Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IPL 2020: തപ്പിത്തടയുന്ന സിഎസ്‌കെയ്ക്ക് ഇവരെ വേണം- മിഡ് സീസണ്‍ ട്രാന്‍സ്ഫറില്‍ വാങ്ങേണ്ട താരങ്ങള്‍

ഐപിഎല്ലിന്റെ 13ാം സീസണില്‍ ആരാധകരെ ഏറ്റവുമധികം നിരാശപ്പെടുത്തിയ ടീം ഇതിഹാസ താരം എംഎസ് ധോണിയുടെ ചെന്നൈ സൂപ്പര്‍ കിങ്‌സാണ്. ഇതുവരെയുള്ള എല്ലാ സീസണുകളിലും സിഎസ്‌കെ സ്ഥിരതയാര്‍ന്ന പ്രകടനമാണ് കാഴ്ചവച്ചിട്ടുള്ളത്. കളിച്ച എല്ലാ സീസണിലും പ്ലേഓഫിലെത്തിയ ഏക ടീമായതിനാല്‍ തന്നെ സിഎസ്‌കെയില്‍ ഉയര്‍ന്ന നിലവാരം ആരാധകര്‍ പ്രതീക്ഷിക്കുന്നുണ്ട്. പക്ഷെ ഇത്തവണ ഈ നിലവാരം കാത്തുസൂക്ഷിക്കാന്‍ സിഎസ്‌കെയ്ക്കായിട്ടില്ല.

ആറു മല്‍സരങ്ങള്‍ പൂര്‍ത്തിയാക്കിയ സിഎസ്‌കെയ്ക്കു രണ്ടെണ്ണത്തില്‍ മാത്രമാണ് ജയിക്കാനായത്. നാലു പോയിന്റ് മാത്രമുള്ള അവര്‍ പോയിന്റ് പട്ടികയില്‍ ആറാംസ്ഥാനത്തുമാണ്. ഐപിഎല്ലിന്റെ മിഡ് സീസണ്‍ ട്രാന്‍സ്ഫര്‍ വരാനിരിക്കെ ചില താരങ്ങളെ കൊണ്ടു വന്ന് സിഎസ്‌കെയ്ക്കു തങ്ങളുടെ വീക്ക്‌നെസുകള്‍ മറികടന്നേ തീരൂ. ഏതൊക്കെ കളിക്കാരെയാണ് ട്രാന്‍സ്ഫര്‍ സിഎസ്‌കെ ലക്ഷ്യമിടേണ്ടതെന്നു നോക്കാം.

പാര്‍ഥീവ് പട്ടേല്‍

പാര്‍ഥീവ് പട്ടേല്‍

ഈ സീസണില്‍ ഒരു മല്‍സരത്തില്‍പ്പോലും കളിക്കാന്‍ അവസരം ലഭിച്ചിട്ടില്ലാത്ത താരമാണ് റോയല്‍ ചാലഞ്ചേഴ്‌സ് ബാംഗ്ലൂര്‍ വിക്കറ്റ് കീപ്പര്‍ പാര്‍ഥീവ് പട്ടേല്‍. സൂപ്പര്‍ താരം എബി ഡിവില്ലിയേഴ്‌സാണ് ആര്‍സിബിക്കു വേണ്ടി വിക്കറ്റ് കാക്കുന്നത്. ഒാപ്പണിങില്‍ പരിചയസമ്പന്നനായ ആരോണ്‍ ഫിഞ്ചിനൊപ്പം ദേവ്ദത്ത് പടിക്കല്‍ വന്നതോടെ പാര്‍ഥീവിന് സ്ഥാനം നഷ്ടമായി.
ടീമിന് മികച്ച തുടക്കം നല്‍കാന്‍ ശേഷിയുള്ള ഇടംകൈയന്‍ ബാറ്റ്‌സ്മാനും ഓപ്പണറുമാണ് അദ്ദേഹം. ഐപിഎല്‍ കരിയറില്‍ 139 മല്‍സരങ്ങളില്‍ നിന്നും 127.78 സ്‌ട്രൈക്ക് റേറ്റോടെ പാര്‍ഥീവ് 2848 റണ്‍സെടുത്തിട്ടുണ്ട്.
നിലവില്‍ സിഎസ്‌കെയ്ക്കു മികച്ചൊരു ഓപ്പണറുടെ അഭാവമുണ്ട്. ഇതേ തുടര്‍ന്ന് ഷെയ്ന്‍ വാട്‌സനു പകരം ഫാഫ് ഡുപ്ലെസിയെയാണ് ഇപ്പോള്‍ സിഎസ്‌കെ ഓപ്പണര്‍മാരായി കളിപ്പിക്കുന്നത്. വാട്‌സനൊപ്പം പാര്‍ഥീവ് ഇറങ്ങിയാല്‍ ഡുപ്ലെസിയെ മധ്യനിരയില്‍ ഇറക്കാനും ഇതു വഴി നിലവില്‍ മധ്യനിരയിലെ വീക്ക്‌നെസ് മറികടക്കാനും ടീമിനു കഴിയും.

