For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

IPL 2020: സിഎസ്‌കെയിലെ സഹോദരന്റെ ബൗളിങ് എങ്ങനെ? ടീമംഗത്തോട് ചോദിച്ചെന്ന് സഞ്ജു

കറെന്‍ സഹോദരന്‍മാര്‍ ഇരുടീമുകള്‍ക്കുമായി കളിച്ചിരുന്നു

ഷാര്‍ജ: ഐപിഎല്ലില്‍ ചെന്നൈ സൂപ്പര്‍ കിങ്‌സും രാജസ്ഥാന്‍ റോയല്‍സും തമ്മിലുള്ള പോരാട്ടം രണ്ടു സഹോദരന്‍മാര്‍ തമ്മിലുള്ള കൊമ്പുകോര്‍ക്കല്‍ എന്ന നിലയില്‍ക്കൂടി ശ്രദ്ധിക്കപ്പെട്ടിരുന്നു. ഇംഗ്ലണ്ട് താരങ്ങളും സഹോദരന്‍മാരുമായ സാം കറെനും ടോം കറെനുമായിരുന്നു വ്യത്യസ്ത ടീമുകള്‍ക്കു വേണ്ടി ഇറങ്ങിയത്. സാം സിഎസ്‌കെയ്‌ക്കൊപ്പമായിരുന്നെങ്കില്‍ ടോം രാജസ്ഥാന്റെ താരമായിരുന്നു. പവര്‍പ്ലേയിലെ സാമിന്റെ ബൗളിങിനെക്കുറിച്ച് താന്‍ ടീമംഗവും സഹോദരനുമായ ടോമിനോടു മല്‍സരത്തിനു മുമ്പ് ചോദിച്ചിരുന്നതായി വെളിപ്പെടുത്തിയിരിക്കുകയാണ് രാജസ്ഥാന്റെ ഹീറോ സഞ്ജു സാംസണ്‍.

1

വെടിക്കെട്ട് ബാറ്റിങിനൊപ്പം വിക്കറ്റ് കീപ്പിങിലും കസറിയ സഞ്ജു മാന്‍ ഓഫ് ദി മാച്ചായിരുന്നു. മൂന്നാമനായി ഇറങ്ങിയ മലയാളി താരം വെറും 32 പന്തില്‍ ഒമ്പതു സിക്‌സറും ഒരു ബൗണ്ടറിയുമടക്കം വാരിക്കൂട്ടിയത് 74 റണ്‍സായിരുന്നു. പിന്നീട് സിഎസ്‌കെയുടെ ഇന്നിങ്‌സില്‍ രണ്ടു ക്യാച്ചുകളെടുത്ത സഞ്ജു രണ്ടു സ്റ്റംപിങും നടത്തിയിരുന്നു. രാജസ്ഥാന്റെ ഇന്നിങ്‌സ് അവസാനിച്ച ശേഷം സംസാരിക്കവെയാണ് ടോമിനോടു സാമിന്റെ ബൗളിങിനെക്കുറിച്ചു താന്‍ തിരക്കിയിരുന്നതായി സഞ്ജു തമാശയായി പറഞ്ഞത്.

പവര്‍പ്ലേയില്‍ സാം ഏതു തരത്തിലായിരിക്കും ബൗള്‍ ചെയ്യുകയെന്നു ടോമിനോടു ചോദിച്ചപ്പോള്‍ തനിക്കൊരു ക്ലൂവും ഇല്ലെന്നായികുന്നു മറുപടി. ഇനി അടുത്ത മല്‍സരത്തില്‍ സാം എങ്ങനെയായിരിക്കും പവര്‍പ്ലേയില്‍ ബൗള്‍ ചെയ്യുകയെന്നു ശ്രദ്ധിക്കണമെന്നും സഞ്ജു ചിരിച്ചുകൊണ്ടു പറഞ്ഞു.

അത്ര നല്ല വിക്കറ്റായിരുന്നില്ല ഇത്. വളറെ വേഗം കുറവായിരുന്നു. അതുകൊണ്ടു തന്നെ പന്തിനു വേണ്ടി കാത്തിരിക്കേണ്ടി വന്നു. മികച്ച ലെങ്തില്‍ ബൗള്‍ ചെയ്താല്‍ ബാറ്റ് ചെയ്യുക അത്ര എളുപ്പമല്ലെന്നും സഞ്ജു വ്യക്തമാക്കിയിരുന്നു. സ്മിത്തിനൊപ്പം ബാറ്റ് ചെയ്യാന്‍ കഴിഞ്ഞതില്‍ അതിയായ ആഹ്ലാദമുണ്ട്. ലോകത്തിലെ ഏറ്റവും മികച്ച ബാറ്റ്‌സ്മാന്‍മാരില്‍ ഒരാളാണ് അദ്ദേഹം. സ്മിത്ത് ക്രീസിലെത്തി അവസാനം വരെ ബാറ്റ് ചെയ്യുകയാണെങ്കില്‍ അത് പിന്നീട് വരുന്നവര്‍ക്കു കൂടുതല്‍ എളുപ്പമായി തീരുകയും ചെയ്യുമെന്നും സഞ്ജു കൂട്ടിച്ചേര്‍ത്തു.

തകര്‍പ്പന്‍ ഇന്നിങ്‌സിലൂടെ പുതിയ ചില റെക്കോര്‍ഡുകള്‍ സഞ്ജു കളിയില്‍ കുറിച്ചിരുന്നു. 19 പന്തിലായിരുന്നു താരം ഫിഫ്റ്റി പൂര്‍ത്തിയാക്കിയത്. ഐപിഎല്‍ കരിയറില്‍ സഞ്ജുവിന്റെ വേഗമേറിയ ഫിഫ്റ്റിയാണിത്. കൂടാതെ ഒരു രാജസ്ഥാന്‍ താരത്തിന്റെ വേമേറിയ രണ്ടാമത്തെ ഫിഫ്റ്റിയെന്ന നേട്ടത്തിനൊപ്പം സഞ്ജു എത്തുകയും ചെയ്തു. 2012ല്‍ ഇംഗ്ലണ്ട് മുന്‍ താരം ഒവെയ്‌സ് ഷായും രാജസ്ഥാനു വേണ്ടി 19 പന്തുകളില്‍ ഫിഫ്റ്റിയടിച്ചിരുന്നു.

Story first published: Wednesday, September 23, 2020, 0:07 [IST]
Other articles published on Sep 23, 2020
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+