Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IPL 2020: ഫിഫ്റ്റിയില്‍ ഹാട്രിക്, റുതുരാജല്ല ഇതു 'റണ്‍'രാജ്! കുറിച്ചത് അപൂര്‍വ്വ റെക്കോര്‍ഡ്

അബുദാബി: ഐപിഎല്ലില്‍ ചെന്നൈ സൂപ്പര്‍ കിങ്‌സിന്റെ ഈ സീസണിലെ കണ്ടെത്തലുകളൊന്നായി മാറിയിരിക്കുകയാണ് യുവ ഓപ്പണര്‍ റുതുരാജ് ഗെയ്ക്വാദ്. തുടര്‍ച്ചയായി മൂന്നു മല്‍സരങ്ങളില്‍ ഫിഫ്റ്റി നേടിയാണ് റുതുരാജ് തന്റെ പ്രതിഭ തെളിയിച്ചത്. ഏറ്റവും അവസാനമായി സിഎസ്‌കെ തങ്ങളുടെ അവസാന കളിയില്‍ കിങ്‌സ് ഇലവന്‍ പഞ്ചാബിനെ ഒമ്പത് വിക്കറ്റിനു കശാപ്പ് ചെയ്തപ്പോള്‍ റുതുരാജായിരുന്നു ഹീറോ. അപരാജിത ഫിഫ്റ്റി നേടിയ താരം മാന്‍ ഓഫ് ദി മാച്ചുമായിരുന്നു.

1

ടൂര്‍ണമെന്റില്‍ ഹാട്രിക്ക് ഫിഫ്റ്റിയോടെ പുതിയൊരു റെക്കോര്‍ഡ് കൂടി കുറിച്ചിരിക്കുകയാണ് റുതുരാജ്. തുടര്‍ച്ചയായി മൂന്നു മല്‍സരങ്ങള്‍ ഫിഫ്റ്റി നേടിയ, ഇന്ത്യക്കായി ഇനിയും അരങ്ങേറിയിട്ടില്ലാത്ത ആദ്യത്തെ താരമെന്ന നേട്ടത്തിനാണ് റുതുരാജ് അവകാശിയായത്. ടൂര്‍ണമെന്റിന്റെ ഇതുവരെയുള്ള 12 വര്‍ഷത്തെ ചരിത്രമെടുത്താല്‍ ഇന്ത്യക്കായി അരങ്ങേറിയിട്ടില്ലാത്ത ഒരു താരം തുടര്‍ച്ചയായി മൂന്നു ഫിഫ്റ്റികള്‍ നേടിയിട്ടില്ല.

വിരാട് കോലിയുടെ റോയല്‍ ചാലഞ്ചേഴ്‌സ് ബാംഗ്ലൂരിനെതിരേയായിരുന്നു റുതുരാജിന്റെ ഫിഫ്റ്റി വേട്ടയുടെ തുടക്കം. താരത്തിന്റെ കന്നി ഐപിഎല്‍ ഫിഫ്റ്റി കൂടിയായിരുന്നു ഇത്. സിഎസ്‌കെ ഒമ്പതു വിക്കറ്റിനു ജയിച്ച അന്നത്തെ കളിയില്‍ റുതുരാജ് പുറത്താവാതെ 65 റണ്‍സ് അടിച്ചെടുത്തിരുന്നു.

കൊല്‍ക്കത്ത നൈറ്റ്‌റൈഡേഴ്‌സിനെതിരായ തൊട്ടടുത്ത കളിയില്‍ റുതുരാജ് ഇതിനേക്കാള്‍ മികച്ച ബാറ്റിങ് കാഴ്ചവച്ചു. ആറു വിക്കറ്റിന് സിഎസ്‌കെ ജയിച്ച കളിയില്‍ 72 റണ്‍സായിരുന്നു താരം സ്‌കോര്‍ ചെയ്തത്. ഒടുവില്‍ കിങ്‌സ് ഇലവന്‍ പഞ്ചാബിനെതിരായ അവസാന കളിയില്‍ പുറത്താവാതെ 62 റണ്‍സുമെടുത്ത് റുതുരാജ് ചരിത്രം കുറിക്കുകയും ചെയ്തു. 49 പന്തില്‍ ആറു ബൗണ്ടറികളും ഒരു സിക്‌സറും താരത്തിന്റെ ഇന്നിങ്‌സിലുള്‍പ്പെട്ടിരുന്നു.

2

സിഎസ്‌കെ ടീം മാനേജ്‌മെന്റ് തന്നിലര്‍പ്പിച്ച വിശ്വാസമാണ് ഇത്രയും മികച്ച പ്രകടനം നടത്താന്‍ തന്നെ സഹായിച്ചതെന്നു പഞ്ചാബിനെതിരായ മല്‍സരശേഷം റുതുരാജ് വ്യക്തമാക്കി. ആഭ്യന്തര ക്രിക്കറ്റില്‍ എല്ലാ ഫോര്‍മാറ്റിലും എനിക്കു സ്‌കോര്‍ ചെയ്യാന്‍ കഴിഞ്ഞിരുന്നു. അതിനാല്‍ നല്ല ആത്മവിശ്വാസത്തിലായിരുന്നു. ക്ലബ്ബ് ടീമോ, സംസ്ഥാന ടീമോ ആവട്ടെ ക്രീസില്‍ അവസാനം വരെ തുടരാനും ടീം വിജയിച്ചെന്നു ഉറപ്പ് വരുത്താനുമാണ് ശ്രമിച്ചതെന്നും താരം കൂട്ടിച്ചേര്‍ത്തു.

Story first published: Sunday, November 1, 2020, 20:30 [IST]
Other articles published on Nov 1, 2020
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+