അടുത്ത മല്‍സരം. ബുധനാഴ്ച ഇതേ വേദിയില്‍ ചെന്നൈ സൂപ്പര്‍ കിങ്‌സും രാജസ്ഥാന്‍ റോയല്‍സും ഏറ്റുമുട്ടും.

കെകെആര്‍ ടീമിലെ സ്പിന്നര്‍ വരുണ്‍ ചക്രവര്‍ത്തി, മലയാളി ബാറ്റ്‌സ്മാന്‍ സന്ദീപ് വാര്യര്‍ എന്നിവരുടെ കൊവിഡ് പരിശോധനാഫലമാണ് പോസിറ്റീവായത്. രണ്ടു പേരെയും ഉടന്‍ തന്നെ ഐസൊലേഷനിലേക്കു മാറ്റുകയും ചെയ്തിരുന്നു. എന്നാല്‍ കെകെആര്‍ ടീമിലെ മറ്റു താരങ്ങളുടെ ഫലം നെഗറ്റീവായിരുന്നു.

അതേസമയം, കൊവിഡ് ഫലം പോസിറ്റീവായ താരവുമായി സമ്പര്‍ക്കം പുലര്‍ത്തിയ മറ്റു കളിക്കാര്‍ ഐസൊലേഷനില്‍ പോവേണ്ടതില്ലെന്നു ബിസിസിഐ ഒഫീഷ്യല്‍ വ്യക്തമാക്കി. കളിക്കാര്‍ ദിവസേന പരിശോധനകള്‍ക്കു വിധേയരാവുന്നുണ്ട്. അതുകൊണ്ടു തന്നെ ഒരാളുടെ ഫലം പോസിറ്റീവായാല്‍ മറ്റുള്ളവരെല്ലാം ഐസൊലേഷനിലേക്കു മാറേണ്ടതില്ലെന്നും ഒഫീഷ്യല്‍ പ്രതികരിച്ചു.

Story first published: Monday, May 3, 2021, 19:41 [IST]
Other articles published on May 3, 2021
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+