Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IPL 2020: മോശം പ്രകടനം, പിന്നാലെ സിഎസ്‌കെയില്‍ കല്ലുകടി- ഹാപ്പിയല്ലെന്നു പ്രമുഖ പേസര്‍

1

ഐപിഎല്ലിന്റെ ഈ സീസണില്‍ മോശം പ്രകടനത്തെ തുടര്‍ന്നു വിമര്‍ശനങ്ങള്‍ നേരിട്ടു കൊണ്ടിരിക്കുന്ന ചെന്നൈ സൂപ്പര്‍ കിങ്‌സ് ടീമില്‍ കാര്യങ്ങള്‍ സുഖകരമല്ലെന്ന് തുറന്നു പറഞ്ഞ് ദക്ഷിണാഫ്രിക്കയുടെ മുന്‍നിര പേസര്‍ ലുംഗി എന്‍ഗിഡി. ടീമില്‍ താന്‍ ഹാപ്പിയല്ലെന്നു സമൂഹ മാധ്യമത്തിലൂടെ വെളിപ്പെടുത്തിയിരിക്കുകയാണ് അദ്ദേഹം. മോശം പ്രകടനം മാത്രമല്ല താരങ്ങളുടെ അസ്വാസര്യങ്ങളും സിഎസ്‌കെ ക്യാംപിന് തലവേദനയാവുന്നുണ്ടെന്ന് തെളിയിക്കുന്നതാണ് പേസറുടെ ഈ തുറന്നു പറച്ചില്‍.

ഒരുപാട് മോശം കാര്യങ്ങള്‍ അവര്‍ തന്നില്‍ നിന്നും ആഗ്രഹിക്കുന്നുണ്ടെന്നായിരുന്നു എന്‍ഗിഡി ട്വിറ്ററില്‍ കുറിച്ചത്. സിഎസ്‌കെയുടെ പേര് പരാമര്‍ശിക്കാതെയായിരുന്നു പേസറുടെ ട്വീറ്റ്. ഇതിനു പിന്നാലെ നിരവധി ആരാധകരാണ് എന്‍ഗിഡിക്കു പിന്തുണയുമായി രംഗത്തു വന്നത്. നിങ്ങള്‍ മെച്ചപ്പെട്ട ഒരു ഐപിഎല്‍ ടീം അര്‍ഹിക്കുന്നു ബ്രോയെന്നായിരുന്നു ഒരു പ്രതികരണം. ഈ ട്വീറ്റിന് എന്‍ഗിഡി ലൈക്കടിക്കുകയും ചെയ്തിട്ടുണ്ട്. ഇതോടെയാണ് സിഎസ്‌കെ ടീമില്‍ താരം അസംതൃപ്തനാണെന്നതിന്റെ കൂടുതല്‍ സൂചനകള്‍ ലഭിച്ചത്.

2

ഈ സീസണില്‍ സിഎസ്‌കെ കളിച്ച ആറു മല്‍സരങ്ങളില്‍ ആദ്യത്തെ രണ്ടെണ്ണത്തില്‍ മാത്രമേ എന്‍ഗിഡിക്കു പ്ലെയിങ് ഇലവനില്‍ ഇടം ലഭിച്ചിട്ടുള്ളൂ. ടീമില്‍ തനിക്കു അവസരം കുറയുന്നതാണ് പേസറെ നിരാശനാക്കുന്നതെന്നാണ് അണിയറയിലെ സംസാരം. രണ്ടു വര്‍ഷത്തെ സസ്‌പെന്‍ഷനു ശേഷം 2018ല്‍ സിഎസ്‌കെ ഐപിഎല്ലിലേക്കു മടങ്ങിവരവെയാണ് എന്‍ഗിഡി ടീമിനൊപ്പം ചേര്‍ന്നത്. കഴിഞ്ഞ സീസണില്‍ പരിക്കു കാരണം ഒരു മല്‍സരം പോലും കളിക്കാനാവാതെ പേസര്‍ക്കു പിന്‍മാറേണ്ടി വന്നിരുന്നു. ഈ സീസണില്‍ സിഎസ്‌കെ ടീമില്‍ തിരികെയെത്തിയെങ്കിലും അവസരം ലഭിക്കാത്തതില്‍ നിരാശനാണ് എന്‍ഗിഡി.

സിഎസ്‌കെയെ സംബന്ധിച്ചിടത്തോളം ഐപിഎല്‍ ചരിത്രത്തിലെ തന്നെ ഏറ്റവും മോശം സീസണായി ഇത്തവണത്തേത് മാറിക്കൊണ്ടിരിക്കുകയാണ്. ആറു മല്‍സരങ്ങളില്‍ കളിച്ച അവര്‍ക്കു രണ്ടെണ്ണത്തില്‍ മാത്രമേ വിജയിക്കാനായിട്ടുള്ളൂ. നിലവില്‍ പോയിന്റ് പട്ടികയില്‍ ആറാംസ്ഥാനത്താണ് ധോണിപ്പട. ശേഷിക്കുന്ന എട്ടു മല്‍സരങ്ങളില്‍ ഏറ്റവും ചുരുങ്ങിയത് ആറെണ്ണത്തിലെങ്കിലും ജയിക്കാനായാല്‍ മാത്രമേ സിഎസ്‌കെയ്ക്കു പ്ലേഓഫിലേക്കു യോഗ്യത നേടാന്‍ കഴിയുകയുള്ളൂ.

Story first published: Friday, October 9, 2020, 19:28 [IST]
Other articles published on Oct 9, 2020
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+