For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

IPL 2020: സിഎസ്‌കെയും ഫ്‌ളോപ്പ്, ബാറ്റിങിലും ദുരന്തം- എങ്കിലും ധോണിക്കു അഭിമാനിക്കാന്‍ ഒന്നുണ്ട്!

ഏറ്റവുമധികം പുറത്താക്കലുകള്‍ നടത്തിയ വിക്കറ്റ് കീപ്പറാണ് അദ്ദേഹം

ഐപിഎല്ലിന്റെ ഈ സീസണ്‍ ചെന്നൈ സൂപ്പര്‍ കിങ്‌സിനും നായകന്‍ എംഎസ് ധോണിക്കും ദുരന്തമായി മാറുകയാണ്. ഇതുവരെ നടന്ന എല്ലാ സീസണുകളിലും പ്ലേഓഫിലെത്തിയ ഏക ടീമെന്ന സിഎസ്‌കെയുടെ റെക്കോര്‍ഡ് ഈ സീസണില്‍ തകരുമെന്ന് ഉറപ്പായിക്കഴിഞ്ഞു. ഏഴാം തോല്‍വിയോടെ പുറത്താവലിന്റെ വക്കിലാണ് ധോണിപ്പട. ഇനിയൊരു മല്‍സരത്തില്‍ക്കൂടി തോറ്റാല്‍ സിഎസ്‌കെയുടെ ചീട്ട് കീറും.

1

ലോക ക്രിക്കറ്റിലെ ഏറ്റവും മികച്ച ക്യാപ്റ്റന്‍മാരില്‍ ഒരാളെന്നും ഫിനിഷറെന്നും വിശേഷിപ്പിക്കപ്പെടുന്ന ധോണി ഈ രണ്ടു റോളിലും ഈ സീസണില്‍ ദയനീയ പരാജയമായി മാറി. വലിയ വിമര്‍ശനങ്ങളാണ് മുന്‍ താരങ്ങള്‍, ആരാധകര്‍ എന്നിവരില്‍ നിന്നെല്ലാം അദ്ദേഹം നേരിട്ടു കൊണ്ടിരിക്കുന്നത്. സിഎസ്‌കെയുടെ നായകസ്ഥാനത്തു നിന്നും ധോണി പടിയിറങ്ങണമെന്നു വരെ പലരും ആവശ്യപ്പെട്ടു കഴിഞ്ഞു.

എന്നാല്‍ ഈ തിരിച്ചടികള്‍ക്കിടയിലും ധോണിക്കു അഭിമാനിക്കാന്‍ വക നല്‍കുന്ന ഒരു കാര്യമുണ്ട്. ഈ സീസണില്‍ കൂടുതല്‍ പേരെ പുറത്താക്കിയ വിക്കറ്റ് കീപ്പറെന്ന നേട്ടമാണ് അദ്ദേഹത്തിന്റെ പേരിലുള്ളത്. 15 പുറത്താക്കലുകള്‍ ധോണി ഇതിനകം നടത്തിക്കഴിഞ്ഞു. രണ്ടാംസ്ഥാനത്തുള്ള മുംബൈ ഇന്ത്യന്‍സിന്റെ ദക്ഷിണാഫ്രിക്കന്‍ വിക്കറ്റ് കീപ്പര്‍ ക്വിന്റണ്‍ ഡികോക്കിനേക്കാള്‍ അഞ്ചു പുറത്താക്കലുകള്‍ അധികം സിഎസ്‌കെ നായകന്‍ നടത്തിയിട്ടുണ്ട്.

10 ഇന്നിങ്‌സുകളില്‍ 14 ക്യാച്ചുകളും ഒരു സ്റ്റംപിങുമടക്കമാണ് ധോണി 15 പേര്‍ക്കു വിധിയെഴുതിയത്. ഡികോക്ക് ഒമ്പത് ഇന്നിങ്‌സുകൡല്‍ ഒമ്പത് ക്യാച്ചുകളും ഒരു സ്റ്റംപിങും നടത്തി. ഡല്‍ഹി ക്യാപ്പിറ്റല്‍സിന്റെ റിഷഭ് പന്ത് (ആറ് ഇന്നിങ്‌സ്, എട്ട് ക്യാച്ച്), സണ്‍റൈസേഴ്‌സ് ഹൈദരാബാദിന്റെ ജോണി ബെയര്‍സ്‌റ്റോ (എട്ട് ഇന്നിങ്‌സ്, ഏഴ് ക്യാച്ച്), രാജസ്ഥാന്‍ റോയല്‍സിന്റെ മലയാളി താരം സഞ്ജു സാംസണ്‍ (മൂന്ന് ഇന്നിങ്‌സ്, മൂന്ന് ക്യാച്ച്, രണ്ട് സ്റ്റംപിങ്) എന്നിവരാണ് തുടര്‍ന്നുള്ള സ്ഥാനങ്ങളില്‍.

2

രാജസ്ഥാന്‍ റോയല്‍സിനെതിരേ തിങ്കളാഴ്ച രാത്രി നടന്ന മല്‍സരത്തില്‍ ഇറങ്ങിയതോടെ ഐപിഎല്ലില്‍ 200 കളികള്‍ പൂര്‍ത്തിയാക്കിയ ആദ്യ താരമായി ധോണി മാറിയിരുന്നു. സിഎസ്‌കെയ്ക്കു വേണ്ടി 4000 റണ്‍സെന്ന നാഴികക്കല്ല് അദ്ദേഹം പിന്നിട്ടതും ഈ സീസണിലായിരുന്നു. 10 മല്‍സരങ്ങളില്‍ ഒമ്പതെണ്ണത്തില്‍ ബാറ്റ് ചെയ്ത ധോണി ഈ സീസണില്‍ ആകെ നേടിയത് 164 റണ്‍സാണ്. 27.33 എന്ന മോശം ശരാശരിയിലായിരുന്നു ഇത് പുറത്താവാതെ നേടിയ 47 റണ്‍സാണ് ഉയര്‍ന്ന സ്‌കോര്‍.

Story first published: Tuesday, October 20, 2020, 20:07 [IST]
Other articles published on Oct 20, 2020
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+