IPL 2021: സിഎസ്‌കെ ഗംഭീറിന്റെ കെകെആറിനെപ്പോലെ! മറ്റൊരു ടീമിലും ഇതില്ലെന്നു ഉത്തപ്പ
ഐപിഎല്ലില്‍ ചെന്നൈ സൂപ്പര്‍ കിങ്‌സ് ഫ്രാഞ്ചൈസി മറ്റു ടീമുകളില്‍ നിന്നെല്ലാം വ്യത്യസ്തമാണെന്നു കഴിഞ്ഞ മല്‍സരത്തില്‍ തകര്‍പ്പന്‍ പ്രകടനം നടത്തിയ റോബിന്‍ ഉത്തപ്പ അഭിപ്രായപ്പെട്ടു. പരിക്കു കാരണം പുറത്തിരിക്കേണ്ടി വന്ന വൈസ് ക്യാപ്റ്റനും സ്റ്റാര്‍ ഓള്‍റൗണ്ടറുമായ സുരേഷ് റെയ്‌നയ്ക്കു പകരമാണ് ഉത്തപ്പയ്ക്കു അവസരം ലഭിച്ചത്. ക്വാളിഫയര്‍ വണ്ണിനു മുമ്പുള്ള അവസാനത്തെ രണ്ടു ലീഗ് മല്‍സരങ്ങളിലും അദ്ദേഹം കളിച്ചിരുന്നെങ്കിലും ബാറ്റിങില്‍ ഫ്‌ളോപ്പായിരുന്നു. എന്നിട്ടും ഡല്‍ഹി ക്യാപ്പിറ്റല്‍സിനെതിരായ മല്‍സരത്തില്‍ ടീം മാനേജ്‌മെന്റ് ഉത്തപ്പയില്‍ വിശ്വാസമര്‍പ്പിക്കുകയായിരുന്നു. ഇത് അദ്ദേഹം കാക്കുകയും ചെയ്തു.
മൂന്നാമനായി ഇറങ്ങിയ ഉത്തപ്പ 44 ബോളില്‍ ഏഴു ബൗണ്ടറികളും രണ്ടു സിക്‌സറുമടക്കം 63 റണ്‍സ് അടിച്ചെടുത്ത് മല്‍സരഗതി തന്നെ മാറ്റിമറിച്ചിരുന്നു.
ഈ സീസണിനു മുമ്പായിരുന്നു ഉത്തപ്പ സിഎസ്‌കെയ്‌ക്കൊപ്പം ചേര്‍ന്നത്. പക്ഷെ അരങ്ങേറാന്‍ അദ്ദേഹത്തിന് ലീഗ് ഘട്ടത്തിന്റെ അവസാനം വരെ കാത്തിരിക്കേണ്ടി വരികയായിരുന്നു. ഒടുവില്‍ ക്വാളിഫയര്‍ വണ്ണില്‍ ഉത്തപ്പ തന്റെ യഥാര്‍ഥ മികവ് പുറത്തെടുക്കുകയും ചെയ്തു.

സുരക്ഷിതമായ ഫ്രാഞ്ചൈസി
ഐപിഎല്ലിലെ ഏറ്റവും സുരക്ഷിതമായ ഫ്രാഞ്ചൈസികളൊന്നാണ് ചെന്നൈ സൂപ്പര്‍ കിങ്‌സെന്നു എനിക്കു എല്ലായ്‌പ്പോഴും തോന്നിയിട്ടുണ്ട്. ഗ്രൂപ്പിലെ മുഴുവന്‍ പേരിലും സുരക്ഷിതത്വം തോന്നിക്കുന്നതില്‍ അവര്‍ വിശ്വസിക്കുന്നു. ഒരു കളിക്കാരന് തന്റെ ഏറ്റവും മികച്ചത് നല്‍കാന്‍ ഇതിലൂടെ മാത്രമേ കഴിയൂവെന്നു താന്‍ വിശ്വസിക്കുന്നതായും ഉത്തപ്പ പറഞ്ഞു.
ഗൗതം ഗംഭീര്‍ ക്യാപ്റ്റനായിരുന്ന കൊല്‍ക്കത്ത നൈറ്റ്‌റൈഡേഴ്‌സിനു വേണ്ടി കളിച്ച ശേഷം എനിക്കു സുരക്ഷിതത്വം അനുഭവപ്പെട്ടത് സിഎസ്‌കെയിലാണ്. ഞാന്‍ ഇവിടെ ശരിക്കും ആസ്വദിക്കുന്നു. ഈ ഗ്രൂപ്പില്‍ എനിക്കു സുരക്ഷിതത്വം തോന്നുന്നു, ഏറെക്കാലത്തത്തിനു ശേഷമാണ് ഒരു ടീമില്‍ ഇങ്ങനെ അനുഭവപ്പെടുന്നതെന്നും ഉത്തപ്പ വിശദമാക്കി.

ഇന്നിങ്‌സ് മകന് സമര്‍പ്പിക്കുന്നു
ഡല്‍ഹി ക്യാപ്പിറ്റല്‍സിനെതിരായ ക്വാളിഫയര്‍ വണ്ണില്‍ ചെന്നൈയുടെ വിജയത്തില്‍ സംഭാവന ചെയ്യാന്‍ കഴിഞ്ഞതില്‍ സന്തോഷമുണ്ട്. ഇന്നു എന്റെ മകന്റെ നാലാം പിറന്നാളായിരുന്നു, ഈ ഇന്നിങ്‌സ് അവനുള്ള സമ്മാനം കൂടിയാണ്. ആദ്യ ഓവറില്‍ തന്നൊണ് ഞാന്‍ ബാറ്റ് ചെയ്യാന്‍ ക്രീസിലെത്തിയത്. റണ്‍ചേസില്‍ മികച്ച തുടക്കം ഞങ്ങള്‍ക്കു ആവശ്യമാണെന്നു അറിയാമായിരുന്നു. അതുകൊണ്ടു തന്നെ ഓരോ ബോളിനോടും അതിന്റെ മെറിറ്റ് അനുസരിച്ച് പ്രതികരിക്കാനാണ് താന്‍ ശ്രമിച്ചതെന്നും ഉത്തപ്പ പറഞ്ഞു.

ശ്രദ്ധിക്കാറില്ല
ചിലപ്പോള്‍ നമുക്ക് സ്വന്തം കഴിവില്‍ സംശയം തോന്നിപ്പോവുന്ന ദിവസങ്ങള്‍ ഉണ്ടായേക്കാം. സത്യസന്ധയമായി പറയട്ടെ, കളിക്കാതിരിക്കുമ്പോള്‍ ഈ സംശയങ്ങള്‍ കൂടിക്കൊണ്ടിരിക്കും. പുറമെ നിന്നും ഇതുമായി ബന്ധപ്പെട്ട് പല തരത്തിലുള്ള അഭിപ്രായങ്ങളും നിങ്ങള്‍ കേള്‍ക്കും, എന്നാല്‍ പുറംലോകത്തു നിന്നുള്ള ഇത്തരം സംഭാഷണണങ്ങള്‍ക്കു താന്‍ ശ്രദ്ധ നല്‍കാറില്ലെന്നും ഇവ കേട്ടില്ലെന്നാണ് നടിക്കാറുള്ളതെന്നും ഉത്തപ്പ പറയുന്നു.
കഴിഞ്ഞ സീസണില്‍ രാജസ്ഥാന്‍ റോയല്‍സ് ടീമിന്റെ ഭാഗമായിരുന്നു അദ്ദേഹം. ഈ സീസണില്‍ സിഎസ്‌കെയിലെത്തിയപ്പോള്‍ ഉത്തപ്പ വലിയ പ്രതീക്ഷയിലായിരുന്നു. ഓപ്പണറായി കളിക്കാനാണ് താല്‍പ്പര്യമെന്നു അദ്ദേഹം പറയുകയും ചെയ്തിരുന്നു. പക്ഷെ ഓപ്പണിങില്‍ റുതുരാജ് ഗെയ്ക്വാദ്- ഫഫ് ഡുപ്ലെസി ജോടി ക്ലിക്കായതോടെ ഈ പ്രതീക്ഷങ്ങള്‍ക്കു മങ്ങലേറ്റു. ലീഗ് ഘട്ടത്തിലെ 12 മല്‍സരങ്ങളിലും പുറത്തിരുന്നപ്പോള്‍ ഉത്തപ്പയ്ക്കു ഇനി അവസരം ലഭിക്കില്ലെന്നായിരുന്നു കരുതപ്പെട്ടിരുന്നത്. എന്നാല്‍ റെയ്‌നയ്ക്കു പരിക്കുകാരണം പിന്‍മാറേണ്ടി വന്നതോടെ 13ാമത്തെ കളിയില്‍ ഉത്തപ്പ അരങ്ങേറുകയായിരുന്നു.

പ്രതീക്ഷയുണ്ടായിരുന്നു
ടൂര്‍ണമെന്റിന്റെ ഏതെങ്കിലുമൊരു ഘട്ടത്തില്‍ ചെന്നൈയ്ക്കു വേണ്ടി മികച്ച സംഭാവന നല്‍കാന്‍ കഴിയുമെന്നു എനിക്കു തോന്നിയിരുന്നു. ഡല്‍ഹി ക്യാപ്പിറ്റല്‍സിനെതിരായ ക്വാളിഫയര്‍ വണ്ണില്‍ എനിക്കു അതു സാധിച്ചത്തില്‍ ദൈവത്തോടു നന്ദി പറയുകയാണെന്നും ഉത്തപ്പ വ്യക്തമാക്കി. 2014ല്‍ ഗംഭീറിനു കീഴില്‍ കൊല്‍ക്കത്ത നൈറ്റ്‌റൈഡേഴ്‌സ് ഐപിഎല്ലില്‍ ജേതാക്കളായപ്പോള്‍ സീസണിലെ ടോപ്‌സ്‌കോറര്‍ക്കുള്ള ഓറഞ്ച് ക്യാപ്പ് ഉത്തപ്പയ്ക്കായിരുന്നു.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications