IPL 2020: വെറും നാലു പന്ത്, ഹിറ്റ്മാനെ ഫ്‌ളോപ്പാക്കി ചൗള തുടങ്ങി- സിഎസ്‌കെയിലെ കന്നി വിക്കറ്റ്
അബുദാബി: ഐപിഎല്ലില്‍ തന്റെ പുതിയ ടീമായ ചെന്നൈ സൂപ്പര്‍ കിങ്‌സിനൊപ്പമുള്ള അരങ്ങേറ്റം വെറ്ററന്‍ സ്പിന്നര്‍ പിയൂഷ് ചൗള മോശമാക്കിയില്ല. മുംബൈ ഇന്ത്യന്‍സിനെതിരായ ഉദ്ഘാടന മല്‍സരത്തില്‍ സിഎസ്‌കെയുടെ സ്പിന്‍ ബൗളിങിന് ചുക്കാന്‍ പിടിക്കാനുള്ള ദൗത്യം നായകന്‍ എംഎസ് ധോണി നല്‍കിയത് കെകെആറിന്റെ മുന്‍ താരം കൂടിയായ ചൗളയെയായിരുന്നു. ഹര്‍ഭജന്‍ സിങിന്റെ പിന്മാറ്റവും പൂര്‍ണ ഫിറ്റല്ലാത്തതിനാല്‍ ഇമ്രാന്‍ താഹിര്‍ പുറത്തിരുന്നതുമാണ് ചൗളയുടെ ഉത്തരവാദിത്വം വര്‍ധിപ്പിച്ചത്.

നായകന്‍ ധോണി നല്‍കി.യ ഈ പ്രതീക്ഷ ചൗള കാത്തു സൂക്ഷിക്കുകയും ചെയ്തു. സിഎസ്‌കെയ്ക്കു വേണ്ടി തന്റെ ആദ്യ ഓവറിലെ നാലാമത്തെ പന്തില്‍ തന്നെ അദ്ദേഹം പുതിയ കുപ്പായത്തില്‍ കന്നി വിക്കറ്റ് കൈക്കലാക്കി. മുംബൈ ക്യാപ്റ്റനും അപകടകാരിയുമായ രോഹിത് ശര്‍മയായിരുന്നു ചൗളയുടെ ആദ്യത്തെ ഇര. രോഹിത്തും ക്വിന്റണ്‍ ഡികോക്കും സ്‌ഫോടനാത്മക തുടക്കത്തിലൂടെ കളി സിഎസ്‌കെയില്‍ നിന്നും തട്ടിയെടുത്തേക്കുമെന്ന സൂചന നല്‍കവെയായിരുന്നു ചൗളുടെ എന്‍ട്രി.
അഞ്ചാം ഓവറിലായിരുന്നു ചൗള ബൗള്‍ ചെയ്യാനെത്തിയത്. നാലാമത്തെ പന്തില്‍ തന്നെ സ്പിന്നര്‍ രോഹിത്തിന് മടക്കടിക്കറ്റ് നല്‍കി. 10 പന്തില്‍ 12 റണ്‍സെടുത്ത ഹിറ്റ്മാനെ ചൗള സിഎസ്‌കെയിലെ മറ്റൊരു അരങ്ങേറ്റക്കാരനായ സാം കറെന്റെ കൈകളിലെത്തിക്കുകയായിരുന്നു.
Note: The images used are representational
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications