IPL 2020: സിഎസ്‌കെയെ എഴുതിത്തള്ളാന്‍ വരട്ടെ, 2010 സീസണ്‍ ഓര്‍മയില്ലേ? അന്ന് കപ്പുമടിച്ചു!
ഐപിഎല്ലിന്റെ 13ാം സീസണ്‍ പാതിവഴി പിന്നിട്ടിരിക്കെ രണ്ടു ടീമുകളുടെ പ്ലേഓഫ് സാധ്യകളാണ് തുലാസില്‍ നില്‍ക്കുന്നത്. ഒന്ന് കെഎല്‍ രാഹുലിന്റെ കിങ്‌സ് ഇലവന്‍ പഞ്ചാബാണെങ്കില്‍ മറ്റൊന്ന് മൂന്നു തവണ ചാംപ്യന്‍മാരായ, എല്ലാ സീസണുകളിലും പ്ലേഓഫിലെത്തിയ ഏക ടീമായ ചെന്നൈ സൂപ്പര്‍ കിങ്‌സാണ്. ഈ സീസണില്‍ ഏഴു മല്‍സരങ്ങള്‍ കളിച്ച എംഎസ് ധോണിയുടെ ടീമിന് വെറും രണ്ടെണ്ണത്തില്‍ മാത്രമേ വിജയിക്കാനായിട്ടുള്ളൂ. അഞ്ചു കളികളില്‍ സിഎസ്‌കെയ്ക്കു പരാജയം നേരിട്ടു.
വെറും നാലു പോയിന്റ് മാത്രമുള്ള സിഎസ്‌കെ എട്ടു ടീമുകളുടെ ഐപിഎല്ലില്‍ ഏഴാംസ്ഥാനത്താണ്. ശേഷിച്ച ഏഴു മല്‍സരങ്ങളില്‍ ആറെണ്ണത്തിലെങ്കിലും ജയിക്കാനായാല്‍ മാത്രമേ സിഎസ്‌കെയ്ക്കു പ്ലേഓഫ് സാധ്യതയുള്ളൂ. ധോണിക്കും സംഘത്തിനും ഇനിയൊരു തിരിച്ചുവരവ് നടത്താനാവുമോയെന്നതാണ് ചോദ്യം. അവരെ ഇനിയും പൂര്‍ണമായി എഴുതിത്തള്ളാന്‍ വരട്ടെയെന്നാണ് 2010ലെ സീസണ്‍ ഓര്‍മിപ്പിക്കുന്നത്.

പ്ലേഓഫ് സാധ്യത
ഐപിഎല്ലിന്റെ കഴിഞ്ഞ 12 സീസണുകളും നോക്കിയാല്‍ ആകെ മല്‍സരങ്ങളുടെ പകുതിയെങ്കിലും ജയിക്കുകയും പോസിറ്റീവ് നെറ്റ് റണ്‍റേറ്റ് നിലനിര്‍ത്തുകയും ചെയ്യുന്ന ടീമിന് പ്ലേഓഫിലെത്താന്‍ സാധിച്ചിട്ടുണ്ടെന്നു കാണാം. മല്‍സരം ടൈ ആവുമ്പോണ് നെറ്റ് റണ്‍റേറ്റ് കൂടുതല്‍ നിര്‍ണായകമായി മാറുന്നത്. പലപ്പോഴും പോയിന്റ് പട്ടികയില്‍ നാലും അഞ്ചും സ്ഥാനങ്ങളില്‍ ഫിനിഷ് ചെയ്യുന്ന ടീമുകള്‍ക്കു തുല്യ പോയിന്റാണ് ഉണ്ടാവാറെന്നു മുന്‍ സീസണുകള്‍ ചൂണ്ടിക്കാട്ടുന്നു. അങ്ങനെ വരുമ്പോള്‍ നെറ്റ് റണ്‍റേറ്റാണ് പ്ലേഓഫില്‍ ആരു കളിക്കണമെന്നതില്‍ നിര്‍ണായകമാവുക.
നിലവിലെ പോയിന്റ് പട്ടിക നോക്കിയാല്‍ നാലാംസ്ഥാനക്കാരായ ആര്‍സിബിയേക്കാള്‍ മികച്ച നെറ്റ് റണ്‍റേറ്റാണ് സിഎസ്‌കെയ്ക്കുള്ളത്. അതുകൊണ്ടു തന്നെ വരാനിരിക്കുന്ന ഏഴു കളികളില്‍ അഞ്ചെണ്ണത്തില്‍ മികച്ച മാര്‍ജിനില്‍ ജയിച്ചാല്‍ സിഎസ്‌കെയ്ക്കു പ്ലേഓഫ് പ്രതീക്ഷയുണ്ട്.

