Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IPL 2020- എലൈറ്റ് ക്ലബ്ബില്‍ ഇനി ധോണി തനിച്ചല്ല, കൂട്ടായി രോഹിത്തുമെത്തുന്നു!

ദുബായ്: ഐപിഎല്ലില്‍ വമ്പന്‍ നാഴികക്കല്ലിന് അരികിലാണ് മുംബൈ ഇന്ത്യന്‍സ് ക്യാപ്റ്റനും ഓപ്പണറുമായ രോഹിത് ശര്‍മ. ചൊവ്വാഴ്ച നടക്കാനിരിക്കുന്ന കലാശപ്പോരില്‍ ഡല്‍ഹി ക്യാപ്പിറ്റല്‍സിനെതിരേ മുംബൈയ്ക്കായി ഇറങ്ങുന്നതോടെ ഹിറ്റ്മാന്‍ എലൈറ്റ് ക്ലബ്ബില്‍ അംഗമായി മാറും. ഐപിഎല്ലില്‍ 200 മല്‍സരങ്ങളെന്ന നാഴികക്കല്ലാണ് അദ്ദേഹത്തെ കാത്തിരിക്കുന്നത്. നിലവില്‍ 199 മല്‍സരങ്ങളില്‍ രോഹിത് മുംബൈയുടെ കുപ്പായമണിഞ്ഞിട്ടുണ്ട്.

ചെന്നൈ സൂപ്പര്‍ കിങ്‌സ് ക്യാപ്റ്റനും ഇതിഹാസ താരവുമായ എംഎസ് ധോണി മാത്രമേ നിലവില്‍ 200ല്‍ കൂടുതല്‍ ഐപിഎല്‍ മല്‍സരങ്ങള്‍ കളിച്ചിട്ടുള്ളൂ. ഇത്തവണത്തെ ഫൈനലില്‍ മുംബൈയെ നയിക്കുന്നതോടെ രോഹിത്തും ധോണിക്കൊപ്പം എലൈറ്റ് ക്ലബ്ബില്‍ അംഗമാവും. ഈ സീസണിലായിരുന്നു ധോണി ഐപിഎല്ലില്‍ മല്‍സരങ്ങളുടെ എണ്ണത്തില്‍ ഡബിള്‍ സെഞ്ച്വറിയടിച്ചത്.

പരിക്കു കാരണം വൈകി

പരിക്കു കാരണം വൈകി

ഈ സീസണില്‍ നേരത്തേ തന്നെ രോഹിത് 200 മല്‍സരങ്ങള്‍ തികയ്‌ക്കേണ്ടതായിരുന്നു. എന്നാല്‍ പിന്‍തുട ഞെരമ്പിനേറ്റ പരിക്കിനെ തുടര്‍ന്നു അദ്ദേഹത്തിനു കുറച്ചു മല്‍സരങ്ങളില്‍ പുറത്തിരിക്കേണ്ടി വന്നു. നാലു കളികളില്‍ പുറത്തിരുന്ന അദ്ദേഹം സണ്‍റൈസേഴ്‌സ് ഹൈദരാബാദിനെതിരേയുള്ള അവസാനത്തെ ലീഗ് മല്‍സരത്തിലാണ് മുംബൈ നിരയില്‍ മടങ്ങിയെത്തിയത്. കരിയറില്‍ ആറു ഐപിഎല്‍ മല്‍സരങ്ങളാണ്് ഹിറ്റ്മാന് ഇതുവരെ നഷ്ടമായത്. ഇവയില്‍ അഞ്ചെണ്ണം മുംബൈയ്ക്കു വേണ്ടി ആയിരുന്നെങ്കില്‍ ഒന്ന് മുന്‍ ടീമായ ഡെക്കാന്‍ ചാര്‍ജേഴ്‌സിനു വേണ്ടിയായിരുന്നു.

അരങ്ങേറ്റം ഡെക്കാനിലൂടെ

അരങ്ങേറ്റം ഡെക്കാനിലൂടെ

ഡെക്കാന്‍ ചാര്‍ജേ്‌സിലൂടെയായിരുന്നു രോഹിത്തിന്റെ ഐപിഎല്‍ അരങ്ങേറ്റം. ഒരു തവണ ചാംപ്യന്മാരായ ഡെക്കാനു വേണ്ടി മൂന്നു സീസണുകൡ അദ്ദേഹം കളിച്ചു. 2011ലെ ലേലത്തില്‍ രോഹിത്തിനെ മുംബൈ വാങ്ങുകയായിരുന്നു. അന്നു മുതല്‍ മുംബൈയുടെ നീലക്കുപ്പായത്തില്‍ ഹിറ്റ്മാനുണ്ട്. ഐപിഎല്ലിലെ ഓള്‍ടൈം റണ്‍വേട്ടക്കാരില്‍ അഞ്ചാംസ്ഥാനത്താണ് അദ്ദേഹം. 5162 റണ്‍സ് അദ്ദേഹത്തിന്റെ അക്കൗണ്ടിലുണ്ട്. ഒരു സെഞ്ച്വറിയും 38 ഫിഫ്റ്റികളും ഇതിലുള്‍പ്പെടുന്നു. ഐപിഎല്ലില്‍ ഏറ്റവുമധികം കിരീടങ്ങള്‍ക്കു അവകാശിയായ ക്യാപ്റ്റന്‍ കൂടിയാണ് രോഹിത്. ഏഴു വര്‍ഷത്തിനിടെ നാലു തവണയാണ് അദ്ദേഹം മുംബൈയ്ക്കു കിരീടം സമ്മാനിച്ചത്.

2013ല്‍ മുംബൈ ക്യാപ്റ്റനായി

2013ല്‍ മുംബൈ ക്യാപ്റ്റനായി

2013ലെ സീസണിനിടെയാണ് ഓസ്‌ട്രേലിയന്‍ ഇതിഹാസം റിക്കി പോണ്ടിങിനു പകരം രോഹിത് മുംബൈ ടീമിന്റെ ക്യാപ്റ്റനായി ചുമതലയേല്‍ക്കുന്നത്. പോണ്ടിങ് സ്ഥാനമൊഴിഞ്ഞതിനെ തുടര്‍ന്നായിരുന്നു ഇത്. ആദ്യ സീസണില്‍ തന്നെ മുംബൈയ്ക്കു കന്നിക്കിരീടം നേടിക്കൊടുത്ത രോഹിത് 2015, 17, 19 സീസണുകളിലും മുംബൈയെ ജേതാക്കളാക്കി. ചൊവ്വാഴ്ച നടക്കാനിരിക്കുന്ന ഫൈനലില്‍ ഡല്‍ഹിയെ തോല്‍പ്പിച്ച് അഞ്ചാം കിരീടം സ്വന്തമാക്കാനായാല്‍ ധോണിക്കു ശേഷം ഐപിഎല്‍ കിരീടം നിലനിര്‍ത്തിയ ആദ്യത്തെ ക്യാപ്റ്റനായി അദ്ദേഹം മാറും.

Story first published: Monday, November 9, 2020, 13:06 [IST]
Other articles published on Nov 9, 2020
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+