Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IPL 2021: തോല്‍വിക്കു പിന്നാലെ സഞ്ജുവിനും റോയല്‍സിനും മറ്റൊരു ഷോക്ക്! എല്ലാവരും കുടുങ്ങി

1

ഐപിഎല്‍ ഡല്‍ഹി ക്യാപ്പിറ്റല്‍സിനെതിരായ മല്‍സരത്തിലെ പരാജയത്തിനു പിന്നാലെ സഞ്ജു സാംസണിനും രാജസ്ഥാന്‍ റോല്‍സ് ടീമിനും വീണ്ടുമൊരു ഷോക്ക്. സഞ്ജുവിനും റോയല്‍സ് ടീമിലെ മറ്റു കളിക്കാര്‍ക്കും കുറഞ്ഞ ഓവര്‍ നിരക്കിനെ തുടര്‍ന്ന് പിഴ ചുമത്തിയിരിക്കുകയാണ്. സഞ്ജു 24 ലക്ഷം രൂപയും കളിക്കാര്‍ മാച്ച് ഫീയുടെ 25 ശതമാനവുമാണ് പിഴയായി അടയ്‌ക്കേണ്ടത്.

ഇന്നു വൈകീട്ട് നടന്ന മല്‍സരത്തില്‍ 33 റണ്‍സിനായിരുന്നു ഡല്‍ഹിയോടു റോയല്‍സ് പരാജയപ്പെട്ടത്. കളിയില്‍ ഡിസിയുടെ ഓവര്‍ നിശ്ചിത സമയത്തിനുള്ളില്‍ പൂര്‍ത്തിയാക്കാന്‍ റോയല്‍സിനായിരുന്നില്ല. ഇതാണ് കടുത്ത നടപടികളിലേക്കു നയിച്ചിരിക്കുന്നത്. റോയല്‍സിന്റെ പ്ലെയിങ് ഇലവനിലുണ്ടായിരുന്ന ടീമിലെ കളിക്കാര്‍ ആറു ലക്ഷമോ, മാച്ച് ഫീയുടെ 25 ശതമാനമോയാണ് പിഴയായി നല്‍കേണ്ടത്. ഐപിഎല്ലിന്റെ കുറഞ്ഞ ഓവര്‍ നിരക്ക് ലംഘനവുമായി ബന്ധപ്പെട്ട് ഈ സീസണില്‍ ഇതു രണ്ടാം തവണയാണ് രാജസ്ഥാന്‍ റോയല്‍സ് തെറ്റ് ആവര്‍ത്തിച്ചിരിക്കുന്നത്. റോയല്‍സ് ക്യാപ്റ്റന്‍ 24 ലക്ഷം രൂപ പിഴയായി നല്‍കണമെന്നും ഐപിഎല്‍ വാര്‍ത്താക്കുറിപ്പിലൂടെ അറിയിച്ചു.

ഡിസി- റോയല്‍സ് മല്‍സരം

ഡല്‍ഹിയും റോയല്‍സും തമ്മിലുള്ള മല്‍സരത്തിലേക്കു വന്നാല്‍ സഞ്ജുവിനായിരുന്നു ടോസ്. അദ്ദേഹം ബൗളിങും തിരഞ്ഞെടുക്കുകയായിരുന്നു. സഞ്ജുവിന്റെ തീരുമാനം ശരിവയ്ക്കുന്ന തുടക്കമാണ് ബൗളര്‍മാര്‍ നല്‍കിയത്. അപകടകാരികളായ ഓപ്പണര്‍മാരായ ശിഖര്‍ ധവാന്‍ (8), പൃഥ്വി ഷാ (10) എന്നിവരെ തുടക്കത്തില്‍ പുറത്താന്‍ റോയല്‍സിനു കഴിഞ്ഞു.
എന്നാല്‍ മുന്‍ നായകന്‍ ശ്രേയസ് അയ്യരും മധ്യനിരയും ചേര്‍ന്ന് ഡിസിയെ നിശ്ചിത ഓവറില്‍ ആറു വിക്കറ്റിന് 154 റണ്‍സെന്ന ഭേദപ്പെട്ട ടോട്ടല്‍ സമ്മാനിച്ചു. 43 റണ്‍സോടെ ശ്രേയസ് ടീമിന്റെ ടോപ്‌സ്‌കോററായി മാറി. 32 ബോളില്‍ രണ്ടു സിക്‌സറും ഒരു ബൗണ്ടറിയുമടക്കമായിരുന്നു ഇത്. നായകന്‍ റിഷഭ് പന്ത് (28), ഷിംറോണ്‍ ഹെറ്റ്‌മെയര്‍ (28) എന്നിവരാണ് ഡിസിയുടെ മറ്റു പ്രധാന സ്‌കോറര്‍മാര്‍. റോയല്‍സിനു വേണ്ടി മുസ്തഫിസുര്‍ റഹ്മാനും ചേതന്‍ സക്കരിയയും രണ്ടു വിക്കറ്റുകള്‍ വീതം നേടി.

മറുപടി ബാറ്റിങില്‍ റോയല്‍സ് ഒരിക്കല്‍പ്പോലും ചിത്രത്തില്‍ ഇല്ലായിരുന്നുവെന്നു പറയേണ്ടിവരും. രണ്ടിന് ആറു റണ്‍സ്, മൂന്നിന് 17 എന്നിങ്ങനെ അവരുടെ വിക്കറ്റുകള്‍ വീണുകൊണ്ടിരുന്നു. ക്യാപ്റ്റന്റെ ഇന്നിങ്‌സുമായി സഞ്ജുി ഒറ്റയാന്‍ പോരാട്ടം നടത്തിയെങ്കിലും ആരില്‍ നിന്നും പിന്തുണ ലഭിച്ചില്ല. 53 ബോളില്‍ എട്ടു ബൗണ്ടറികളും ഒരു സിക്‌സറുമടക്കം പുറത്താവാതെ 70 റണ്‍സാണ് സഞ്ജു നേടിയയത്. മഹിപാല്‍ ലൊംറോര്‍ (19) മാത്രമേ അദ്ദേഹത്തെക്കൂടാതെ റോയല്‍സ് നിരയില്‍ രണ്ടക്കം കടന്നുള്ളൂ. ആറു വിക്കറ്റിന് 120 റണ്‍സാണ് റോയല്‍സ് നിശ്ചിത ഓവറില്‍ നേടിയത്. രണ്ടു വിക്കറ്റെടുത്ത സൗത്താഫ്രിക്കന്‍ പേസര്‍ ആന്റിച്ച് നോര്‍ക്കിയയാണ് ഡിസി ബൗളിങിനു ചുക്കാന്‍പിടിച്ചത്. നാലോവറില്‍ 18 റണ്‍സിന് അദ്ദേഹം രണ്ടു വിക്കറ്റുകളെുത്തു. ആവേശ് ഖാന്‍, ആര്‍ അശ്വിന്‍, കാഗിസോ റബാഡ, അക്ഷര്‍ പട്ടേല്‍ എന്നിവര്‍ ഓരോ വിക്കറ്റ് വീതം വീഴ്ത്തി.ഡിസിയുടെ ടോപ്‌സ്‌കോററായി മാറിയ ശ്രേയസ് അയ്യരാണ് മാന്‍ ഓഫ് ദി മാച്ചായത്.

ഈ വിജയത്തോടെ പോയിന്റ് പട്ടികയില്‍ ഒന്നാംസ്ഥാനം തിരിച്ചുപിടിക്കാനും റിഷഭ് പന്തിന്റെ ഡല്‍ഹി ക്യാപ്പിറ്റല്‍സിനു കഴിഞ്ഞു. നേരത്തേ ഒന്നാമതുണ്ടായരുന്ന എംഎസ് ധോണിയുടെ ചെന്നൈ സൂപ്പര്‍ കിങ്‌സിനെ ഡിസി പിന്തള്ളുകയായിരുന്നു. ചെന്നൈയേക്കാള്‍ ഒരു മല്‍സരം കൂടുതല്‍ ഡല്‍ഹി കളിച്ചിട്ടുണ്ട്. ഞായറാഴ്ച കൊല്‍ക്കത്ത നൈറ്റ്‌റൈഡേഴ്‌സിനെ തോല്‍പ്പിച്ചാല്‍ ധോണിയും സംഘവും വീണ്ടും തലപ്പത്തേക്കു വരും. 16 പോയിന്റുള്ള ഡിസി പ്ലേഓഫ് ഉറപ്പാക്കിയിരിക്കുകയാണ്. ഇനി നാലു മല്‍സരങ്ങളാണ് അവര്‍ക്കു ബാക്കിയുള്ളത്. എന്നാല്‍ റോയല്‍സ് ഏഴാംസ്ഥാനത്തേക്കു വീണു.

Story first published: Sunday, September 26, 2021, 0:21 [IST]
Other articles published on Sep 26, 2021
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+