
കരുത്തും ബുദ്ധിയും തമ്മിലുള്ള പോര്
കരുത്തും ബുദ്ധിയും തമ്മിലുള്ള പോരാട്ടം കൂടിയായിരുന്നു ഹൈദരാബാദും സിഎസ്‌കെയും തമ്മിലുള്ള മല്‍സരമെന്നു സെവാഗ് ചൂണ്ടിക്കാട്ടി. ദി റോക്ക് വാര്‍ണറും വലിയ തലച്ചോറുള്ള ഗബ്ബാര്‍ ധോണിയും തമ്മിലായിരുന്നു മാറ്റുരച്ചത്. പോരാട്ടം വിജയിക്കാന്‍ കരുത്തും ബുദ്ധിയും വേണമെന്നാണ് പറയാറുള്ളത്. പക്ഷെ ഹൈദരാബാദിന്റെ പോരാളികള്‍ കരുത്ത് മാത്രമുപയോഗിച്ച് ചെന്നൈയുടെ തന്ത്രങ്ങളെ തകര്‍ത്തുവെന്നു വീരു കി ബൈത്തക് എന്ന വെബ് ഷോയില്‍ സെവാഗ് അഭിപ്രായപ്പെട്ടു.

നിസാരരായി കരുതി
ഹൈദരാബാദിന്റെ നാലു മുന്‍നിര ബാറ്റ്‌സ്മാന്‍മാരും തുടക്കത്തില്‍ പുറത്തായപ്പോള്‍ ക്രീസിലെത്തിയ യുവതാരങ്ങളായ പ്രിയം ഗാര്‍ഗും അഭിഷേക് ശര്‍മയും എന്തു ചെയ്യാനാണെന്ന ലാഘവമായിരുന്നു സിഎസ്‌കെയുടേത്. ഈ കുട്ടികള്‍ എന്തു ചെയ്യാനാണെന്നു ചോദിച്ച സിഎസ്‌കെയ്ക്കു പിഴച്ചു. ഉജ്ജ്വലമായി കളിച്ച കൂട്ടികള്‍ ചെന്നൈയെ ഒരു പാഠം പഠിപ്പിച്ചു. വളരെ കൂള്‍ ശൈലിയുടെ പേരില്‍ അറിയപ്പെടുന്ന സിഎസ്‌കെ സ്വന്തം പ്ലാനില്‍ വിഡ്ഢികളെപ്പോലെ കാണപ്പെട്ടു. ഹൈദരബാദ് മല്‍സരം ജയിച്ചോ, അതോ ചെന്നൈ ടെസ്റ്റ് കിങ്‌സ് നെറ്റ് പ്രാക്ടീസായിരുന്നു ഇതെന്നാണോ കരുതിയതെന്നും സെവാഗ് ചോദിച്ചു.

ധോണിക്കും രക്ഷിക്കാനായില്ല
ആദ്യം ബാറ്റ് ചെയ്ത ഹൈദരാബാദ് തുടക്കത്തില്‍ നൈാലിന് 69 റണ്‍സെന്ന നിലയില്‍ പതറിയിരുന്നു. എന്നാല്‍ 19കാരനായ പ്രിയം ഗാര്‍ഗും (26 പന്തില്‍ 51) മറ്റൊരു യുവതാരം അഭിഷേകും (24 പന്തില്‍ 31) ചേര്‍ന്ന് ടീമിനെ അഅഞ്ചാം വിക്കറ്റില്‍ 77 റണ്‍സിന്റെ കൂട്ടുകെട്ടുമായി അഞ്ചു വിക്കറ്റിന് 164 റണ്‍സെന്ന സ്‌കോറിലെത്തിച്ചു. മറുപടിയില്‍ രവീന്ദ്ര ജഡേജ (50), നായകന്‍ എംഎസ് ധോണി (47*) എന്നിവര്‍ പൊരുതി നോക്കിയെങ്കിലും ഏഴു റണ്‍സിന്റെ തോല്‍വി സമ്മതിക്കുകയായിരുന്നു.


Click it and Unblock the Notifications
