IPL 2020: നെറ്റ്‌സില്‍ മുട്ടിടിച്ചത് ആര്‍ക്ക് മുന്നില്‍- ബുംറയോ, ബോള്‍ട്ടോ? ഡികോക്ക് പറയുന്നു
ഐപിഎല്ലിന്റെ 13ാം സീസണില്‍ നിലവിലെ ചാംപ്യന്‍മാരായ മുംബൈ ഇന്ത്യന്‍സിനു വേണ്ടി മികച്ച ബാറ്റിങാണ് ദക്ഷിണാഫ്രിക്കന്‍ ഓപ്പണര്‍ ക്വിന്റണ്‍ ഡികോക്ക് കാഴ്ചവയ്ക്കുന്നത്. സീസണില്‍ ടീമിന്റെ ടോപ്‌സ്‌കോററും അദ്ദേഹം തന്നെയാണ്. ഇതിനകം 322 റണ്‍സ് ഡികോക്ക് നേടിക്കഴിഞ്ഞു. ടീമിന്റെ പല വിജയങ്ങള്‍ക്കും ചുക്കാന്‍ പിടിക്കാന്‍ അദ്ദേഹത്തിനായിരുന്നു.
ഡികോക്ക് സ്വതസിദ്ധമായ താളത്തിലെത്തിക്കഴിഞ്ഞാല്‍ പിന്നെയൊരു ബൗളര്‍ക്കും അദ്ദേഹത്തെ പിടിച്ചുനിര്‍ത്താന്‍ കഴിയില്ല. പേസ്, സ്പിന്‍ വ്യത്യാസമില്ലാതെ താരം റണ്‍സ് അടിച്ചുകൂട്ടും. മുംബൈ ടീമിന്റെ നെറ്റ്‌സില്‍ ബാറ്റിങ് പരിശീലനം നടത്തവെ തന്നെ ഏറ്റവുമധികം കുഴക്കിയ ബൗളര്‍ ആരാണെന്നു വെളിപ്പെടുത്തിയിരിക്കുകയാണ് ദക്ഷിണാഫ്രിക്കന്‍ നായകന്‍ കൂടിയായ ഡികോക്ക്. മുംബൈ ഇന്ത്യന്‍സ് ടിവിയുടെ (എംഐടിവി) ഷോയില്‍ സംസാരിക്കുകയായിരുന്നു താരം.

ബുംറയോ, ബോള്‍ട്ടോ
മുംബൈ ടീമിന്റ പേസ് ബൗളിങിനു ചുക്കാന്‍ പിടിക്കുന്നത് ഇന്ത്യയുടെ ജസ്പ്രീത് ബുംറയും ന്യൂസിലാന്‍ഡിന്റെ ട്രെന്റ് ബോള്‍ട്ടുമാണ്. ഇവരില്‍ ആരെ നേരിടാനാണ് നെറ്റ്‌സില്‍ ഏറ്റവുമധികം ബുദ്ധിമുട്ടിയതെന്നായിരുന്നു ഡികോക്കിനോടുള്ള ചോദ്യം.
ബുംറയാണ് തനിക്കു ഏറ്റവുമധികം വെല്ലുവിളിയുയര്‍ത്തിയത് എന്നായിരുന്നു ഡികോക്കിന്റെ മറുപടി. സ്പിന്നര്‍മാരിലേക്കു വന്നാല്‍ ക്രുനാല്‍ പാണ്ഡ്യയേക്കാള്‍ ബുദ്ധിമുട്ട് രാഹുല്‍ ചഹറിനെ നേരിടാനാണെന്നും അദ്ദേഹം വെളിപ്പെടുത്തി.

തുടക്കം മോശം
ഈ സീസണില്‍ മുംബൈയ്ക്കു വേണ്ടി ഡികോക്കിന്റെ തുടക്കം അത്ര മികച്ചതായിരുന്നില്ല. ആദ്യത്തെ ചില മല്‍സരങ്ങളില്‍ അദ്ദേഹം റണ്ണെടുക്കാന്‍ ശരിക്കും വിഷമിച്ചു. എന്നാല്‍ പതിയെ താളം വീണ്ടെടുത്ത ഡികോക്കിന് പിന്നീട് തിരിഞ്ഞു നോക്കേണ്ടി വന്നിട്ടില്ല.
ഒമ്പത് മല്‍സരങ്ങളില്‍ നിന്നാണ് നാലു ഫിഫ്റ്റികളുടെ അകമ്പടിയോടെ മുംബൈയുടെ ഇടം കൈയന്‍ ബാറ്റ്‌സ്മാന്‍ 322 റണ്‍സെടുത്തത്. കൊല്‍ക്കത്ത നൈറ്റ്‌റൈഡേഴ്‌സിനെതതിരേയായിരുന്നു ഡികോക്കിന്റെ ഏറ്റവും മികച്ച പ്രകടനം. ഈ കളിയില്‍ 44 പന്തില്‍ 78 റണ്‍സ് താരം അടിച്ചെടുത്തിരുന്നു.

ജയവര്‍ധനെയുടെ സാന്നിധ്യം
ശ്രീലങ്കയുടെ മുന്‍ ഇതിഹാസ താരവും മുംബൈയുടെ കോച്ചുമായ മഹേല ജയവര്‍ധനെയുടെ സാന്നിധ്യം തന്നെ ഏറെ സഹായിച്ചിട്ടുണ്ടെന്നു ഡികോക്ക് പറയുന്നു. ശരിയായ ബാലന്‍സ് നിലനിര്‍ത്തി ബാറ്റ് ചെയ്യുകയെന്നത് പ്രധാനമാണ്. ക്രോസ് ബാറ്റ് ഷോട്ടുകള്‍ കളിക്കാന്‍ അധികം ശ്രമിക്കാരില്ല. പന്തിന്റെ ലൈനില്‍ തന്നെ ബാറ്റ് ചെയ്യുകയെന്നതാണ് പ്രധാനം. അവസാന കളിയില്‍ മുംബൈയ്ക്കു വേണ്ടി മല്‍സരം ഫിനിഷ് ചെയ്യാന്‍ സാധിക്കാത്തതില്‍ നിരാശയുണ്ടായിരുന്നു. കളിക്കു ശേഷം മഹേല ഞങ്ങളോടു സംസാരിച്ചിരുന്നു. ഇതു പോലെയുള്ളള നല്ല വ്യക്തികള്‍ ചുറ്റിലുമുള്ളത് നല്ല കാര്യമാന്നെും ഡികോക്ക് അഭിപ്രായപ്പെട്ടു.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications