Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IPL 2020: പ്ലേഓഫ് ഉച്ചയ്ക്കു മതി- ഇപ്പോള്‍ വിധി നിര്‍ണയിക്കുന്നത് ടോസെന്നു മൂഡി

ഐപിഎല്ലിലെ പ്ലേഓഫ് മല്‍സരങ്ങളുടെ സമയക്രമത്തില്‍ മാറ്റം വരുത്തണമെന്ന് സണ്‍റൈസേഴ്‌സ് ഹൈദരാബാദിന്റെ മുന്‍ കോച്ച് ടോം മൂഡി ആവശ്യപ്പെട്ടു. യുഎഇയിലെ കാലാവസ്ഥയെ തുടര്‍ന്നാണ് പ്ലേഓഫ് ഉച്ചയ്ക്കു തുടങ്ങണമെന്ന് അദ്ദേഹം നിര്‍ദേശിച്ചിരിക്കുന്നത്. നിലവില്‍ രാത്രിയിലെ മഞ്ഞുവീഴ്ച രാത്രിയിലെ മല്‍സരങ്ങളില്‍ നിര്‍ണായകമായി മാറുന്നുണ്ട്. കഴിഞ്ഞ കുറച്ചു ആഴ്ചകളായി ഐപിഎല്ലില്‍ നമ്മള്‍ ഇതു കണ്ടു കൊണ്ടിരിക്കുകയാണ്. വേദികളില്‍ രാത്രിയിലെ മഞ്ഞുവീഴ്ച കാരണം മല്‍സരഫലത്തില്‍ ടോസ് നിര്‍ണായകമായി മാറുന്നതായി മൂഡി അഭിപ്രായപ്പെട്ടു.

1

എല്ലാ ടീമും ടോസ് നേടണമെന്നാണ് ആഗ്രഹിക്കുന്നത്. ടോസ് ലഭിച്ചാല്‍ ബൗളിങ് തിരഞ്ഞെടുക്കുകയാണ് ടീമുകള്‍ ചെയ്യുന്നത്. ആദ്യ ഇന്നിങ്‌സില്‍ നിന്നും തീര്‍ത്തും വ്യത്യസ്തമാണ് രണ്ടാമിന്നിങ്‌സിലെ സാഹചര്യങ്ങള്‍. ഇതില്‍ മാറ്റം വരുത്തുന്നതിനൊപ്പം മല്‍സരം കൂടുതല്‍ സന്തുലിതമാക്കി മാറ്റുകയും ചെയ്യേണ്ടതുണ്ട്. ഇതിനു വേണ്ടി രാത്രി എട്ടിനു പകരം വൈകീട്ട് നാലു മണിക്കു പ്ലേഓഫ് മല്‍സരങ്ങള്‍ തുടങ്ങണം. എങ്കില്‍ ടോസ് ആനുകൂല്യം ഒരു ടീമിനും ലഭിക്കില്ലെന്നും മൂഡി വിശദമാക്കി.

യുഎഇയില്‍ താരങ്ങള്‍ നേരിടുന്ന പ്രധാന വെല്ലുവിളി കടുത്ത ചൂടാണ്. പല ടീമുകളിലെയും വിദേശ താരങ്ങള്‍ ഇത്രയും ചൂടേറിയ കാലാവസ്ഥയില്‍ കളിച്ച് പരിചയമുള്ളവരല്ല. എന്നാല്‍ ഇന്ത്യയില്‍ നിന്നുള്ള താരങ്ങളെ സംബന്ധിച്ച് ചൂട് അത്ര വലിയ വിഷയമല്ല. കാരണം ഇന്ത്യയില്‍ സമാനമായ കാലാവസ്ഥയില്‍ ദേശീയ ടീമിനുവേണ്ടിയും ആഭ്യന്തര ക്രിക്കറ്റിലുമെല്ലാം കളിച്ചിട്ടുള്ളവരാണ് അവര്‍.

Story first published: Thursday, November 5, 2020, 20:05 [IST]
Other articles published on Nov 5, 2020
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+