IPL 2021: എബിഡിയുടെ വിക്കറ്റ് വീണു, മകന്‍ 'കട്ടക്കലിപ്പില്‍' ഗാലറിയില്‍ ചെയ്തത് ഏറ്റെടുത്ത് ആരാധകര്‍
ദുബായ്: ഇന്ത്യന്‍ പ്രീമിയര്‍ ലീഗിലെ ആവേശ മത്സരത്തില്‍ മുംബൈ ഇന്ത്യന്‍സിനെതിരേ തകര്‍പ്പന്‍ ജയം നേടിയിരിക്കുകയാണ് ആര്‍സിബി. 55 റണ്‍സിനാണ് കോലിയും സംഘവും നിലവിലെ ചാമ്പ്യന്മാരായ മുംബൈയെ തകര്‍ത്തത്. ആദ്യം ബാറ്റ് ചെയ്ത ആര്‍സിബി നിശ്ചിത ഓവറില്‍ ആറ് വിക്കറ്റ് നഷ്ടത്തില്‍ 165 റണ്‍സ് നേടിയപ്പോള്‍ മറുപടിക്കിറങ്ങിയ മുംബൈ ഇന്ത്യന്‍സിന് 18.1 ഓവറില്‍ 111 റണ്‍സില്‍ കൂടാരം കയറേണ്ടി വന്നു.

ആര്‍സിബിയുടെ ബൗളര്‍മാരുടെ മികച്ച പ്രകടനമാണ് ആവേശ ജയം ടീമിന് നേടിക്കൊടുത്തത്. ആര്‍സിബിക്കായി ഗ്ലെന്‍ മാക്‌സ് വെല്ലും (56),വിരാട് കോലിയും ബാറ്റിങ്ങില്‍ തിളങ്ങിയപ്പോള്‍ എബി ഡിവില്ലിയേഴ്‌സിന് (11) പ്രതീക്ഷിച്ച വെടിക്കെട്ട് കാഴ്ചവെക്കാനായില്ല. 6 പന്ത് നേരിട്ട് ഒരു ഫോറും സിക്‌സും പറത്തി വലിയ പ്രതീക്ഷ നല്‍കിയെങ്കിലും ബുംറയുടെ എക്‌സ്ട്രാ ബൗണ്‍സില്‍ പിഴച്ചു. എബിഡിയുടെ വിക്കറ്റ് വീണപ്പോള്‍ ആര്‍സിബി ക്യാംപിലെ എല്ലാവരും നിരാശരായെങ്കിലും ഏറ്റവും നിരാശനായത് ഗാലറിയിലിരുന്ന എബി ഡിവില്ലിയേഴ്‌സിന്റെ മകനാണ്.

ഡിവില്ലിയേഴ്‌സിന്റെ വിക്കറ്റ് വീണത് കണ്ട മകന്‍ തന്റെ കൈ കസേരയില്‍ ആഞ്ഞടിച്ചാണ് നിരാശ പ്രകടിപ്പിച്ചത്. ഡിവില്ലിയേഴ്‌സിന്റെ ഭാര്യ ഡാനില്ലിക്കൊപ്പം ഇരുന്ന് മത്സരം വീക്ഷിക്കുകയായിരുന്നു മകന്‍. മാക്‌സ് വെല്ലിന് പിന്നാലെ തന്റെ പിതാവും പുറത്തായത് കണ്ട് നിരാശ അടക്കിവെക്കാനാവാതെയാണ് കുട്ടിതാരം കസേരയില്‍ ആഞ്ഞടിച്ചത്. ഇടിച്ചതിന് പിന്നാലെ കൈ വേദനിച്ച് കരഞ്ഞതോടെയാണ് ഡാനില്ലി ശ്രദ്ധിക്കുന്നത്. ഈ സംഭവങ്ങള്‍ കൃത്യമായി വീഡിയോയില്‍ ഉള്‍പ്പെടുകയും ചെയ്തതോടെ വീഡിയോ വൈറലായിരിക്കുകയാണ്.
Also Read: IPL 2021: ഇത്ര ചെറുപ്പത്തില്‍ തന്നെ അവന്‍ വേറെ ലെവല്‍! ടീമംഗത്തെ പുകഴ്ത്തി പഞ്ചാബ് താരം മര്‍ക്രാം

നിരവധി ആര്‍സിബി ആരാധകര്‍ ഈ വീഡിയോ ഷെയര്‍ ചെയ്തിട്ടുണ്ട്. നിരവധി കമന്റുകളും ഈ വീഡിയോക്ക് താഴെ പ്രത്യക്ഷപ്പെടുന്നുണ്ട്. എന്തായാലും പിതാവിന്റെ പുറത്താകല്‍ മകനെ നന്നായി നിരാശനാക്കിയെന്ന് അവന്റെ പ്രതികരണത്തില്‍ നിന്ന് തന്നെ വ്യക്തം. കരുത്തരുടെ പോരാട്ടത്തില്‍ മുംബൈ ഇന്ത്യന്‍സിനെ കീഴ്‌പ്പെടുത്താന്‍ ആര്‍സിബിക്ക് സാധിച്ചുവെന്നതാണ് ശ്രദ്ധേയമായ കാര്യം. ആദ്യ രണ്ട് മത്സരത്തിലും ആര്‍സിബിക്ക് തോല്‍വി വഴങ്ങേണ്ടി വന്നെങ്കിലും മൂന്നാം മത്സരത്തില്‍ തകര്‍പ്പന്‍ ജയത്തോടെ തിരിച്ചുവരവ് നടത്തുകയായിരുന്നു.
Also Read: IPL 2021: 'ടെസ്റ്റിലെപ്പോലെയാണ് അവരുടെ ബാറ്റിങ്', ഹൈദരാബാദിന്റെ പ്രകടനത്തെ വിമര്‍ശിച്ച് ആകാശ്

നിലവില്‍ 12 പോയിന്റുമായി മൂന്നാം സ്ഥാനത്താണ് ആര്‍സിബിയുള്ളത്. അതിനാല്‍ത്തന്നെ ടീമിന്റെ പ്ലേ ഓഫ് പ്രതീക്ഷകളും സജീവമാണ്. ഇതുവരെ കിരീടം നേടാനാവാത്ത ആര്‍സിബി കന്നിക്കിരീടമാണ് ഇത്തവണ ലക്ഷ്യമിടുന്നത്. ഈ സീസണിന് ശേഷം വിരാട് കോലി ആര്‍സിബി നായകസ്ഥാനം ഒഴിയുമെന്നതിനാല്‍ താരത്തിന് കിരീടം നേടി നായകസ്ഥാനത്ത് നിന്ന് യാത്രയയപ്പ് നല്‍കാമെന്ന പ്രതീക്ഷയിലാണ് ആര്‍സിബി.മാക്‌സ് വെല്‍ ഫോമിലേക്ക് തിരിച്ചെത്തിയത് ടീമിന്റെ ആത്മവിശ്വാസം ഉയര്‍ത്തുന്നു.
Also Read: ഓസ്‌ട്രേലിയയുടെ വിജയക്കുതിപ്പിന് അന്ത്യം! പകരം വീട്ടി ഇന്ത്യന്‍ വിജയം അവസാന ഓവറില്‍

മുംബൈക്കെതിരേ ഓള്‍റൗണ്ട് പ്രകടനത്തോടെ കളിയിലെ താരമായത് മാക്‌സ് വെല്ലായിരുന്നു. അര്‍ധ സെഞ്ച്വറിക്കൊപ്പം രണ്ട് വിക്കറ്റും അദ്ദേഹം വീഴ്ത്തി. ആദ്യ പാദത്തില്‍ തിളങ്ങിയ എബിഡിക്ക് രണ്ടാം പാദത്തില്‍ ഫോമിലേക്കെത്താനായിട്ടില്ല. കെകെആറിനെതിരേ പൂജ്യത്തിനാണ് എബിഡി പുറത്തായത്. എബിഡി കൂടി ഫോമിലേക്കെത്തിയാല്‍ ആര്‍സിബിയുടെ കരുത്ത് ഇരട്ടിക്കും. ബൗളിങ്ങില്‍ ഹര്‍ഷല്‍ പട്ടേല്‍,മുഹമ്മദ് സിറാജ്,കെയ്ല്‍ ജാമിസന്‍ എന്നിവരെല്ലാം മികച്ച പേസ് ബൗളിങ് കാഴ്ചവെക്കുമ്പോള്‍ യുസ് വേന്ദ്ര ചഹാല്‍ സ്പിന്നുകൊണ്ടും മികവ് കാട്ടുന്നു. നിലവിലെ ആര്‍സിബിയുടെ കുതിപ്പ് വലിയ പ്രതീക്ഷ നല്‍കുന്നത് തന്നെയാണ്.
Also Read: IPL 2021: പ്ലേ ഓഫ് കാണാതെ ഹൈദരാബാദ് പുറത്ത്, എവിടെയാണ് പിഴച്ചത്? നാല് കാരണങ്ങള്‍

Also Read: IPL 2021: 'ഉത്തരവാദിത്തമില്ലാത്ത ബാറ്റിങ്', രാജസ്ഥാന്റെ തോല്‍വിയില്‍ ബാറ്റിങ് നിരക്കെതിരേ സംഗക്കാര
അതേ സമയം ഏഴാം സ്ഥാനത്തേക്ക് എത്തപ്പെട്ട മുംബൈ ഇന്ത്യന്‍സിന് അവശേഷിക്കുന്ന നാല് മത്സരങ്ങളില്‍ ജയിക്കാന്‍ സാധിച്ചാല്‍ മാത്രമെ പ്ലേ ഓഫില്‍ കടക്കാനാവു. ജയിച്ചാല്‍ മാത്രം പോരാ മറ്റുള്ളവരുടെ പോയിന്റ് പട്ടികയും റണ്‍റേറ്റും മുംബൈയുടെ പ്ലേ ഓഫില്‍ പ്രവേശനത്തില്‍ നിര്‍ണ്ണായകമാവും.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications