Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IPL 2020: ഡോട്ട് ബോള്‍ സ്‌പെഷ്യലിസ്റ്റുകള്‍- അഞ്ചില്‍ നാലു വിദേശികള്‍! ഒരേയൊരു ഇന്ത്യന്‍ താരം

ബാറ്റിങ് വിസ്‌ഫോടനങ്ങള്‍ക്കു മാത്രമല്ല അവിസ്മരണീയ ബൗളിങ് പ്രകടനങ്ങള്‍ക്കും ഐപിഎല്ലിന്റെ 13ാം സീസണ്‍ സാക്ഷിയായിരുന്നു. ചില ബൗളര്‍മാരുടെ പ്രകടനങ്ങള്‍ ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. ഇന്ത്യന്‍ താരങ്ങള്‍ക്കു മുകളില്‍ നില്‍ക്കുന്ന പ്രകടനമായിരുന്നു വിദേശ താരങ്ങളില്‍ നിന്നുണ്ടായത്. ഈ സീസണിലെ വിക്കറ്റ് വേട്ടക്കാരനുള്ള പുരസ്‌കാരം ഡല്‍ഹി ക്യാപ്പിറ്റല്‍സിന്റെ ദക്ഷിണാഫ്രിക്കന്‍ പേസര്‍ കാഗിസോ റബാദയ്ക്കായിരുന്നു. ഈ സീസണില്‍ ഏറ്റവുമധികം ഡോട്ട് ബോളുകള്‍ എറിഞ്ഞ അഞ്ചു താരങ്ങള്‍ ആരൊക്കെയാണെന്നു നമുക്കു പരിശോധിക്കാം. ഇവയില്‍ നാലും വിദേശ താരങ്ങളാണെന്നതാണ് ശ്രദ്ധേയം.

ജോഫ്ര ആര്‍ച്ചര്‍ (175 ഡോട്ട് ബോളുകള്‍, രാജസ്ഥാന്‍)

ജോഫ്ര ആര്‍ച്ചര്‍ (175 ഡോട്ട് ബോളുകള്‍, രാജസ്ഥാന്‍)

രാജസ്ഥാന്‍ റോയല്‍സ് ഈ സീസണില്‍ പ്ലേഓഫ് കാണാതെ പുറത്തായെങ്കിലും ഇംഗ്ലീഷ് പേസര്‍ ജോഫ്ര ആര്‍ച്ചറുടെ ബൗളിങ് പ്രകടനം കൈയടി അര്‍ഹിക്കുന്നതായിരുന്നു. തീപാറുന്ന ഷോര്‍ട്ട് ബോളുകളും സ്റ്റുപകള്‍ പറപ്പിക്കുന്ന യോര്‍ക്കറുകളുമായി ആര്‍ച്ചര്‍ യുഎഇയില്‍ ഇടിമിന്നലായി മാറിയിരുന്നു.
ഇത്തവണ ഏറ്റവുമധികം ഡോട്ട് ബോളുകളെറിഞ്ഞ രണ്ടു പേരില്‍ ഒരാള്‍ ആര്‍ച്ചറാണ്. 175 ഡോട്ട് ബോളുകള്‍ അദ്ദേഹത്തിന്റെ അക്കൗണ്ടിലുണ്ടായിരുന്നു. 14 മല്‍സരങ്ങളില്‍ നിന്നും 6.55 ഇക്കോണമി റേറ്റില്‍ 20 വിക്കറ്റുകളും ആര്‍ച്ചര്‍ വീഴ്ത്തിയിരുന്നു.

ജസ്പ്രീത് ബുംറ (175, മുംബൈ ഇന്ത്യന്‍സ്)

ജസ്പ്രീത് ബുംറ (175, മുംബൈ ഇന്ത്യന്‍സ്)

മുംബൈ ഇന്ത്യന്‍സിന്റെ അഞ്ചാം കിരീടവിജയത്തില്‍ നിര്‍ണായക പങ്കുവഹിച്ച താരമായിരുന്നു ഇന്ത്യന്‍ സ്റ്റാര്‍ പേസര്‍ ജസ്പ്രീത് ബുംറ. ഡോട്ട് ബോളുകളുടെ എണ്ണത്തില്‍ ആര്‍ച്ചര്‍ക്കൊപ്പം തന്നെ ബുംറയുമുണ്ട്. ആര്‍ച്ചറിനേക്കാള്‍ ഒരു മല്‍സരം കൂടുതല്‍ മാത്രമേ ബുംറ കളിച്ചിട്ടുള്ളൂ.
15 മല്‍സരങ്ങളില്‍ 175 ഡോട്ട് ബോളുകളെറിഞ്ഞ അദ്ദേഹം 6.73 ഇക്കോണമി റേറ്റില്‍ 27 വിക്കറ്റുകളും പിഴുതിരുന്നു. ഈ സീസണില്‍ കൂടുതല്‍ വിക്കറ്റെടുത്ത രണ്ടാമത്തെ ബൗളറും ബുംറയാണ്.

റാഷിദ് ഖാന്‍ (168, സണ്‍റൈസേഴ്‌സ് ഹൈദരാബാദ്)

റാഷിദ് ഖാന്‍ (168, സണ്‍റൈസേഴ്‌സ് ഹൈദരാബാദ്)

മൂന്നാംസ്ഥാനത്തുളള്ളത് സണ്‍റൈസേഴ്‌സ് ഹൈദരാബാദിന്റെ അഫ്ഗാനിസ്താന്‍ സ്പിന്‍ സെന്‍സേഷന്‍ റാഷിദ് ഖാനാണ്. 16 മല്‍സരങ്ങളില്‍ നിന്നും 5.37 എന്ന അദ്ഭുതപ്പെടുത്തുന്ന ഇക്കോണമി റേറ്റില്‍ 20 വിക്കറ്റുകള്‍ പിഴുത റാഷിദ് 168 ഡോട്ട് ബോളുകളെറിഞ്ഞിരുന്നു.
അപകടകാരിയായ റാഷിദിനെ കൂടുതല്‍ ടീമുകളും ശ്രദ്ധയോടെയാണ് കളിച്ചത്. ഇതു കാരണമാണ് ഇത്രയും ഡോട്ട് ബോളുകള്‍ എറിയുന്നതിനൊപ്പം ഇക്കോണമി റേറ്റ് ആറിനു താഴെ കൊണ്ടുവരാനും അദ്ദേഹത്തിനു കഴിഞ്ഞത്.

ആന്റിച്ച് നോര്‍ക്കിയ (160, ഡല്‍ഹി ക്യാപ്പിറ്റല്‍സ്)

ആന്റിച്ച് നോര്‍ക്കിയ (160, ഡല്‍ഹി ക്യാപ്പിറ്റല്‍സ്)

ഡല്‍ഹി ക്യാപ്പിറ്റല്‍സിന്റെ ദക്ഷിണാഫ്രിക്കന്‍ പേസറും ഐപിഎല്‍ ചരിത്രത്തിലെ ഏറ്റവും വേഗമേറിയ പന്തെറിഞ്ഞ ബൗളറായി ഈ സീസണില്‍ മാറുകയും ചെയ്ത ആന്റിച്ച് നോര്‍ക്കിയയാണ് ലിസ്റ്റില്‍ നാലാംസ്ഥാനത്ത്. പരിക്കേറ്റ ഇംഗ്ലണ്ട് താരം ക്രിസ് വോക്‌സിന്റെ പകരക്കാരനായി ഡല്‍ഹി ടീമിലെത്തിയ നോര്‍ക്കിയ കണക്കുകൂട്ടലുകള്‍ക്ക് അപ്പുറത്തെ പ്രകടനമായിരുന്നു കാഴ്ചവച്ചത്.
സീസണില്‍ 16 മല്‍സരങ്ങളില്‍ ബൗള്‍ ചെയ്ത നോര്‍ക്കിയ 160 ഡോട്ട് ബോളുകള്‍ എറിഞ്ഞിരുന്നു. 22 വിക്കറ്റുകളും പേസര്‍ക്കു ലഭിച്ചു.
പ്ലേഓഫ് മല്‍സരങ്ങളില്‍ പ്രതീക്ഷയ്‌ക്കൊത്തുയര്‍ന്നിരുന്നില്ലെങ്കിലും ലീഗ് മല്‍സരങ്ങളില്‍ തകര്‍പ്പന്‍ പ്രകടനമായിരുന്നു പേസറുടേത്.

ട്രെന്റ് ബോള്‍ട്ട് (157, ഡല്‍ഹി ക്യാപ്പിറ്റല്‍സ്)

ട്രെന്റ് ബോള്‍ട്ട് (157, ഡല്‍ഹി ക്യാപ്പിറ്റല്‍സ്)

ജസ്പ്രീത് ബുംറയ്‌ക്കൊപ്പം നിലവിലെ ചാംപ്യന്മാരായ മുംബൈ ഇന്ത്യന്‍സിന്റെ പേസാക്രമണത്തിന്റെ ചുക്കാന്‍ പിടിച്ചത് ന്യൂസിലാന്‍ഡ് പേസര്‍ ട്രെന്റ് ബോള്‍ട്ടായിരുന്നു. 15 മല്‍സരങ്ങളില്‍ നിന്നും 157 ഡോട്ട് ബോളുകളാണ് താരം എറിഞ്ഞത്. 25 വിക്കറ്റുകളും ബോള്‍ട്ട് പിഴുതിരുന്നു.
ഈ സീസണില്‍ പുതിയൊരു റെക്കോര്‍ഡും കിവി പേസര്‍ കുറിച്ചിരുന്നു. ആദ്യ ഓവറുകളില്‍ മാത്രം ഒരു സീസണില്‍ കൂടുതല്‍ വിക്കറ്റെടുത്ത ബൗളറെന്ന റെക്കോര്‍ഡിനാണ് ബോള്‍ട്ടിനെ തേടിയെത്തിയത്. എട്ടു വിക്കറ്റുകള്‍ താരം വീഴ്ത്തിയിരുന്നു.

Story first published: Wednesday, November 11, 2020, 19:00 [IST]
Other articles published on Nov 11, 2020
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+