വിരാട് സിങ്

വിരാട് സിങ്

സണ്‍റൈസേഴ്‌സ് ഹൈദരാബാദ് കഴിഞ്ഞ ലേലത്തില്‍ 1.9 കോടി രൂപയ്ക്കു ടീമിലെത്തിച്ച താരമാണ് ഇടംകൈയന്‍ ബാറ്റ്‌സ്മാന്‍ വിരാട് സിങ്. എന്നാല്‍ ഈ സീസണില്‍ ഇതുവരെ ഹൈദരാബാദിന്റെ പ്ലെയിങ് ഇലവനില്‍ താരത്തെ കാണാനായിട്ടില്ല.
കഴിഞ്ഞ സീസണിലെ സയ്ദ് മുഷ്താഖ് അലി ട്രോഫിയിലെ റണ്‍വേട്ടക്കാരന്‍ കൂടിയാണ് ജാര്‍ഖണ്ഡുകാരനായ വിരാട്. 10 മല്‍സരങ്ങളില്‍ നിന്നും 142.32 സ്‌ട്രൈക്ക് റേറ്റോടെ താരം 343 റണ്‍സെടുത്തിട്ടുണ്ട്.
മധ്യനിരയില്‍ വിരാടിനെപ്പോലെ ആക്രമിച്ചു കളിക്കുന്ന ഒരു ബാറ്റ്‌സ്മാന്‍ സിഎസ്‌കെയ്ക്കു ആവശ്യമാണ്. പവര്‍ ഹിറ്റര്‍ കൂടിയായ താരത്തിന്റെ വരവ് സിഎസ്‌കെയ്ക്കു പുത്തന്‍ ഉണര്‍വ് ഏകുമെന്ന കാര്യത്തില്‍ സംശയമില്ല.

ദീപക് ഹൂഡ

ദീപക് ഹൂഡ

കിങ്‌സ് ഇലവന്‍ പഞ്ചാബിന്റെ വെടിക്കെട്ട് താരം ദീപക് ഹൂഡയാണ് സിഎസ്‌കെ നോട്ടമിടേണ്ട മറ്റൊരു താരം. 50 ലക്ഷം രൂപയ്ക്കു പഞ്ചാബിലെതത്തിയ അദ്ദേഹത്തിനു പക്ഷെ ഈ സീസണില്‍ ഒരവസരം പോലും ലഭിച്ചിട്ടില്ല. ഐപിഎല്ലില്‍ ഇതിനകം മുന്‍ സീസണുകളില്‍ ചില തീപ്പൊരി ഇന്നിങ്‌സുകള്‍ കളിച്ച് മികവ് തെളിയിട്ട താരമാണ് ഹൂഡ. ദുര്‍ബലമായ സിഎസ്‌കെയുടെ മധ്യനിരയെ ശക്തിപ്പെടുത്താന്‍ അദ്ദേഹത്തിനു കഴിയും.
61 മല്‍സരങ്ങളില്‍ നിന്നും 127.18 സ്‌ട്രൈക്ക് റേറ്റോടെ 524 റണ്‍സ് ഹൂഡ നേടിയിട്ടുണ്ട്. അതിവേഗം റണ്‍സെടുക്കാന്‍ കഴിവുള്ള അദ്ദേഹത്തെപ്പോലൊരു താരത്തിന്റെ അഭാവം സിഎസ്‌കെ മധ്യനിരയില്‍ പ്രകടനമാണ്.

Story first published: Friday, October 9, 2020, 16:08 [IST]
Other articles published on Oct 9, 2020
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+