Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IPL 2020: മിഡ് സീസണ്‍ ട്രാന്‍സ്ഫര്‍ ജാലകം എന്നു തുറക്കും? ആര്‍ക്കെല്ലാം ടീം മാറാം- എല്ലാമറിയാം

ഐപിഎല്ലിന്റെ 13ാം സീസണ്‍ പാതിദൂരം പിന്നിടാനിരിക്കെ മിഡ് സീസണ്‍ ട്രാന്‍സ്ഫര്‍ ജാലകം തുറക്കാന്‍ പോവുകയാണ്. ഈ സീസണില്‍ കാഴ്ചക്കാരായി ഒതുങ്ങേണ്ടി വന്ന താരങ്ങള്‍ക്കും ചില അവസരങ്ങള്‍ മാത്രം ലഭിച്ച താരങ്ങള്‍ക്കും പുതിയൊരു ടീമിലേക്കേ് ചേക്കേറാനുള്ള അവസരം കൂടിയാണിത്. ടീമിലെ താരബാഹുല്യവും നാലു വിദേശ താരങ്ങളെന്ന നിയമവും കാരണം പല പ്രമുഖ കളിക്കാര്‍ക്കും യുവതാരങ്ങള്‍ക്കും ഇത്തവണ അവസരങ്ങള്‍ ലഭിച്ചിട്ടില്ല.

ഫ്രാഞ്ചൈസികള്‍ക്കും നല്ലൊരു അവസരമാണ് മിഡ് സീസണ്‍ ട്രാന്‍സ്ഫര്‍. സീസണില്‍ ഫോമില്ലാതെ തപ്പിത്തടയുന്ന ടീമുകളെ തങ്ങളുടെ വീക്ക്‌നെസ് നികത്താന്‍ ഇതു സഹായിക്കും. ഫുട്‌ബോളിലെ ജനുവരി ട്രാന്‍സ്ഫര്‍ ജാലകത്തിനു സമാനമാണ് ഐപിഎല്ലിലെ മിഡ് സീസണ്‍ ട്രാന്‍സ്ഫര്‍. എന്നാണ് ഇതു തുടങ്ങുകയെന്നും നിയമങ്ങള്‍, യോഗ്യത, അര്‍ഹരായ കളിക്കാര്‍ എന്നിവയെക്കുറിച്ചും കൂടുതലറിയാം.

മിഡ് സീസണ്‍ ട്രാന്‍സ്ഫര്‍ ജാലകം എന്നു തുറക്കും?

മിഡ് സീസണ്‍ ട്രാന്‍സ്ഫര്‍ ജാലകം എന്നു തുറക്കും?

തിങ്കളാഴ്ചയാണ് (ഒക്ടോബര്‍ 12) ഐപിഎല്ലിന്റെ മിഡ് സീസണ്‍ ട്രാന്‍സ്ഫര്‍ ജാലകം തുറക്കുന്നത്. ഞായറാഴ്ച ഐപിഎല്ലില്‍ ഡബിള്‍ ഹെഡ്ഡറാളുള്ളത്. സണ്‍റൈസേഴ്‌സ് ഹൈദരാബാദ് രാജസ്ഥാന്‍ റോയല്‍സിനെയും മുംബൈ ഇന്ത്യന്‍സ് ഡല്‍ഹി ക്യാപ്പിറ്റല്‍സിനെയും നേരിടും.
ഈ രണ്ടു മല്‍സരങ്ങള്‍ പൂര്‍ത്തിയാവുന്നതോടെ ടൂര്‍ണമെന്റില്‍ എട്ടു ടീമുകളും ഏഴു കളികള്‍ വീതം തികയ്ക്കും. 14 മല്‍സരങ്ങളാണ് സീസണില്‍ ഒരു ടീമിനുള്ളത്. ഇവയില്‍ ഏഴു കളികളില്‍ എല്ലാ ടീമുകളും പൂര്‍ത്തിയാക്കുന്നതോടെ മിഡ് സീസണ്‍ ട്രാന്‍സ്ഫര്‍ ജാലകം തുറക്കുമെന്നാണ് ഐപിഎല്‍ അറിയിച്ചിരിക്കുന്നത്.

കളിച്ചവര്‍ക്കും, കളിക്കാത്തവര്‍ക്കും മാറാമോ?

കളിച്ചവര്‍ക്കും, കളിക്കാത്തവര്‍ക്കും മാറാമോ?

കഴിഞ്ഞ സീസണിലെ ഐപിഎല്ലിലും മിഡ് സീസണ്‍ ട്രാന്‍സ്ഫര്‍ ഉണ്ടായിരുന്നു. അന്നു പക്ഷെ സീസണില്‍ ഒരു മല്‍സരം പോലും കളിച്ചിട്ടില്ലാത്ത താരങ്ങള്‍ക്കാണ് ട്രാന്‍സ്ഫറിന് അര്‍ഹതയുണ്ടായിരുന്നത്. പക്ഷെ ഈ സീസണില്‍ നിയമത്തില്‍ മാറ്റം വരുത്തിയിട്ടുണ്ട്. കളിക്കാത്തവര്‍ക്കു മാത്രമല്ല കളിച്ചവര്‍ക്കും ഇത്തവണ ട്രാന്‍സ്ഫറിനു അര്‍ഹതയുണ്ട്.
പക്ഷെ തന്റെ ഫ്രാഞ്ചൈസിക്കു വേണ്ടി രണ്ടില്‍ അധികം മല്‍സരങ്ങള്‍ കളിച്ച താരത്തിനു കൂടുമാറാന്‍ സാധിക്കില്ല. ഒന്നോ, രണ്ടോ മല്‍സരങ്ങളില്‍ അവസരം ലഭിച്ചവര്‍ക്കു നിലവിലെ ടീം വിട്ട് മറ്റൊരു ടീമിനായി കളിക്കാം.

അധികം തുക ചെലവാകുമോ?

അധികം തുക ചെലവാകുമോ?

ഐപിഎല്ലിന്റെ ഈ സീസണിലേയോ, തൊട്ടുമുമ്പത്തെ സീസണിലേയോ ലേലത്തില്‍ ഫ്രാഞ്ചൈസി താരത്തിനു വേണ്ടി മുടക്കിയ തുക തന്നെ മിഡ് സീസണ്‍ ട്രാന്‍സ്ഫറില്‍ ഇതേ താരത്തിനു വേണ്ടി മറ്റൊരു ഫ്രാഞ്ചൈസി ചെലവഴിച്ചാല്‍ മതി. തങ്ങള്‍ വാങ്ങിയതിനേക്കാള്‍ കൂടുതല്‍ തുകയ്ക്കു ഒരു താരത്തെ മറ്റൊരു ഫ്രാഞ്ചൈസിക്കു വില്‍ക്കാന്‍ ടീമിന് കഴിയില്ലെന്നു ചുരുക്കം.

ലിന്‍ കെകെകെആറിലെത്തുമോ?

ലിന്‍ കെകെകെആറിലെത്തുമോ?

ഓസ്‌ട്രേലിയയുടെ വെടിക്കെട്ട് ഓപ്പണര്‍ ക്രിസ് ലിന്‍ തന്റെ പഴയ തട്ടകമായ കൊല്‍ക്കത്ത നൈറ്റ്‌റൈഡേഴ്‌സിലും വിന്‍ഡീസ് ഇതിഹാസം ക്രിസ് ഗെയ്ല്‍ പുതിയൊരു ടീമിലും എത്താന്‍ സാധ്യത കൂടുതലാണ്. ലിന്‍ നിലവില്‍ മുംബൈ ഇന്ത്യന്‍സിനും ഗെയ്ല്‍ കിങ്‌സ് ഇലവന്‍ പഞ്ചാബിനുമൊപ്പമാണ്. രണ്ടു പേര്‍ക്കും ഈ സീസണില്‍ ഒരു മല്‍സരത്തില്‍പ്പോലും കളിക്കാന്‍ അവസരം ലഭിച്ചിട്ടില്ല.
ഡല്‍ഹി ക്യാപ്പിറ്റല്‍സില്‍ നിന്നും അജിങ്ക്യ രഹാനെ തന്റെ പഴയ ടീമായ രാജസ്ഥാന്‍ റോയല്‍സില്‍ തിരിച്ചെത്താനും സാധ്യത കൂടുതലാണ്. ഓപ്പണിങില്‍ പോരായ്മകളുള്ള ചെന്നൈ സൂപ്പര്‍ കിങ്‌സ് ഗെയ്‌ലിനെ വാങ്ങാനുള്ള സാധ്യതയും തള്ളിക്കളയാനാവില്ല.

മിഡ് സീസണ്‍ ട്രാന്‍സ്ഫറിന് അര്‍ഹരായ താരങ്ങള്‍

മിഡ് സീസണ്‍ ട്രാന്‍സ്ഫറിന് അര്‍ഹരായ താരങ്ങള്‍

മുംബൈ ഇന്ത്യന്‍സ്- ആദിത്യ താരെ, അനുകുല്‍ റോയ്, മിച്ചെല്‍ മക്ലെനഗന്‍, ക്രിസ് ലിന്‍, നതാന്‍ കൂള്‍ട്ടര്‍ നൈല്‍, സൗരഭ് തിവാരി, മൊഹ്‌സിന്‍ ഖാന്‍, ദിഗ്വിജയ് ദേശ്മുഖ്, പ്രിന്‍സ് ബല്‍വന്ത് റായ്, ധവാല്‍ കുല്‍ക്കര്‍ണി, ജയന്ത് യാദവ്, ഷെര്‍ഫെയ്ന്‍ റൂതര്‍ഫോര്‍ഡ്, അന്‍മോല്‍പ്രീത് സിങ്.

