Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IPL 2020: എന്തു കൊണ്ട് ചില താരങ്ങളുടെ തലയില്‍ ഒന്നിലേറെ തൊപ്പികള്‍? കാരണമറിയാം

യുഎഇയില്‍ നടന്നു കൊണ്ടിരിക്കുന്ന ഐപിഎല്ലില്‍ പല താരങ്ങളും കളിക്കിടെ ഒന്നിലധികം തൊപ്പികള്‍ ധരിച്ചതായി നമുക്ക് കാണാന്‍ കഴിയും. ക്രിക്കറ്റില്‍ അത്ര സാധാരണമായ കാഴ്ചയല്ല ഇത്. ഒന്നിനു മുകളിലായി മറ്റൊന്ന് എന്ന തരത്തില്‍ ചിലര്‍ തൊപ്പി ധരിച്ച് കളിക്കാനിറങ്ങിയിരുന്നു.

ഐപിഎല്ലിനും മുമ്പ് തന്നെ ഇതുണ്ടായിരുന്നുവെങ്കിലും ഐപിഎല്ലിലാണ് ഇത് കൂടതല്‍ പേരുടെ ശ്രദ്ധയിലേക്കു വന്നത്. കഴിഞ്ഞ മാസം നടന്ന ഇംഗ്ലണ്ട്- ഓസ്‌ട്രേലിയ നിശ്ചിത ഓവര്‍ പരമ്പരയ്ക്കിടെയും ഇരുടീമുകളുടെയും ക്യാപ്റ്റന്‍മാര്‍ ഒന്നിലേറെ തൊപ്പി ധരിച്ച് ഫീല്‍ഡ് ചെയ്തിരുന്നു.

കൂടുതലും ക്യാപ്റ്റര്‍മാര്‍

കൂടുതലും ക്യാപ്റ്റര്‍മാര്‍

ഐപിഎല്ലില്‍ കൂടുതല്‍ ടീം ക്യാപ്റ്റന്‍മാരാണ് ഒന്നിലേറെ തൊപ്പി ധരിച്ച് പ്രത്യക്ഷപ്പെട്ടത്. ഇതേക്കുറിച്ച് സമൂഹമാധ്യമങ്ങളില്‍ ചര്‍ച്ചയാവുകയും ചെയ്തിരുന്നു. എന്തുകൊണ്ടാണ് ഇങ്ങനെ ഒന്നിലേറെ തൊപ്പികള്‍ ചിലര്‍ ഉപയോഗിക്കുന്നത് എന്നതായിരുന്നു പലരുടെയും സംശയം.
ഡല്‍ഹി ക്യാപ്പിറ്റല്‍സ് ക്യാപ്റ്റന്‍ ശ്രേയസ് അയ്യരുള്‍പ്പെടെ പല താരങ്ങളെയും ഇതിനകം കളിക്കിടെ ഒന്നിലേറെ തൊപ്പിയില്‍ കണ്ടു കഴിഞ്ഞു.

കൊവിഡ് മഹാമാരി

കൊവിഡ് മഹാമാരി

കൊവിഡ് മഹാമാരിയുടെ വരവാണ് ക്രിക്കറ്റിലെ ഈ മാറ്റത്തിനു കാരണമെന്നതാണ് ഇതിന്റെ ഉത്തരം. കളിക്കളത്തില്‍ താരങ്ങളെ സുരക്ഷിതരാക്കുന്നതിനും രോഗവ്യാപനം തടയുന്നതിനും വേണ്ടി ഐസിസി പല മുന്‍കരുതലുകളും സ്വീകരിച്ചിരുന്നു. ഇതേ തുടര്‍ന്നാണ് ഇതുവരെ കണ്ടിട്ടില്ലാത്ത പലതിനും ക്രിക്കറ്റ് ഗ്രൗണ്ട് സാക്ഷ്യം വഹിക്കുന്നത്.
കളിക്കിടെ താരങ്ങള്‍ തങ്ങളുടെ സണ്‍ഗ്ലാസ്, തൊപ്പി, ടവ്വല്‍ അടക്കമുള്ള വസ്തുക്കള്‍ അംപയര്‍ക്കു കൈമാറുന്നത് ഐസിസി വിലക്കിയിരുന്നു. കൊവിഡിനു മുമ്പ് ഇവയെല്ലാം അംപയര്‍മാരെയാണ് താരങ്ങള്‍ തല്‍ക്കാലത്തേക്കു പിടിക്കാന്‍ ഏല്‍പ്പിച്ചിരുന്നത്. എന്നാല്‍ ഇപ്പോള്‍ ഇതിനു അനുവാദമില്ല.

ടീമംഗങ്ങള്‍ക്കും നല്‍കരുത്

ടീമംഗങ്ങള്‍ക്കും നല്‍കരുത്

അംപയര്‍മാര്‍ക്കു മാത്രമല്ല കളിക്കളത്തില്‍ സ്വന്തം വസ്തുക്കള്‍ ടീമംഗങ്ങള്‍ക്കു പോലും കൈമാറാന്‍ ഐസിസി അനുവദിക്കുന്നില്ല. എങ്കിലും ബൗളിങ് വന്നാല്‍ ഒരു താരത്തിന് തന്റെ ക്യാപ്പ് അഴിച്ചു വച്ചേ മതിയാവൂ.
അത് അംപയര്‍ക്കു കൈമാറാന്‍ അനുവാദമില്ലാത്തതിനാല്‍ തന്നെ ഗ്രൗണ്ടിനകത്ത് അഴിച്ചു വയ്ക്കാന്‍ സാധിക്കില്ല. ഈ സാഹചര്യത്തില്‍ നിലവിലെ ടീമംഗങ്ങളിലൊരാളെയാണ് ഇത് ഏല്‍പ്പിക്കുന്നത്. ടീമിന്റെ ക്യാപ്റ്റന്‍ തന്നെയായിരിക്കും ഇതു കൈപ്പറ്റുകയും ചെയ്യുക. ഇതാണ് ക്യാപ്റ്റന്റെ തലയിലെ തൊപ്പികളുടെ എണ്ണം കൂടാനുള്ള കാരണം.

Story first published: Friday, October 23, 2020, 8:07 [IST]
Other articles published on Oct 23, 2020
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+