For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

IPL 2021: ടെസ്റ്റ് റദ്ദാക്കല്‍- ഇന്ത്യ, ഇംഗ്ലണ്ട് താരങ്ങള്‍ യുഎഇയില്‍

19നാണ് രണ്ടാംഘട്ട മല്‍സരങ്ങള്‍ക്കു തുടക്കമാവുന്നത്

1

ഇന്ത്യയും ഇംഗ്ലണ്ടും തമ്മിലുള്ള അഞ്ചാം ക്രിക്കറ്റ് ടെസ്റ്റ് റദ്ദാത്തിയതോടെ ഇരുടീമുകളിടെയും താരങ്ങള്‍ ഐപിഎല്ലിന്റെ രണ്ടാംഘട്ട മല്‍സരങ്ങള്‍ക്കായി താരങ്ങള്‍ യുഎഇയിലെത്തി. മുംബൈ ഇന്ത്യന്‍സ് ക്യാപ്റ്റന്‍ രോഹിത് ശര്‍മ, ജസ്പ്രീത് ബുംറ, സൂര്യകുമാര്‍ യാദവ് എന്നിവര്‍ ശനിയാഴ്ച ഇവിടെയെത്തിയിരുന്നു. പിന്നാലെ കൂടുതല്‍ താരങ്ങള്‍ ഇവിടെ ലാന്‍ഡ് ചെയ്തിരിക്കുകയാണ്. ഡല്‍ഹി ക്യാപ്പിറ്റല്‍സ് ക്യാപ്റ്റനും വിക്കറ്റ് കീപ്പറുമായ റിഷഭ് പന്ത്, ആര്‍ അശ്വിന്‍, അജിങ്ക്യ രഹാനെ, അക്ഷര്‍ പട്ടേല്‍, പൃഥ്വി ഷാ, ഉമേഷ് യാദവ് എന്നിവരും ചെന്നൈ സൂപ്പര്‍ കിങ്‌സിന്റെ രവീന്ദ്ര ജഡേജ, ചേതേശ്വര്‍ പുജാര, ശര്‍ദ്ദുല്‍ ടാക്കൂര്‍, മോയിന്‍ അലി എന്നിവരും ദുബായിലെത്തി.

ദുബായിലെത്തിയ ശേഷം റിഷഭ്, അശ്വിന്‍, രഹാനെ, ഇഷാന്ത്, അക്ഷര്‍, പൃഥ്വി, ഉമേഷ് എന്നിവര്‍ കൊവിഡ് ടെസ്റ്റിനു വിധേയരായതായി ഡല്‍ഹി ക്യാപ്പിറ്റല്‍സ് അറിയിച്ചു. ഐപിഎല്‍ പെരുമാറ്റച്ചട്ട പ്രകാരം താരങ്ങള്‍ ഇനി ടീം ഹോട്ടലില്‍ ആറു ദിവസം ക്വാറന്റീനില്‍ കഴിയും. ഈ കാലയളവില്‍ മൂന്നു തവണ ഇവരെ കൊവിഡ് ടെസ്റ്റിനു വിധേയരാക്കുകയും ചെയ്യും. തുടര്‍ന്നായിരിക്കും താരങ്ങള്‍ ഡല്‍ഹി ക്യാപ്പിറ്റല്‍സിലെ ടീമംഗങ്ങളോടൊപ്പം ചേരുന്നത്. ഇവര്‍ നേരത്തേ തന്നെ ഇവിടെ ബയോ ബബ്‌ളിലാണെന്നും ഡിസി വിശദമാക്കി.

2

ഈ മാസം 22ന് സണ്‍റൈസേഴ്‌സ് ഹൈദരാബാദിനെതിരേയാണ് രണ്ടാംഘട്ടത്തില്‍ ഡിസിയുടെ ആദ്യ മല്‍സരം. എന്നാല്‍ രണ്ടാം ഘട്ടത്തില്‍ നിന്നും പിന്‍മാറിയ ഇംഗ്ലീഷ് ഓള്‍റൗണ്ടര്‍ ക്രിസ് വോക്‌സിനു പകരം ആരായിരിക്കും ഡിസി ടീമിലെത്തുകയെന്നു വ്യക്തമല്ല. ഇന്ത്യക്കെതിരേ സമാപിച്ച ടെസ്റ്റ് പരമ്പരയില്‍ ഇംഗ്ലീഷ് ടീമിന്റെ ഭാഗമായിരുന്ന അദ്ദേഹം വ്യക്തിപരമായ കാരണങ്ങളെ തുടര്‍ന്നാണ് പിന്‍മാറിയത്. ജോണി ബെയര്‍സ്‌റ്റോ, ഡേവിഡ് മലാന്‍ എന്നീ ഇംഗ്ലീഷ് താരങ്ങളും രണ്ടാംഘട്ടത്തില്‍ കളിക്കുന്നില്ല.

ഇന്ത്യയിലെ ആദ്യഘട്ട മല്‍സരങ്ങള്‍ പകുതിയില്‍ വച്ച് നിര്‍ത്തിവയ്ക്കുമ്പോള്‍ പോയിന്റ് പട്ടികയില്‍ തലപ്പത്തായിരുന്നു ഡിസി. എട്ടു മല്‍സരങ്ങളില്‍ നിന്നും ആറു വിജയമടക്കം 12 പോയിന്റായിരുന്നു അവരുടെ സമ്പാദ്യം. തോളിലെ പരിക്കിനെ തുടര്‍ന്നു ശസ്ത്രക്രിയക്കു വിധേയനായ ശേഷം വിശ്രമത്തിലായതിനാല്‍ ക്യാപ്റ്റന്‍ ശ്രേയസ് അയ്യര്‍ ആദ്യ ഘട്ടത്തില്‍ കളിച്ചിരുന്നില്ല. ഇതേ തുടര്‍ന്നായിരുന്നു റിഷഭിനു നായകനായി നറുക്കുവീണത്. രണ്ടാം ഘട്ട മല്‍സരങ്ങളില്‍ ശ്രേയസ് ടീമിനൊപ്പം ചേര്‍ന്നിട്ടുണ്ടെങ്കിലും റിഷഭ് തന്നെ ക്യാപ്റ്റനായി തുടരുമെന്നാണ് വിവരം.

3

അതേസമയം, സൂപ്പര്‍ ഓള്‍റൗണ്ടര്‍ ജഡേജയടക്കമുള്ളവര്‍ ടീമീനൊപ്പം ചേര്‍ന്നതായി സിഎസ്‌കെ സോഷ്യല്‍ മീഡിയയിലൂടെയാണ് ആരാധകരെ അറിയിച്ചത്. ജഡേജയും ശര്‍ദ്ദുലും സിഎസ്‌കെ ടീമിലെ നിര്‍ണായക താരങ്ങള്‍ കൂടിയാണ്. ഈ സീസണില്‍ സിഎസ്‌കെ ടീമിന്റെ ഭാഗമായ ഇംഗ്ലീഷ് ഓള്‍റൗണ്ടര്‍ അലിയും ഇന്ത്യയിലെ ആദ്യഘട്ട മല്‍സരങ്ങളില്‍ തകര്‍പ്പന്‍ ഫോമിലായിരുന്നു. മൂന്നാം നമ്പറില്‍ ബാറ്റ് ചെയ്ത അദ്ദേഹം ടീമിനു മികച്ച ടോട്ടല്‍ നേടിക്കൊടുക്കുന്നതില്‍ നിര്‍ണായക പങ്കുവഹിച്ചിരുന്നു. എന്നാല്‍ പുജാര സിഎസ്‌കെയ്ക്കു വേണ്ടി ഇനിയും അരങ്ങേറിയിട്ടില്ല. രണ്ടാം ഘട്ടത്തിലും അദ്ദേഹത്തിനു അവസരം ലഭിക്കുമോയെന്നു കണ്ടു തന്നെ അറിയണം.

4

ഇംഗ്ലണ്ടിനെതിരേ നടന്ന ടെസ്റ്റ് പരമ്പരയില്‍ പുജാര 32.42 ശരാശരിയില്‍ 227 റണ്‍സാണ് നേടിയത്. ജഡേജ ഒരു ഫിഫ്റ്റിയടക്കം 160 റണ്‍സും ശര്‍ദ്ദുല്‍ രണ്ടു ഫിഫ്റ്റികളടക്കം 117 റണ്‍സും നേടിയിരുന്നു. ഓവലിലെ നാലാം ടെസ്റ്റില്‍ ഇന്ത്യന്‍ വിജയത്തില്‍ സുപ്രധാന പങ്കുവഹിച്ചത് ശര്‍ദ്ദുലായിരുന്നു. ഈ ടെസ്റ്റിലായിരുന്നു അദ്ദേഹം രണ്ടിന്നിങ്‌സുകളിലും ഫിഫ്റ്റി നേടിയത്. അലി ബാറ്റിങില്‍ കാര്യമായ സംഭാവന നല്‍കിയില്ലെങ്കിലും മൂന്നു ടെസ്റ്റുകളില്‍ നിന്നും ആറു വിക്കറ്റുകളെടുത്തിരുന്നു.

19ന് നിലവിലെ ചാംപ്യന്‍മാരായ മുംബൈ ഇന്ത്യന്‍സും സിഎസ്‌കെയും തമ്മിലുള്ള പോരാട്ടത്തോടെയാണ് രണ്ടാം ഘട്ടത്തിനു തുടക്കമാവുന്നത്. ആദ്യഘട്ടം നിര്‍ത്തിവയ്ക്കുമ്പോള്‍ ഡിസിക്കു പിറകിലായി രണ്ടാംസ്ഥാനത്ത് സിഎസ്‌കെയുണ്ടായിരുന്നു.

Story first published: Sunday, September 12, 2021, 14:20 [IST]
Other articles published on Sep 12, 2021
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+