IPL 2020: ഒമ്പത് മല്‍സരം, വെറും 136 റണ്‍സ്- ധോണിക്കു സംഭവിച്ചതെന്ത്? മിയാന്‍ദാദ് പറയുന്നു

ഐപിഎല്ലിന്റെ ഈ സീസണില്‍ ചെന്നൈ സൂപ്പര്‍ കിങ്‌സിന്റെ മോശം പ്രകടനത്തിന് പ്രധാന കാരണങ്ങളിലൊന്ന് നായകന്‍ എംഎസ് ധോണിയുടെ മോശം ഫോമാണ്. എന്താണ് ധോണിയുടെ മോശം ഫോമിന് കാരണമെന്ന് ചൂണ്ടിക്കാണിച്ചിരിക്കുകയാണ് പാകിസ്താന്റെ മുന്‍ ക്യാപ്റ്റനും ഇതിഹാസ താരവുമായ ജാവേദ് മിയാന്‍ദാദ്.
നിലവില്‍ ഒമ്പത് മല്‍സരങ്ങള്‍ ഈ സീസണില്‍ കളിച്ച സിഎസ്‌കെയ്ക്കു മൂന്നെണ്ണത്തില്‍ മാത്രമേ വിജയിക്കാനായിട്ടുള്ളൂ. ശേഷിച്ച ആറു കളികളിലും ധോണിപ്പട തോല്‍വിയിലേക്കു കൂപ്പുകുത്തി. ഏറ്റവും അവസാനായി ശനിയാഴ്ച രാത്രി നടന്ന കളിയില്‍ ഡല്‍ഹി ക്യാപ്പിറ്റല്‍സിനോടു സിഎസ്‌കെ അഞ്ചു വിക്കറ്റിന്റെ പരാജയമേറ്റു വാങ്ങിയിരുന്നു.

136 റണ്‍സ് മാത്രം
ബാറ്റിങില്‍ പഴയ ധോണിയുടെ നിഴല്‍ മാത്രമേ ഈ സീസണില്‍ കാണാനായിട്ടുള്ളൂ. ഫിനിഷിങ് സ്‌പെഷ്യലിസ്റ്റായ അദ്ദേഹത്തിന് ഇത്തവണ പക്ഷെ ഈ റോളിലും തിളങ്ങാനായിട്ടില്ല. ഒമ്പത് മല്‍സരങ്ങളില്‍ നിന്നും 27.20 ശരാശരിയില്‍ 136 റണ്‍സ് മാത്രമേ ധോണിക്കു നേടാനായിട്ടുള്ളൂ. പുറത്താവാതെ നേടിയ 47 റണ്‍സാണ് അദ്ദേഹത്തിന്റെ ഉയര്‍ന്ന സ്‌കോര്‍.

മാച്ച് ഫിറ്റല്ല
ശാരീരികമായി ധോണി ഫിറ്റാണെങ്കിലും മാച്ച് ഫിറ്റല്ല അദ്ദേഹമെന്നു മിയാന്‍ദാദ് അഭിപ്രായപ്പെട്ടു. പ്രായമാവുന്തോറും അത് നിങ്ങളുടെ ഫിറ്റ്‌നസ് കുറയ്ക്കും. ഇതു നിലനിര്‍ത്തണമെങ്കില്‍ കഠിനാധ്വാനം തന്നെ നടത്തേണ്ടിവരും. ശാരീരികമായി നോക്കിയാല്‍ ധോണി ഇപ്പോഴും ഫിറ്റാണ്. എന്നാല്‍ മാച്ച് ഫിറ്റ്‌നസിനെക്കുറിച്ചാണ് താന്‍ സംസാരിക്കുന്നത്.
ധോണിയെപ്പോലൊരു താരത്തിന് ഈ പ്രായത്തില്‍ മാച്ച് ഫിറ്റ്‌നസ് നേടുകയെന്നത് ബുദ്ധിമുട്ടുള്ള കാര്യമാണ്. ടൈമിങും റിഫ്‌ളക്‌സുകളുമാണ് ധോണിയുടെ പ്രശ്‌നമെന്നാണ് തനിക്കു തോന്നിയിട്ടുള്ളത്. ഒരു താരം പൂര്‍ണമായി മാച്ച് ഫിറ്റല്ലെങ്കില്‍ അയാളുടെ ടൈമിങ്, റിഫ്‌ളക്‌സുകള്‍ എന്നിവയ്ക്കു വേഗം കുറയുമെന്നും മിയാന്‍ദാദ് ചൂണ്ടിക്കാട്ടി.

ധോണിക്കു ഉപദേശം
ധോണിയുടെ ചില ഷോട്ടുകള്‍ നോക്കിയാല്‍ അദ്ദേഹത്തിന്റെ ശീരത്തിന്റെ പൊസിഷന്‍ ശരിയായ ദിശയില്‍ ആയിരുന്നില്ലെന്നു തനിക്കു കാണാന്‍ സാധിച്ചു. ഇതാണ് ടൈമിങില്‍ അദ്ദേഹം പതറാനുള്ള പ്രധാന കാരണം. ധോണിക്കുള്ള തന്റെ ഉപദേശം എക്‌സൈസ് ഡ്രില്ലുകള്‍ വര്‍ധിപ്പിക്കണമെന്നാണ്. അതോടൊപ്പം നെറ്റ്‌സില്‍ ബാറ്റിങിന്റെ സമയം കൂട്ടുകയും വേണം.
ഉദാഹരണത്തിനു നിലവില്‍ 20 സിറ്റപ്പുകളാണ് ഇപ്പോള്‍ ധോണി ചെയ്യുന്നതെങ്കില്‍ അതു 30 ആക്കി വര്‍ധിപ്പിക്കണം. അഞ്ചു സ്പ്രിന്റുകളാണ് ഇപ്പോള്‍ നടത്തുന്നതെങ്കില്‍ അത് എട്ടാക്കണം. ബാറ്റിങിനു വേണ്ടി നെറ്റ്‌സില്‍ ഒരു മണിക്കൂറാണ് ചെലവഴിക്കുന്നതെങ്കില്‍ അതു രണ്ടു മണിക്കൂര്‍ ആക്കണമെന്നും മിയാന്‍ദാദ് നിര്‍ദേശിച്ചു.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications