Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IPL 2020: ഇന്ത്യയുടെ ബെസ്റ്റ്, ഇവര്‍ ആറു പേര്‍- തിരഞ്ഞെടുത്ത് ആകാഷ് ചോപ്ര

ഐപിഎല്ലിന്റെ പ്ലേഓഫ് മല്‍സരങ്ങള്‍ വരാനിരിക്കെ ലീഗ് ഘട്ടത്തില്‍ ഇന്ത്യയെ സംബന്ധിച്ച് ഏറ്റവും വലിയ നേട്ടമായി മാറിയത് ഏതൊക്കെ താരങ്ങളാണെന്നു തിരഞ്ഞെടുത്തിരിക്കുകയാണ് ആകാഷ് ചോപ്ര. തന്റെ യൂട്യൂബ് ചാനലിലൂടെയാണ് മൂന്നു വീതം ബാറ്റ്‌സ്മാന്‍മാരെയും ബൗളര്‍മാരെയും ചോപ്ര ചൂണ്ടിക്കാട്ടിയത്. ഇക്കൂട്ടത്തില്‍ ഒരാള്‍ ഇനിയും ഇന്ത്യക്കായി കളിച്ചിട്ടില്ലാത്ത താരവുമാണ്.
കിങ്‌സ് ഇലവന്‍ പഞ്ചാബ് ക്യാപ്റ്റന്‍ കെഎല്‍ രാഹുലിനെയാണ് അദ്ദേഹം ആദ്യത്തെ താരമായി ചൂണ്ടിക്കാട്ടിയത്. തുടര്‍ച്ചയായി മൂന്നാം സീസണിലും രാഹുല്‍ 500ന് മുകളില്‍ സ്‌കോര്‍ ചെയ്തിരിക്കുന്നു. ഓരോ വര്‍ഷം കഴിയുന്തോറും അദ്ദേഹം കൂടുതല്‍ മെച്ചപ്പെട്ടു കൊണ്ടിരിക്കുകയാണ്.

1

പഞ്ചാബിന്റെ ക്യാപ്റ്റന്‍ കൂടി ആയിരുന്നതിനാല്‍ ഒരുപാട് സമ്മര്‍ദ്ദം രാഹുലിനുണ്ടായിരുന്നു. പക്ഷെ അദ്ദേഹം തന്റെ ഗെയിമില്‍ അതിന് അനുസരിച്ച് മാറ്റം വരുത്തിയെന്നും ചോപ്ര അഭിപ്രായപ്പെട്ടു.
രണ്ടാമത്തെ താരം ഡല്‍ഹി ക്യാപ്പിറ്റല്‍സ് ഓപ്പണര്‍ ശിഖര്‍ ധവാനാണ്. ടി20 ക്രിക്കറ്റില്‍ ധവാന്റെ സ്‌ട്രൈക്ക് റേറ്റ് കുറവാണെന്ന് പലരും നേരത്തേ ചൂണ്ടിക്കാട്ടിയിരുന്നു. അതുകൊണ്ടു തന്നെ ഐപിഎല്‍ അദ്ദേഹത്തിനു നിര്‍ണായകവുമായിരുന്നു. അവര്‍ക്കെല്ലാമുള്ള മറുപടിയാണ് ധവാന്‍ നല്‍കിയത്. ആദ്യകാലത്തേതു പോലെ ബൗളര്‍മാര്‍ക്കു മേല്‍ ആധിപത്യം നേടുന്ന ധവാനെയാണ് നമ്മള്‍ കണ്ടത്. തുടര്‍ച്ചയായി നേടിയ രണ്ടു സെഞ്ച്വറികള്‍ ഇത് അടിവരയിടുന്നുവെന്നും ചോപ്ര പറഞ്ഞു.

2

കിങ്‌സ് ഇലവന്‍ പഞ്ചാബ് ഓപ്പണര്‍ മായങ്ക് അഗര്‍വാളാണ് മൂന്നാമന്‍. പരിക്ക് ഭേദമായി കുറച്ചു മല്‍സരങ്ങള്‍ക്കു ശേഷം പഞ്ചാബിന്റെ പ്ലെയിങ് ഇലവനില്‍ തിരിച്ചെത്തിയപ്പോഴും പഴയ അതേ രീതിയില്‍ തന്നെയാണ് മായങ്ക് ബാറ്റ് ചെയ്തത്. ടീം തോല്‍ക്കുമ്പോഴും ബാറ്റിങ് പങ്കാളി റണ്‍സെടുക്കാന്‍ പാടുപെട്ടപ്പോഴും മായങ്ക് ആക്രമിച്ചു തന്നെ ബാറ്റ് ചെയ്തു.
ഇത്രയും അഗ്രസീവായി കളിക്കുന്നവരില്‍ ചുരുക്കം പേര്‍ക്കു മാത്രമേ സ്ഥിരതയാര്‍ന്ന പ്രകടനം നടത്താന്‍ കഴിയാറുള്ളൂ. അക്കൂട്ടത്തില്‍പ്പെടുത്താവുന്ന താരമാണ് മായങ്ക്. നിശ്ചിത ഓവര്‍ ക്രിക്കറ്റില്‍ ഇന്ത്യയെ സംബന്ധിച്ച് വലിയ നേട്ടമാണ് ഇത്. ടി20 ടീമിലും മായങ്ക് എത്താനുള്ള കാരണവും ഇതാണെന്നു ചോപ്ര ചൂണ്ടിക്കാട്ടി.
ബൗളിങില്‍ മുംബൈ ഇന്ത്യന്‍സിന്റെ ജസ്പ്രീത് ബുംറ, കിങ്‌സ് ഇലവന്‍ പഞ്ചാബിന്റെ മുഹമ്മദ് ഷമി, കൊല്‍ക്കത്ത നൈറ്റ്‌റൈഡേഴ്‌സിന്റെ വരുണ്‍ ചക്രവര്‍ത്തി എന്നിവരാണ് മിന്നിച്ചതെന്നും ചോപ്ര വ്യക്തമാക്കി. പരിക്ക് ഭേഗദമായി ഈ വര്‍ഷമാദ്യം തിരിച്ചെത്തിയ ബുംറയുടെ പ്രകടനം അത്ര മികച്ചതായിരുന്നില്ല. ഐപിഎല്ലിന്റെ തുടക്കത്തില്‍ പ്രതീക്ഷയ്‌ക്കൊത്തുയര്‍ന്നില്ലെങ്കിലും പിന്നീട് അദ്ദേഹം ശക്തമായി തിരിച്ചുവരികയും ആരാണ് ബോസെന്നു കാണിച്ചു തരികയും ചെയ്തു.

ടി20 ക്രിക്കറ്റില്‍ തനിക്കു നന്നായി ബൗള്‍ ചെയ്യാന്‍ അറിയില്ലെന്ന പലരുടെയും ധാരണ കൂടിയാണ് ഷമി ഇത്തവണ മാറ്റിയത്. തനിക്കു സാധിക്കില്ലെന്നു മറ്റുള്ളവര്‍ കരുതിയത് ഷമി ചെയ്തു കാണിച്ച് തരികയായിരുന്നു. സൂപ്പര്‍ ഓവറില്‍ തുടര്‍ച്ചയായി യോര്‍ക്കറുകള്‍ എറിഞ്ഞ് അഞ്ചു റണ്‍സ് പ്രതിരോധിച്ച ഷമി ടി20 ക്രിക്കറ്റും തനിക്ക് വഴങ്ങുമെന്ന് തെളിയിച്ചു.

3

എന്നാല്‍ ഇന്ത്യയെ സംബന്ധിച്ച് ഏറ്റവും വലിയ നേട്ടം വരുണ്‍ ചക്രവര്‍ത്തിയാണെന്നു ചോപ്ര അഭിപ്രായപ്പെട്ടു. മിസ്റ്ററി സ്പിന്നര്‍മാരെ അത്ര എളുപ്പത്തില്‍ ലഭിക്കില്ല. പലരുടെ ബൗളിങ് ആക്ഷനിലും പ്രശ്‌നങ്ങളുണ്ടാവും. സ്ഥിരത പുലര്‍ത്താനും സാധിക്കില്ല. എന്നാല്‍ വരുണിന്റെ പ്രകടനം ഉജ്ജ്വലമായിരുന്നു. രണ്ടു തവണ എംഎസ് ധോണിയെ അദ്ദേഹം പുറത്താക്കി. എത്ര സമ്മര്‍ദ്ദമുള്ള സാഹചര്യത്തിലും ബൗള്‍ ചെയ്യാന്‍ വരുണിനു ഭയമില്ല. ഈ സീസണിലെ ഐപിഎല്ലില്‍ അഞ്ചു വിക്കറ്റെടുത്ത ഒരേയൊരു ബൗളറും അദ്ദേഹമാണെന്നു ചോപ്ര കൂട്ടിച്ചേര്‍ത്തു.

Story first published: Wednesday, November 4, 2020, 16:44 [IST]
Other articles published on Nov 4, 2020
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+