സിഎസ്‌കെയുടെ മല്‍സരങ്ങള്‍
സിഎസ്‌കെയുടെ ഇനിയുള്ള മല്‍സരങ്ങള്‍ പോയിന്റ് പട്ടികയിലെ ടോപ്പ് ഫോര്‍ ടീമുകള്‍ക്കെതിരേയല്ലെന്നത് അവരുടെ സാധ്യത വര്‍ധിപ്പിക്കുന്നുണ്ട്. 13ന് സണ്‍റൈസേഴ്‌സ് ഹൈദരാബാദുമായും 19ന് രാജസ്ഥാന്‍ റോയല്‍സുമായും നവംബര്‍ ഒന്നിന് കിങ്‌സ് ഇലവന്‍ പഞ്ചാബുമായിട്ടാണ് സിഎസ്‌കെയുടെ വരാനിരിക്കുന്ന മൂന്നു കളികള്‍.
അതിനു ശേഷമാണ് ടോപ്പ് ത്രീയിലെ ടീമുകളായ ഡല്‍ഹി ക്യാപ്പിറ്റല്‍സ്, മുംബൈ ഇന്ത്യന്‍സ്, കൊല്‍ക്കത്ത നൈറ്റ്‌റൈഡേഴ്‌സ് എന്നിവരുമായി ധോണിപ്പട മുഖാമുഖം വരുന്നത്. ഇവയില്‍ ഡല്‍ഹി, മുംബൈ എന്നിവര്‍ക്കെതിരേയുള്ളള മല്‍സരങ്ങള്‍ ബാറ്റിങ് പിച്ചായ ഷാര്‍ജയിലാണ്.

2010ലെ തിരിച്ചുവരവ്
2010ലെ ഐപിഎല്ലിലും സമാനമായ അഗ്നിപരീക്ഷയായിരുന്നു സിഎസ്‌കെയ്ക്കു നേരിട്ടത്. അന്നു ഏഴു മല്‍സരങ്ങള്‍ കഴിഞ്ഞപ്പോള്‍ രണ്ടെണ്ണത്തില്‍ മാത്രമേ അവര്‍ക്കു വിജയിക്കാനായുള്ളൂ. എന്നാല്‍ ശേഷിച്ച ഏഴു കളികളില്‍ അഞ്ചിലും ജയിച്ച് സിഎസ്‌കെ സെമി ഫൈനലിലേക്കു മുന്നേറി.
ആര്‍സിബി, രാജസ്ഥാന്‍, മുംബൈ എന്നിവര്‍ക്കെതിരേ ഹാട്രിക്ക് ജയം നേടിയ സിഎസ്‌കെ പിന്നീടുള്ള മൂന്നു കളികളില്‍ രണ്ടിലും തോറ്റു. ഇതോടെ പ്ലേഓഫിലെത്താന്‍ കിങ്‌സ് ഇലവന്‍ പഞ്ചാബിനെതിരായ അവസാവ മല്‍സരം അവര്‍ക്കു നിര്‍ണായകമായി. ഈ കഴിയില്‍ ധോണിയുടെ തകര്‍പ്പന്‍ ഫിനിഷിങ് സിഎസ്‌കെയ്ക്കു ത്രസിപ്പിക്കുന്ന ജയവും നേടിക്കൊടുത്തു. അവസാന ഓവറില്‍ 16 റണ്‍സ് അവര്‍ക്കു ജയിക്കാന്‍ വേണ്ടിയിരുന്നു. 29 പന്തില്‍ പുറത്താവാതെ 54 റണ്‍സെടുത്ത ധോണി ടീമിന്റെ ഹീറോയാവുകയായിരുന്നു. സെമിയും കടന്ന് കുതിച്ച സിഎസ്‌കെ കലാശക്കളിയും ജയിച്ച് അന്ന് കന്നിക്കിരീടവും സ്വന്തമാക്കിയാണ് വിമര്‍ശകരുടെ വായടപ്പിച്ചത്. സമാനമായൊരു തിരിച്ചുവരവ് ഈ സീസണിലും സിഎസ്‌കെ നടത്തുമെന്നാണ് ആരാധകര്‍ വിശ്വസിക്കുന്നത്.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications