IPL 2020: സിഎസ്‌കെയെന്നാല്‍ ചിലര്‍ക്കു സര്‍ക്കാല്‍ ജോലി! കളിച്ചാലും, ഇല്ലെങ്കിലും ശമ്പളം- സെവാഗ്

ഐപിഎല്ലില്‍ മോശം പ്രകടനത്തെ തുടര്‍ന്ന് വിമര്‍ശനങ്ങള്‍ നേരിടുന്ന ചെന്നൈ സൂപ്പര്‍ കിങ്‌സ് ടീമിലെ ചില കളിക്കാരെ പരിഹസിച്ച് ഇന്ത്യയുടെ മുന്‍ ഇതിഹാസ ഓപ്പണര്‍ വീരേന്ദര്‍ സെവാഗ്. കൊല്‍ക്കത്ത നൈറ്റ്‌റൈഡേഴ്‌സിനെതിരേയ ബുധനാഴ്ച നടന്ന കളിയില്‍ സിഎസ്‌കെ ജയത്തിന് അരികില്‍ നിന്നും തോല്‍വിയിലേക്കു വീണിരുന്നു. ഇതേ തുടര്‍ന്നായിരുന്നു സെവാഗിന്റെ വിമര്‍ശനം.
കെകെആറിനെതിരേ മികച്ച രീതിയില്‍ റണ്‍ചേസ്നടത്തി വിജയത്തിലേക്കു മുന്നേറിയ സിഎസ്‌കെയ്ക്കു സ്പിന്നര്‍മാരുടെ വരവോടെ ചുവട് പിഴയ്ക്കുകയായിരുന്നു. ടൂര്‍ണമെന്റിലെ എല്ലാ കളികളിലും ഫ്‌ളോപ്പായ കേദാര്‍ ജാദവിനെ പേരെടുത്തു പറയാതെയാണ് സെവാഗ് ട്രോളിയത്. ജാദവിന്റെ ദയനീയ പ്രകടനമായിരുന്നു കെകെആറിനെതിരേ സിഎസ്‌കെയുടെ തോല്‍വിക്കു പ്രധാന കാരണങ്ങളിലൊന്ന്. സപിന്നര്‍മാര്‍ക്കെതിരേ റണ്ണെടുക്കാന്‍ വെറ്ററന്‍ താരം നന്നായി വിയര്‍ത്തിരുന്നു.

ചിലര്‍ക്കു സര്‍ക്കാര്‍ ജോലി പോലെ
കെകെആറിനെതിരേ സിഎസ്‌കെയ്ക്കു റണ്‍ചേസ് നടത്തി വിജയിക്കാന്‍ കഴിയുമായിരുന്നു. എന്നാല്‍ കേദാര്‍ ജാദവും രവീന്ദ്ര ജഡേജയും കളിച്ച ഡോട്ട് ബോളുകള്‍ അവര്‍ക്കു തിരിച്ചടിയായി മാറി. തന്റെ അഭിപ്രായത്തില്‍ ചെന്നൈ സൂപ്പര്‍ കിങ്‌സിലെ ചില ബാറ്റ്‌സ്മാന്‍മാര്‍ക്കു ഇതു സര്‍ക്കാര്‍ ജോലി പോലെയാണ്. പെര്‍ഫോം ചെയ്താലും ഇല്ലെങ്കിലും തങ്ങള്‍ക്കു ശമ്പളം ലഭിക്കുമെന്ന് അവര്‍ക്കറിയാമെന്നും സെവാഗ് പരിഹസിച്ചു.

ന്യായീകരിച്ച് ഫ്‌ളെമിങ്
കേദാര്‍ ജാദവിനെ ബാറ്റിങിന് ഇറക്കിയ തീരുമാനത്തെ സിഎസ്‌കെ കോച്ച് സ്റ്റീഫന്‍ ഫ്‌ളെമിങ് മല്‍സരശേഷം ന്യായീകരിച്ചിരുന്നു. സ്പിന്നര്‍മാര്‍ക്കെതിരേ നന്നായി കളിക്കാന്‍ സാധിക്കുമെന്ന പ്രതീക്ഷയെ തുടര്‍ന്നായിരുന്നു ജാദവിനെ നേരത്തേ ഇറക്കിയതെന്നായിരുന്നു അദ്ദേഹത്തിന്റെ വിശദീകരണം.
സ്പിന്നര്‍മാര്‍ക്കെതിരേ ആധിപത്യം നേടുമെന്നും റണ്‍സെടുക്കുമെന്നുമായിരുന്നു ഞങ്ങള്‍ കരുതിയിരുന്നത്. ജഡേജയുടെ റോള്‍ മല്‍സരം ഫിനിഷ് ചെയ്യുകയെന്നതായിരുന്നു. പക്ഷെ, അവസാനം ഒരുപാട് കാര്യങ്ങള്‍ ചെയ്യേണ്ടിവരികയും ടീമിന് അതിനു കഴിയാതിരിക്കുകയും ചെയ്തതായി ഫ്‌ളെമിങ് വിശദമാക്കിയിരുന്നു.

ജാദവിന് മുതലെടുക്കാനായില്ല
സിഎസ്‌കെയ്ക്കു ബാറ്റിങില്‍ ആശ്രയിക്കാവുന്ന ഒരുപാട് താരങ്ങളുണ്ട്. ഇന്ത്യക്കു വേണ്ടി മധ്യനിരയില്‍ കളിക്കുന്ന താരമാണ് ജാദവ്. കുറച്ചു പന്തുകള്‍ മാത്രമേ കെകെആറിനെതിരേ ജാദവിന് നേരിടാന്‍ കഴിഞ്ഞുള്ളൂവെങ്കിലും അവ മുതലാക്കാന്‍ കഴിഞ്ഞില്ല. പ്രതിഭകളായ ഒരുപാട് കളിക്കാര്‍ ടീമില്‍ വ്യത്യസ്ത മേഖലകളില്‍ ഉള്ളപ്പോള്‍ അവരില്‍ നിന്നൊരാളെ തിരഞ്ഞെടുക്കുകയെന്നത് ബുദ്ധിമുട്ടേറിയ കാര്യമാണെന്നും ഫ്‌ളെിങ് പറഞ്ഞിരുന്നു.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications