Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IPL 2020: ബുംറയേക്കാള്‍ മിടുക്കന്‍ സന്ദീപ് ശര്‍മ! കണക്കുകള്‍ തെളിവ്- എന്നിട്ടും ഇന്ത്യന്‍ ടീമിലില്ല

ഐപിഎല്ലിന്റെ ഈ സീസണില്‍ ഡേവിഡ് വാര്‍ണറുടെ സണ്‍റൈസേഴ്‌സ് ഹൈദരാബാദിനെ പ്ലേഓഫില്‍ എത്തിക്കുന്നതില്‍ നിര്‍ണായക പങ്കുവഹിച്ച താരമാണ് പേസര്‍ സന്ദീപ് ശര്‍മ. പരിക്കു കാരണം സ്റ്റാര്‍ പേസര്‍ ഭുവനേശ്വര്‍ കുമാര്‍ സീസണിന്റെ പകുതിയില്‍ വച്ച് പിന്‍മാറിയപ്പോള്‍ എസ്ആര്‍എച്ചിനു ക്ഷീണമാവുമെന്നായിരുന്നു എല്ലാവരും കരുതിയത്. എന്നാല്‍ ശര്‍മ- ടി നടരാജന്‍ ജോടി അവരുടെ പേസാക്രമണത്തിലെ പുതിയ വിജയസഖ്യമായി മാറി.
നടരാജന്‍ യോര്‍ക്കര്‍ സ്‌പെഷ്യലിസ്റ്റാണെങ്കില്‍ ബൗളിങിലെ വൈവിധ്യം കൊണ്ടാണ് ശര്‍മ ശ്രദ്ധിക്കപ്പെട്ടത്. ബാറ്റ്‌സ്മാന്റെ കണക്കുകൂട്ടലുകള്‍ തെറ്റിക്കുന്ന പ്രകടനമാണ് താരം കാഴ്ചവച്ചു കൊണ്ടിരിക്കുന്നത്.

ഇന്ത്യയുടെ സ്റ്റാര്‍ പേസറും മുംബൈ ഇന്ത്യന്‍സിന്റെ കുന്തമുനയുമായ ജസ്പ്രീത് ബുംറയേക്കാള്‍ മിടുക്കനാണ് ശര്‍മയെന്നു പറഞ്ഞാല്‍ ആരും ഒന്നു ഞെട്ടും. എന്നാല്‍ ഇതാണ് സത്യമെന്ന് കണക്കുകള്‍ ചൂണ്ടിക്കാട്ടുന്നു.

ഇരുവരുടെയും പ്രകടനം

ഇരുവരുടെയും പ്രകടനം

ഐപിഎല്ലില്‍ വര്‍ഷങ്ങളായി കളിച്ചു കൊണ്ടിരിക്കുന്ന താരങ്ങളാണ് ബുംറയും ശര്‍മയും. ബുംറ കരിയറിന്റെ തുടക്കം മുതല്‍ മുംബൈയ്‌ക്കൊപ്പമാണെങ്കില്‍ കിങ്‌സ് ഇലവന്‍ പഞ്ചാബിനായി കളിച്ച ശേഷമാണ് ശര്‍മ എസ്ആര്‍എച്ചിലെത്തിയത്. ഇരുവരും ഐപിഎല്ലില്‍ 90 മല്‍സരങ്ങളില്‍ കളിച്ചു കഴിഞ്ഞു. ബുംറ സൂപ്പര്‍ താര പദവിയില്‍ നില്‍ക്കുമ്പോള്‍ അര്‍ഹിച്ച അംഗീകാരം ലഭിക്കാത്ത ബൗളറാണ് ശര്‍മ.
ബുംറ 90 മല്‍സരങ്ങളില്‍ 105 വിക്കറ്റെടുത്തപ്പോള്‍ ശര്‍മയുടെ സമ്പാദ്യം 108 വിക്കറ്റുകളാണ്. ബുംറയുടെ ശരാശരി 24.22 ആണെങ്കില്‍ ശര്‍മയുടേത് 24.02 ആണ്. ഇക്കോണമി റേറ്റിലേക്കു വന്നാല്‍ അവിടെ ബുംറ ഒരല്‍പ്പം മുന്നിലാണ്. 7.46, 7.75 എന്നിങ്ങനെയാണിത്. സ്‌ട്രൈക്ക് റേറ്റ് നോക്കിയാല്‍ ബുംറയുടേത് 19.4ഉം ശര്‍മയുടേത് 18.6ഉം ആണ്.

അരങ്ങേറ്റം ഒരേ വര്‍ഷം

അരങ്ങേറ്റം ഒരേ വര്‍ഷം

ബുംറ മുംബൈയ്ക്കു വേണ്ടി അരങ്ങേറിയ അതേ വര്‍ഷം തന്നെയായിരുന്നു ശര്‍മയും ഐപിഎല്ലില്‍ കന്നി മല്‍സരം കളിച്ചത്. ബുംറ വളരെ പെട്ടന്നു ഇന്ത്യന്‍ ടീമിലേക്കും അവിടെ നിന്നും ലോകത്തിലെ ഏറ്റവും മികച്ച ഫാസ്റ്റ് ബൗളര്‍മാരില്‍ ഒരാള്‍ എന്ന നിലയിലേക്കും വളര്‍ന്നപ്പോള്‍ ശര്‍മ ഐപിഎല്ലും ആഭ്യന്തര ക്രിക്കറ്റിലും മാത്രം ശ്രദ്ധിക്കപ്പെട്ടു.
ബുംറ ഡെത്ത് ഓവറുകളില്‍ വളരെ മികച്ച രീതിയില്‍ ബൗള്‍ ചെയ്യുന്ന ബൗളര്‍ ആണെന്ന കാര്യത്തില്‍ സംശയമില്ലെങ്കിലും ശര്‍മയും ഇതിനു ശേഷിയുള്ള താരമാണ്.
മുംബൈയ്‌ക്കെതിരേ ഹൈദരാബാദ് 10 വിക്കറ്റിന്റെ വിജയം കൊയ്ത കഴിഞ്ഞ മല്‍സരത്തില്‍ ശര്‍മ മൂന്നു വിക്കറ്റുമായി തിളങ്ങിയിരുന്നു. ഈ സീസണിലെ ഐപിഎല്ലില്‍ ബുംറ 13 മല്‍സരങ്ങളില്‍ നിന്നും 15.73 ശരാശരിയോടെ, 6.96 ഇക്കോണമി റേറ്റില്‍ 23 വിക്കറ്റുകളെടുത്തപ്പോള്‍ ശര്‍മ 11 മല്‍സരങ്ങളില്‍ നിന്നും 13 വിക്കറ്റുകള്‍ നേടിയിട്ടുണ്ട്.

കോലിക്കെതിരേ റെക്കോര്‍ഡ്

കോലിക്കെതിരേ റെക്കോര്‍ഡ്

ഐപിഎല്ലില്‍ ബുംറയ്ക്കു മാത്രമല്ല ലോകത്തിലെ മറ്റൊരു ബൗളര്‍ക്കും അവകാശപ്പെടാനില്ലാത്ത ഒരു റെക്കോര്‍ഡിന്റെ അവകാശി കൂടിയാണ് ശര്‍മ. ആധുനിക ക്രിക്കറ്റിലെ ഏറ്റവും മികച്ച ബാറ്റ്‌സ്മാനും ഇന്ത്യയുടെയും റോയല്‍ ചാലഞ്ചേഴ്‌സ് ബാംഗ്ലൂരിന്റെയും ക്യാപ്റ്റനുമായ വിരാട് കോലിയെ ഏറ്റവുമധികം തവണ പുറത്താക്കിയിട്ടുള്ള ബൗളര്‍ ശര്‍മാണ്. ഈ സീസണിലാണ് കോലിയെ ഏഴാം തവണയും പുറത്താക്കി ശര്‍മ റെക്കോര്‍ഡിട്ടത്. ആറു തവണ കോലിയെ ഔട്ടാക്കിയ ഇന്ത്യയുടെ മുന്‍ പേസര്‍ ആശിഷ് നെഹ്‌റയുടെ റെക്കോര്‍ഡ് ശര്‍മ മറികടക്കുകയായിരുന്നു.
ഇതു മാത്രമല്ല ഐപിഎല്ലില്‍ ഏതെങ്കിലുമൊരു താരത്തെ കൂടുതല്‍ തവണ പുറത്താക്കിയ സഹീര്‍ ഖാന്റെ നേട്ടത്തിനൊപ്പവും അദ്ദേഹമെത്തി. സിഎസ്‌കെ ക്യാപ്റ്റന്‍ എംഎസ് ധോണിയെ സഹീര്‍ ഏഴു തവണ ഔട്ടാക്കിയിട്ടുണ്ട്.

Story first published: Wednesday, November 4, 2020, 14:53 [IST]
Other articles published on Nov 4, 2020
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+