Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IPL 2020- കിരീടം അടുത്തൊന്നും ആരും പ്രതീക്ഷിക്കേണ്ട! ടീമുകള്‍ക്കു മുന്നറിയിപ്പുമായി വാട്‌സന്‍

അഞ്ചാം ഐപിഎല്‍ കിരീടം ചൂടിയ മുംബൈ ഇന്ത്യന്‍സ് ടീമിനെ പ്രശംസ കൊണ്ട് മൂടിയിരിക്കുകയാണ് ചെന്നൈ സൂപ്പര്‍ കിങ്‌സിന്റെ താരവും ഓസീസ് ഓള്‍റൗണ്ടറുമായ ഷെയ്ന്‍ വാട്‌സന്‍. ഈ സീസണിനു ശേഷം വാട്‌സന്‍ ക്രിക്കറ്റില്‍ നിന്നും വിരമിക്കല്‍ പ്രഖ്യാപിച്ചിരുന്നു. രോഹിത് ശര്‍മയുടെ ക്യാപ്റ്റന്‍സിയില്‍ അഞ്ചാം ഐപിഎല്‍ ട്രോഫിയാണ് മുംബൈ ഇത്തവണ സ്വന്തമാക്കിയത്. ഫൈനലില്‍ ഡല്‍ഹി ക്യാപ്പിറ്റല്‍സിനെ അഞ്ചു വിക്കറ്റിന് മുംബൈ കെട്ടുകെട്ടിക്കുകയായിരുന്നു.

IPL 2020- Mumbai Indians Are Going To Be Incredibly Hard To Beat: Shane Watson
1

അഞ്ചാം ഐപിഎല്‍ ട്രോഫി കൈക്കലാക്കിയ മുംബൈ ഇന്ത്യന്‍സിന് അഭിനന്ദനങ്ങള്‍. ഈ സീസണിലെ ഐപിഎല്ലില്‍ ഏറ്റവും ശക്തമായ ടീം മുംബൈ തന്നെ ആയിരുന്നുവെന്നതില്‍ സംശയമില്ല. ഐപിഎല്‍ മുന്നോട്ട് പോയ്‌ക്കൊണ്ടിരിക്കെ തങ്ങള്‍ക്കു യാതൊരു വീക്ക്‌നെസുമില്ലെന്നു മുംബൈ അരക്കിട്ടുറപ്പിച്ചു കൊണ്ടിരിക്കുകയാണ്. ഐപിഎല്ലില്‍ മാത്രമല്ല, അന്താരാഷ്ട്ര തലത്തില്‍ നോക്കിയാലും മുംബൈ ശക്തമായ ടീമാണെന്നു വാട്‌സന്‍ അഭിപ്രായപ്പെട്ടു. പരാജയപ്പെടുത്താന്‍ കൂടുതല്‍ ബുദ്ധിമുട്ടേറിയ ടീമായി ഓരോ വര്‍ഷം കൂടുന്തോറും അവര്‍ മാറിക്കൊണ്ടിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.

ലോകോത്തര ഓപ്പണിങ് ബാറ്റ്‌സ്മാന്‍മാരായ രോഹിത് ശര്‍മയും ക്വിന്റണ്‍ ഡികോക്കുമാണ് മുംബൈയ്ക്കുള്ളത്. സൂര്യകുമാര്‍ യാദവ് മികച്ച ബാറ്റിങ് തുടരുകയാണ്. ഇന്ത്യക്കു വേണ്ടി അദ്ദേഹം കളിക്കുന്ന കാലം അകലെയല്ല. യാദവിന് ഗംഭീര ടൂര്‍ണമെന്റായിരുന്നു ഇത്. ഇഷാന്‍ കിഷനും മിന്നുന്ന പ്രകടനത്തിലൂടെ ശ്രദ്ധിക്കപ്പെട്ടു. ഓപ്പണിങിലും മധ്യനിരയിലുമെല്ലാം അദ്ദേഹം ഒരുപോലെ തിളങ്ങി.

2

ലോകത്തിലെ ഏറ്റവും മികച്ച രണ്ടു ഫിനിഷര്‍മാരായ കരെണ്‍ പൊള്ളാര്‍ഡ്, ഹാര്‍ദിക് പാണ്ഡ്യ എന്നിവരും മുംബൈ നിരയിലുണ്ട്. ബാക്കപ്പായി ക്രുനാല്‍ പാണ്ഡ്യയും ഈ റോളില്‍ തിളങ്ങും. എല്ലാം കൂടി നോക്കുമ്പോള്‍ തോല്‍പ്പിക്കാന്‍ ഏറെ ബുദ്ധിമുട്ടുള്ള ടീമായി മാറിയിരിക്കുകയാണ് മുംബൈ. ഇതേ ടീമിനെത്തന്നെ കുറച്ചു വര്‍ഷം കൂടി അവര്‍ നിലനിര്‍ത്തിയാല്‍ പരാജയപ്പെടുത്താന്‍ വളരെ ബുദ്ധിമുട്ടുള്ള ടീമായി മുംബൈ മാറുമെന്നും വാട്‌സന്‍ അഭിപ്രായപ്പെട്ടു.

Story first published: Thursday, November 12, 2020, 17:10 [IST]
Other articles published on Nov 12, 2020
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+