ചെന്നൈ സൂപ്പര്‍ കിങ്‌സ്- ഇമ്രാന്‍ താഹിര്‍, കെഎം ആസിഫ്, നാരായണ്‍ ജഗദീശന്‍, കാണ്‍ ശര്‍മ, മിച്ചെല്‍ സാന്റ്‌നര്‍, മോനു കുമാര്‍, റുതുരാജ് ഗെയ്ക്വാദ്, ആര്‍ സായ്കിഷോര്‍, ജോഷ് ഹേസല്‍വുഡ്.

ഡല്‍ഹി ക്യാപ്പിറ്റല്‍സ്- അജിങ്ക്യ രഹാനെ, കീമോ പോള്‍, സന്ദീപ് ലാമിച്ചാനെ, അലെക്‌സ് ക്യാരി, ആവേശ് ഖാന്‍, ഹര്‍ഷല്‍ പട്ടേല്‍, ഇഷാന്ത് ശര്‍മ, ലളിത് യാദവ്, ഡാനിയേല്‍ സാംസ്, തുഷാര്‍ ദേശ്പാണ്ഡെ, മോഹിത് ശര്‍മ.

സണ്‍റൈസേഴ്‌സ് ഹൈദരാബാദ്- ശ്രീവത്സ് ഗോസ്വാമി, സിദ്ധാര്‍ഥ് കൗള്‍, വൃധിമാന്‍ സാഹ, വിജയ് ശങ്കര്‍, വിരാട് സിങ്, ബവനക സന്ദീപ്, ഫാബിയെന്‍ അലന്‍, സഞ്ജയ് യാദവ്, ബേസില്‍ തമ്പി, ബില്ലി സ്റ്റാന്‍ലേക്ക്, മുഹമ്മദ് നബി, സന്ദീപ് ശര്‍മ, ഷഹബാസ് നദീം.

കിങ്‌സ് ഇലവന്‍ പഞ്ചാബ്- മുജീബുര്‍ റഹ്മാന്‍, മുരുഗന്‍ അശ്വിന്‍, ദീപക് ഹൂഡ, ഇഷാന്‍ പൊറെല്‍, ക്രിസ് ജോര്‍ഡന്‍, സിമ്രാന്‍ സിങ്, തജീന്ദര്‍ സിങ്, അര്‍ഷ്ദീപ് സിങ്, ദര്‍ശന്‍ നല്‍ഖാണ്ഡെ, കെ ഗൗതം, ഹാര്‍ഡസ് വില്‍ജ്യോന്‍, ക്രിസ് ഗെയ്ല്‍, ഹര്‍പ്രീത് ബ്രാര്‍, ജഗദീശ സുചിത്, മന്‍ദീപ് സിങ്.

കൊല്‍ക്കത്ത നൈറ്റ്‌റൈഡേഴ്‌സ്- ടോം ബാന്റണ്‍, നിഖില്‍ നായിക്ക്, പ്രസിദ്ധ് കൃഷ്ണ, റിങ്കു സിങ്, സന്ദീപ് വാര്യര്‍, സിദ്ധേഷ് ലാദ്, ക്രിസ് ഗ്രീന്‍, എം സിദ്ധാര്‍ഥ്, ലോക്കി ഫെര്‍ഗൂസന്‍.

രാജസ്ഥാന്‍ റോയല്‍സ്- വരുണ്‍ ആരോണ്‍, ഒഷെയ്ന്‍ തോമസ്, അനിരുദ്ധ ജോഷി, ആന്‍ഡ്രു ടൈ, ആകാശ് സിങ്, അനൂജ് റാവത്ത്, മായങ്ക് മര്‍ക്കാണ്ഡെ, അങ്കിത് രാജ്പുജ്, മനന്‍ വോറ, ശശാങ്ക് സിങ്, ഡേവിഡ് മില്ലര്‍.

റോയല്‍ ചാലഞ്ചേഴ്‌സ് ബാംഗ്ലൂര്‍- ജോഷ് ഫിലിപ്പെ, ക്രിസ് മോറിസ്, ഡെയ്ല്‍ സ്റ്റെയ്ന്‍, ഷഹബാസ് അഹമ്മദ്, പവന്‍ ദേശ്പാണ്ഡെ, ഗുര്‍കീരത് സിങ്, മോയിന്‍ അലി, മുഹമ്മദ് സിറാജ്, പാര്‍ഥീവ് പട്ടേല്‍, പവന്‍ നേഗി, ഉമേഷ് യാദവ്.

Story first published: Saturday, October 10, 2020, 13:48 [IST]
Other articles published on Oct 10, 2020
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+