Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IPL 2020: ധോണിയുടെ മോശം ഫോമിന് ഒരു കാരണം മാത്രം! അന്നായിരുന്നെങ്കില്‍ ചിത്രം മാറിയേനെ- ശ്രീകാന്ത്

1

ഐപിഎല്ലില്‍ പുറത്താവലിന്റെ വക്കിലാണ് എംഎസ് ധോണിയുടെ ചെന്നൈ സൂപ്പര്‍ കിങ്‌സ്. ഈ സീസണില്‍ ഇതിനകം എട്ടു തോല്‍വികള്‍ സിഎസ്‌കെ ഏറ്റുവാങ്ങിക്കഴിഞ്ഞു. ടീമിന്റെ ദയനീയ പ്രകടനത്തിന്റെ പേരില്‍ വലിയ വിമര്‍ശനങ്ങളാണ് ധോണിയും ടീമംഗങ്ങളും ഏറ്റുവാങ്ങിക്കൊണ്ടിരിക്കുന്നത്. ധോണിയുടെ ബാറ്റിങും നിരാശാജനകമായിരുന്നു.

ഒരു ഫിഫ്റ്റി പോലും അദ്ദേഹത്തിന് ഇത്തവണ നേടാനായിട്ടില്ല. പുറത്താവാതെ നേടിയ 47 റണ്‍സാണ് ഉയര്‍ന്ന സ്‌കോര്‍. ധോണിയുടെ മോശം പ്രകടനത്തിന് കാരണം ചൂണ്ടിക്കാണിച്ചിരിക്കുകയാണ് ഇന്ത്യയുടെ മുന്‍ താരം കെ ശ്രീകാന്ത്.

ക്രിക്കറ്റില്‍ നിന്നുള്ള ബ്രേക്ക്

ക്രിക്കറ്റില്‍ നിന്നുള്ള ബ്രേക്ക്

ക്രിക്കറ്റില്‍ നിന്നുള്ള വലിയ ബ്രേക്കാണ് ധോണിയുടെ ബാറ്റിങിനെ ബാധിച്ചതെന്നു ശ്രീകാന്ത് അഭിപ്രായപ്പെട്ടു. ബാറ്റ്‌സ്മാനെന്ന നിലയിലും തന്ത്രങ്ങളെക്കുറിച്ചുമെല്ലാം ധോണിയെക്കുറിച്ച് ഈ ടൂര്‍ണമെന്റില്‍ ഒരുപാട് ചര്‍ച്ചകള്‍ നടന്നുകഴിഞ്ഞു. അദ്ദേഹത്തില്‍ നിന്നും ഒരുപാട് പ്രതീക്ഷിക്കുന്നത് കൊണ്ടാണിത്. നിശ്ചിത ഓവര്‍ ക്രിക്കറ്റില്‍ ബാറ്റ്‌സ്മാനെന്ന നിലയിലും ക്യാപ്റ്റനെന്ന നിലയിലും അദ്ദേഹം ഒരാള്‍ക്കും പിറകിലല്ല. 2019ലെ ലോകകപ്പ് മുതല്‍ ഈ ഐപിഎല്‍ വരെയുള്ള നീണ്ട ബ്രേക്കാണ് ധോണിയുടെ പ്രകടനത്തെ ബാധിച്ചിരിക്കുന്നത്. മുന്‍ നിശ്ചയിച്ച പ്രകാരം ഏപ്രിലില്‍ ഐപിഎല്‍ നടന്നിരുന്നെങ്കില്‍ മറ്റൊരു ധോണിയെ കാണാന്‍ സാധിക്കുമായിരുന്നുവെന്നും ശ്രീകാന്ത് വിശദമാക്കി.

പഴയ ധോണിയാവണം

പഴയ ധോണിയാവണം

മഹാന്‍മാരായ ഒരുപാട് ബാറ്റ്‌സ്മാന്‍മാര്‍ ഇത്തരത്തില്‍ മോശം സമയത്തിലൂടെ കടന്നു പോവുന്നത് കണ്ടിട്ടുണ്ട്. ഫോമിലേക്കു മടങ്ങിയെത്താനുള്ള ഒരേയൊരു വഴി അഗ്രസീവായ സമീപനം സ്വീകരിക്കുകയെന്നതാണ്. പഴയ ധോണിയെപ്പോലെ ഇത്തവണ ധോണി ബാറ്റ് ചെയ്യേണ്ടിയിരുന്നു. അന്ന് ധോണി നിര്‍ഭയനായി, ആക്രമിച്ച് ബാറ്റ് ചെയ്തിരുന്നു. ബൗളര്‍മാര്‍ക്കു തന്റെ മേല്‍മ മേധാവിതം നേടാന്‍ അദ്ദേഹം അവസരം നല്‍കിയിരുന്നില്ല. എന്നാല്‍ ഈ സീസണില്‍ ഒരുവിധം എല്ലാ ഇന്നിങ്‌സുകളിലും തനിക്കുമേല്‍ മേധാവിത്വം നേടാന്‍ അവസരം നല്‍കിയതായും ശ്രീകാന്ത് വിലയിരുത്തി.

യുവതാരങ്ങള്‍ എവിടെ?

യുവതാരങ്ങള്‍ എവിടെ?

ക്യാപ്റ്റനെന്ന നിലയില്‍ ധോണിയുടെ തന്ത്രങ്ങളെയും ശ്രീകാന്ത് വിമര്‍ശിച്ചു. എന്തുകൊണ്ടാണ് യുവതാരങ്ങളെ സിഎസ്‌കെ ടീമില്‍ ഉള്‍പ്പെടുത്താന്‍ ധോണി തയ്യാറാവാതിരിക്കുന്നതെന്നു അദ്ദേഹം ചോദിക്കുന്നു.
ഐപിഎല്‍ തുടങ്ങുന്നതിനു മുമ്പ് തന്നെ തങ്ങളുടെ ഫസ്റ്റ് ഇലവനെ ഇത്തവണ ഇറക്കാന്‍ കഴിയില്ലെന്നു സുരേഷ് റെയ്‌ന, ഹര്‍ഭജന്‍ സിങ് എന്നിവരുടെ പിന്‍മാറ്റവുമായി ബന്ധപ്പെടുത്തി ശ്രീകാന്ത് ചൂണ്ടിക്കാട്ടി. നേരത്തേ ഐസിസിയുടെ ടി20 ലോകകപ്പില്‍ ഇന്ത്യയെ നയിക്കവെ ധോണിക്കു സമാനമായ വെല്ലുവിളി നേരിട്ടിരുന്നു. അന്നു പക്ഷെ യുവതാരങ്ങളില്‍ വിശ്വാസമര്‍പ്പിച്ചതിനെ തുടര്‍ന്നു അദ്ദേഹത്തിന് ലോകകപ്പ് നേടാന്‍ സാധിച്ചിരുന്നതായും ശ്രീകാന്ത് പറഞ്ഞു.

2013ലെ ചാംപ്യന്‍സ് ട്രോഫി വിജയം

2013ലെ ചാംപ്യന്‍സ് ട്രോഫി വിജയം

2013ലെ ചാംപ്യന്‍സ് ട്രോഫി വിജയമാണ് ക്യാപ്റ്റനെന്ന നിലയില്‍ ധോണിയുടെ ഏറ്റവും വലിയ നേട്ടമെന്നു ശ്രീകാന്ത് ചൂണ്ടിക്കാട്ടി. യുവനിരയെ ലോകം കീഴടക്കാന്‍ ശേഷിയുള്ള ടീമാക്കി അന്നു ധോണി മാറ്റിയെടുത്തു. ഇത്തവണ യുഎഇയിലും അദ്ദേഹത്തില്‍ നിന്നും ഇതായിരുന്നു പ്രതീക്ഷിച്ചിരുന്നത്. പക്ഷെ സംഭവിച്ചത് മറ്റൊന്നാണ്. ഇന്ത്യക്കായി കളിച്ചിട്ടില്ലാത്ത യുവതാരങ്ങളെ പിന്തുണച്ചാണ് മറ്റു ടീമുകള്‍ മികച്ച പ്രകടനം നടത്തിക്കൊണ്ടിരിക്കുന്നത്. സിഎസ്‌കെ നിരയിലെ രണ്ടോ, മൂന്നോ ബാറ്റ്‌സ്മാന്‍മാര്‍ സ്വതസിദ്ധമായ ശൈലിയില്‍ കളിക്കുകയാണെങ്കില്‍ ഇനിയുള്ള മല്‍സരങ്ങളില്‍ ടീമിന് മികച്ച പ്രകടനം നടത്താന്‍ സാധിക്കുമെന്നും ശ്രീകാന്ത് വിലയിരുത്തി.

Story first published: Saturday, October 24, 2020, 18:05 [IST]
Other articles published on Oct 24, 2020
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+