Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IPL 2020: ധോണിയെ അംപയര്‍ക്ക് ഭയം! മുഖഭാവം കണ്ടതോടെ തീരുമാനം മാറ്റിയെന്ന് ബിഷപ്പ്

1

ഐപിഎല്ലില്‍ ചൊവ്വാഴ്ച രാത്രി നടന്ന ചെന്നൈ സൂപ്പര്‍ കിങ്‌സ്- സണ്‍റൈസേഴ്‌സ് ഹൈദരാബാദ് മല്‍സരത്തിലെ അംപയറുടെ തീരുമാനത്തെ വിമര്‍ശിച്ച് വെസ്റ്റ് ഇന്‍ഡീസിന്റെ മുന്‍ ഇതിഹാസ താരവും കമന്റേറ്ററുമായ ഇയാന്‍ ബിഷപ്പ്. കളിയില്‍ അംപയര്‍ പോള്‍ റീഫലിന്റെ ഒരു തീരുമാനത്തെയാണ് അദ്ദേഹം കുറ്റപ്പെടുത്തിയത്. സിഎസ്‌കെ ക്യാപ്റ്റന്‍ എംഎസ് ധോണിയുടെ മുഖഭാവം കണ്ട് റീഫെല്‍ സ്വന്തം തീരുമാനം മാറ്റിയതായും ബിഷപ്പ് ചൂണ്ടിക്കാട്ടി.

കളിയില്‍ ഹൈദരാബാദ് ടീമിനെതിരേ വിളിക്കേണ്ടിയിരുന്ന വൈഡിനു നേരെ റീഫെല്‍ കണ്ണടച്ചതിനു കാരണക്കാരന്‍ ധോണിയാണെന്നാണ് ബിഷപ്പിന്റെ അഭിപ്രായം. ഈ വൈഡ് മല്‍സരഗതിയെ സ്വാധീനിച്ചില്ലെങ്കിലും വലിയ വിമര്‍ശനങ്ങളാണ് ധോണിക്കും അംപയര്‍ക്കും നേരെ ഉയര്‍ന്നിരിക്കുന്നത്. ദുബായ് അന്താരാഷ്ട്ര സ്റ്റേഡിയത്തില്‍ നടന്ന മല്‍സരത്തില്‍ സിഎസ്‌കെ 20 റണ്‍സിന് വിജയിച്ചിരുന്നു.

അത് വൈഡ് തന്നെയായിരുന്നു

അത് വൈഡ് തന്നെയായിരുന്നു

അത് യഥാര്‍ഥത്തില്‍ വൈഡ് തന്നെയായിരുന്നു. അക്കാര്യത്തില്‍ ഒരു സംശയവുമില്ല. വൈഡ് വിളിക്കേണ്ട പന്ത് തന്നെയായിരുന്നു അത്. പോള്‍ റീഫെല്‍ വൈഡ് വിളിക്കാന്‍ കൈകള്‍ ഉയര്‍ത്താന്‍ തുടങ്ങിയിരുന്നു. മുന്നോട്ട് നോക്കിയപ്പോഴാണ് എംഎസ് ധോണിയെ കണ്ടത്. ഉടന്‍ കൈകള്‍ താഴ്ത്തി അദ്ദേഹം തീരുമാനം മാറ്റുകയായിരുന്നുവെന്നു ബിഷപ്പ് തുറന്നടിച്ചു. ഇഎസ്പിഎന്‍ ക്രിക്ക് ഇന്‍ഫോയോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

ശര്‍ദ്ദുല്‍ താക്കൂറിന്റെ ഓവര്‍

ശര്‍ദ്ദുല്‍ താക്കൂറിന്റെ ഓവര്‍

റണ്‍ചേസില്‍ ഹൈദരാബാദിനു ജയിക്കാന്‍ 11 പന്തില്‍ 25 റണ്‍സ് വേണമെന്നിരിക്കെയായിരുന്നു വൈഡിനു മുന്നില്‍ അംപയര്‍ കണ്ണടച്ചത്. പേസര്‍ ശര്‍ദ്ദുല്‍ താക്കൂര്‍ എറിഞ്ഞ 19ാം ഓവറിലായിരുന്നു ഇത്. താക്കൂറിന്റെ വൈഡിലേക്കു പോയ യോര്‍ക്കര്‍ കണക്ട് ചെയ്യാന്‍ ക്രീസിലുണ്ടായിരുന്ന ഹൈദരാബാദ് ബാറ്റ്‌സ്മാന്‍ റാഷിദ് ഖാന് സാധിച്ചില്ല.
റീഫെല്‍ വൈഡ് വിളിക്കുമെന്ന് ഏവരും കരുതിയെങ്കിലും അതുണ്ടായില്ല. ഗ്രൗണ്ട് പുറത്ത് കളി കണ്ടു കൊണ്ടിരുന്ന ഹൈദരാബാദ് ക്യാപ്റ്റന്‍ ഡേവിഡ് വാര്‍ണര്‍ ഇതില്‍ നിരാശ പ്രകടിപ്പിക്കുകയും ചെയ്തിരുന്നു. അംപയര്‍ വൈഡ് വിളിക്കാനൊരുങ്ങവെ വിക്കറ്റിനു പിന്നില്‍ ധോണി വളരെ രോഷാകുലനായി കാണപ്പെടുകയും ചെയ്തിരുന്നു.

അംപയറുടെ തീരുമാനം അന്തിമം

അംപയറുടെ തീരുമാനം അന്തിമം

കളിയില്‍ അംപയറുടെ തീരുമാനം തന്നെയാണ് അന്തിമം. ഐപിഎല്‍ നിയമാവലിയുടെ സെക്ഷന്‍ 2.12ല്‍ ഇതേക്കുറിച്ച് പരാമര്‍ശിക്കുകയും ചെയ്യുന്നുണ്ട്. ഏതു തീരുമാനത്തിലും അംപയര്‍ക്കു വേണമെങ്കില്‍ മാറ്റം വരുത്താനാവും. പക്ഷെ മാറ്റം വരുത്തുന്നത് വളരെ പെട്ടന്നായിരിക്കണമെന്നു മാത്രം. കൂടാതെ, അംപയറുടെ തീരുമാനം അന്തിമമാണ്. ഒന്ന് തീരുമാനിച്ചാല്‍ അത് തന്നെയാണ് ഫൈനലെന്നും ഇതില്‍ ചൂണ്ടിക്കാട്ടുന്നു.
സിഎസ്‌കെ-ഹൈദരാബാദ് മല്‍സരം ഏകപക്ഷീയമായിരുന്നില്ല. അവസാനം വരെ പൊരുതിയാണ് വാര്‍ണറുടെ ടീം കീഴടങ്ങിയത്. ടൂര്‍ണമെന്റില്‍ പ്ലേഓഫ് പ്രതീക്ഷകള്‍ നിലനിര്‍ത്താന്‍ സിഎസ്‌കെയ്ക്കു ഈ മല്‍സരത്തില്‍ വിജയം അനിവാര്യമായിരുന്നു.

Story first published: Wednesday, October 14, 2020, 17:16 [IST]
Other articles published on Oct 14, 2020
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+