IPL 2020: കംബാക്ക് റെയ്‌ന- സിഎസ്‌കെയുടെ രക്ഷകനായി ചിന്നത്തലയെത്തുമോ? പ്രതികരിച്ച് ടീം സിഇഒ
ഐപിഎല്ലില്‍ മുമ്പൊരിക്കലുമില്ലായിട്ടില്ലാത്ത പ്രതിസന്ധിയിലൂടെയാണ് എംഎസ് ധോണിയുടെ ചെന്നൈ സൂപ്പര്‍കിങ്‌സ് കടന്നുപോവുന്നത്. കഴിഞ്ഞ 12 സീസണുകളില്‍ പങ്കെടുത്ത 10 സീസണുകളിലും സിഎസ്‌കെയുടെ പ്രകടനത്തെയോ ഫോമിനെയോ ആരും ചോദ്യം ചെയ്തിരുന്നില്ല. പക്ഷെ ഇത്തവണ അതല്ല സ്ഥിതി. യുഎഇയിലെത്തിയ സിഎസ്‌കെ വന്‍ വിമര്‍ശനങ്ങളുടെ നടുവില്‍ വഴിമുട്ടി നില്‍ക്കുകയാണ്.
ബാറ്റിങ്, ബൗളിങ്, ഫീല്‍ഡിങ് എന്നിവയിലെല്ലാം അവരുടെ പിഴവുകള്‍ വിമര്‍ശകര്‍ ആയുധമാക്കിയെടുത്തിരിക്കുന്നു. സീസണില്‍ കളിച്ച മൂന്നു മല്‍സരങ്ങളില്‍ രണ്ടിലും ധോണിപ്പട പരാജയമേറ്റുവാങ്ങി.
ഈ മല്‍സരങ്ങളില്‍ സിഎസ്‌കെയുടെ ബാറ്റിങ് നിരയായിരുന്നു ഏറെ പഴികേട്ടത്. ചില സീനിയര്‍ താരങ്ങളുടെ അഭാവം സിഎസ്‌കെയെ ദുര്‍ബലമാക്കിയിട്ടുണ്ടെന്ന കാര്യത്തില്‍ സംശയമില്ല. അക്കൂട്ടത്തില്‍ വൈസ് ക്യാപ്റ്റനും ഓള്‍റൗണ്ടറുമായ സുരേഷ് റെയ്‌നയെയാണ് അവര്‍ ഏറ്റവുമധികം മിസ്സ് ചെയ്യുന്നത്. വ്യക്തിപരമായ കാരണങ്ങളെ തുടര്‍ന്ന് പിന്‍മാറിയ ആരാധകരുടെ ചിന്നത്തല ഇനി ടീമില്‍ മടങ്ങിയെത്തുമോയെന്നതാണ് ചോദ്യം. ഇതിനു മറുപടി നല്‍കിയിരിക്കകുയാണ് സിഇഒ കാശി വിശ്വനാഥന്‍.

റെയ്‌ന തിരിച്ചു വരില്ല
റെയ്‌നയുടെ മടങ്ങിവരവിനായി പ്രാര്‍ഥിച്ച ആരാധകരെ നിരാശരാക്കുന്ന മറുപടിയാണ് സിഇഒ കാശി വിശ്വനാഥന്‍ നല്‍കിയിരിക്കുന്നത്. റെയ്‌ന സിഎസ്‌കെയില്‍ തിരിച്ചെത്തില്ലെന്നു അദ്ദേഹം വ്യക്തമാക്കി.
ഞങ്ങള്‍ റെയ്‌നയിലേക്കു നോക്കുന്നില്ല. കാരണം അദ്ദേഹം തന്നെ സ്വയം പിന്‍മാറിയതാണ്. റെയ്‌നയുടെ തീരുമാനത്തെ ഞങ്ങള്‍ ബഹുമാനിക്കുകയും ഇടം നല്‍കുകയും ചെയ്യുന്നു. അതിനെക്കുറിച്ച് ഇപ്പോള്‍ ടീം മാനേജ്‌മെന്റ് ചിന്തിക്കുന്നില്ലെന്നും അദ്ദേഹം വിശദമാക്കി.

സിഎസ്‌കെ ശക്തമായി മടങ്ങിവരും
സിഎസ്‌കെ ശക്തമായി തന്നെ ഐപിഎല്ലിലേക്കു മടങ്ങിവരുമെന്ന് ആരാധകര്‍ക്കു ഞാന്‍ ഉറപ്പ് നല്‍കുന്നു. ഇതു കളിയാണ്, അതുകൊണ്ടു തന്നെ ചിലപ്പോള്‍ നല്ല ദിവസവും മറ്റു ചിലപ്പോള്‍ മോശം ദിവസവുമുണ്ടാവും.
കളിക്കളത്തില്‍ എന്താണ് ചെയ്യേണ്ടതെന്നു ഞങ്ങളുടെ കുട്ടികള്‍ക്കറിയാം. അവര്‍ ആരാധകരുടെ മുഖത്ത് ചിരി തിരികെ കൊണ്ടു വരുമെന്നും വിശ്വനാഥന്‍ കൂട്ടിച്ചേര്‍ത്തു.

യുഎഇയില്‍ നിന്നു മടങ്ങി
സിഎസ്‌കെ ടീമിനൊപ്പം ഒരാഴ്ച നീണ്ടുനിന്ന ചെന്നൈയിലെ പരിശീലനക്യാംപില്‍ റെയ്‌നയും പങ്കെടുത്തിരുന്നു. തുടര്‍ന്ന് ടീമിനൊപ്പം യുഎഇയിലെത്തിയ അദ്ദേഹം ഏഴു ദിവസത്തെ ക്വാറന്റീനില്‍ കഴിഞ്ഞു വരികയായിരുന്നു. ക്വാറന്റീന്‍ കാലാവധി അവസാനിക്കുന്ന ദിവസമായിരുന്നു സിഎസ്‌കെയിലെ 13 പേര്‍ക്കു കൊവിഡ് സ്ഥിരീകരിച്ചത്. ഇതിനു പിന്നാലെയായിരുന്നു വ്യക്തിപരമായ കാരണങ്ങള്‍ അറിയിച്ച് റെയ്‌ന നാട്ടിലേക്കു മടങ്ങിപ്പോയത്.
ഇതിനിടെ സിഎസ്‌കെയുമായി ഉടക്കിയാണ് റെയ്‌ന തിരികെ പോയതെന്നു റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു. എന്നാല്‍ റെയ്‌ന പിന്നീട് ഇതു നിഷേധിക്കുകയായിരുന്നു. യുഎഇയിലേക്കു താന്‍ ഈ സീസണില്‍ തന്നെ മടങ്ങിവന്നേക്കുമെന്ന സൂചനയും അദ്ദേഹം നല്‍കിയിരുന്നു. സിഎസ്‌കെയ്‌ക്കൊപ്പം ചേരാന്‍ ആഗ്രഹിക്കുന്നതായി റെയ്‌ന ടീം മാനേജ്‌മെന്റിനെ അറിയിച്ചിരുന്നതായും എന്നാല്‍ അനുകൂല പ്രതികരണമല്ല ഉണ്ടായതെന്നുമെന്നുമാണ് റിപ്പോര്‍ട്ടുകള്‍.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications