Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IPL 2020: ആദ്യം ധോണി കടത്തിവെട്ടി, ഇപ്പോള്‍ രോഹിത് ഒപ്പമെത്തി- റെയ്‌നയ്ക്കു കഷ്ടകാലം

ഷാര്‍ജ: ഐപിഎല്ലില്‍ നിന്നും വ്യക്തിപരമായ കാരണങ്ങളെ തുടര്‍ന്ന് വിട്ടുനിന്നതിന്റെ പേരില്‍ വലിയൊരു റെക്കോര്‍ഡാണ് ചെന്നൈ സൂപ്പര്‍ കിങ്‌സിന്റെ സൂപ്പര്‍ താരം സുരേഷ് റെയ്‌നയ്ക്കു നഷ്ടമായത്. ടൂര്‍ണമെന്റില്‍ ഏറ്റവുമധികം മല്‍സരങ്ങളില്‍ കൡച്ച താരമെന്ന വമ്പന്‍ റെക്കോര്‍ഡാണ് റെയ്‌ന കൈവിട്ടത്. ഈ റെക്കോര്‍ഡ് ദിവസങ്ങള്‍ക്കു മുമ്പ് ടീമംഗവും അടുത്ത സുഹൃത്തുമായ എംഎസ് ധോണി തട്ടിയെടുത്തിരുന്നു. ഇപ്പോഴിതാ റെയ്‌നയുടെ റെക്കോര്‍ഡിന് മറ്റൊരു അവകാശി കൂടി വന്നിരിക്കുകയാണ്. മുംബൈ ഇന്ത്യന്‍സ് നായകന്‍ രോഹിത് ശര്‍മയാണ് റെയ്‌നയുടെ നേട്ടത്തിനൊപ്പമെത്തിയിരിക്കുന്നത്.

IPL 2020 - Rohit Sharma beat Suresh Raina For Another Record | Oneindia Malayalam
1

സണ്‍റൈസേഴ്‌സ് ഹൈദരാബാദിനെതിരേ ഷാര്‍ജയില്‍ ഇന്നു വൈകീട്ട് നടന്ന കളിയില്‍ മുംബൈയെ നയിക്കാനിറങ്ങിയതോടെയാണ് രോഹിത് റെയ്‌നയുടെ റെക്കോര്‍ഡിനൊപ്പമെത്തിയത്. ഹിറ്റ്മാന്റെ 193ാമത്തെ ഐപിഎല്‍ മല്‍സരമായിരുന്നു ഇത്. അടുത്ത കളിയില്‍ ഇറങ്ങുന്നതോടെ റെയ്‌നയെ പിന്തള്ളി രോഹിത് ലിസ്റ്റില്‍ രണ്ടാംസ്ഥാനത്തേക്കു കയറും. രണ്ടു മല്‍സരങ്ങള്‍ മുന്നിലായി ധോണിയാണ് തലപ്പത്ത്.

ഹൈദരാബാദിനെതിരേ ബാറ്റിങില്‍ ആറു റണ്‍സുമായി നിറം മങ്ങിയെങ്കിലും കരിയറിലെ 193ാമത്തെ മല്‍സരം വിജയത്തോടെ ആഘോഷിക്കാന്‍ രോഹിത്തിനു സാധിച്ചു. ഐപിഎല്ലില്‍ ഏറ്റവും മികച്ച റെക്കോര്‍ഡുള്ള ക്യാപ്റ്റനും താരവും കൂടിയാണ് ഹിറ്റ്മാന്‍. അഞ്ചു ഐപിഎല്‍ കിരീടങ്ങള്‍ അദ്ദേഹത്തിന്റെ അക്കൗണ്ടിലുണ്ട്. ആദ്യത്തേത് താരമെന്ന നിലയില്‍ ഡെക്കാന്‍ ചാര്‍ജേഴ്‌സിനൊപ്പമായിരുന്നെങ്കില്‍ ശേഷിച്ച നാലെണ്ണം മുംബൈയുടെ ക്യാപ്റ്റനെന്ന നിലയിലായിരുന്നു. ഏറ്റവുമധികം ഐപിഎല്‍ ട്രോഫികള്‍ സ്വന്തമാക്കിയ ക്യാപ്റ്റനും അദ്ദേഹം തന്നെയാണ്.

ഐപിഎല്‍ കരിയറില്‍ വെറും രണ്ടു മല്‍സരങ്ങളില്‍ മാത്രമേ രോഹിത്തിന് പുറത്തിരിക്കേണ്ടി വന്നിട്ടുള്ളൂ. 2008ലെ പ്രഥമ സീസണിലെ ഒരു കളിയില്‍ പ്ലെയിങ് ഇലവനില്‍ ഇടം ലഭിക്കാതിരുന്ന അദ്ദേഹത്തിന് കഴിഞ്ഞ സീസണില്‍ ഒരു മല്‍സരത്തിലും കളിക്കാനായില്ല. കിങ്‌സ് ഇലവന്‍ പഞ്ചാബിനെതിരേയായിരുന്നു ഇത്. മുംബൈയ്ക്കു വേണ്ടി തുടര്‍ച്ചയായി 133 മല്‍സരങ്ങളില്‍ രോഹിത് കളിച്ചിട്ടുണ്ട്.

5074 റണ്‍സാണ് 193 മല്‍സരങ്ങളില്‍ നിന്നും രോഹിത്തിന്റെ സമ്പാദ്യം. ടൂര്‍ണമെന്റിലെ ഓള്‍ടൈം റണ്‍വേട്ടക്കാരില്‍ മൂന്നാംസ്ഥാനത്തും അദ്ദേഹമുണ്ട്. റെയ്‌നയാണ് 5368 റണ്‍സോടെ രോഹിത്തിനു മുന്നിലുള്ളത്. റോയല്‍ ചാലഞ്ചേഴ്‌സ് ബാംഗ്ലൂര്‍ ക്യാപ്റ്റന്‍ വിരാട് കോലിയാണ് തലപ്പത്ത്.

Story first published: Sunday, October 4, 2020, 22:34 [IST]
Other articles published on Oct 4, 2020
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+