IPL 2020: നീ ബാഗ് പായ്ക്ക് ചെയ്യൂ, നാട്ടിലേക്കു മടങ്ങാം!- പൊളളാര്‍ഡിന്റെ സന്ദേശത്തെക്കുറിച്ച് ബ്രാവോ
ഐപിഎല്ലില്‍ മുംബൈ ഇന്ത്യന്‍സും ചെന്നൈ സൂപ്പര്‍കിങ്‌സും തമ്മിലുള്ള ഏറ്റുമുട്ടല്‍ എക്കാലവും തീപാറിയിട്ടുണ്ട്. അതുകൊണ്ടു തന്നെ ഐപിഎല്ലിലെ എല്‍ ക്ലാസിക്കോയെന്നു പോലും സിഎസ്‌കി- എംഐ അങ്കം വിശേഷിപ്പിക്കപ്പെടാറുണ്ട്. ടൂര്‍ണമെന്റില്‍ ഏറ്റവും മികച്ച റെക്കോര്‍ഡുള്ള രണ്ടു ടീമുകള്‍ കൂടിയണ് ഇരുവരും. മുംബൈ നാലു തവണ ചാംപ്യന്‍മാരായപ്പോള്‍ സിഎസ്‌കെ മൂന്നു ട്രോഫികളോടെ തൊട്ടുതാഴെയുണ്ട്.
സിഎസ്‌കെയും മുംബൈയും തമ്മിലുള്ള ശത്രുതയെക്കുറിച്ചു തനിക്കുണ്ടായ ഒരു അനുഭവത്തെക്കുറിച്ച് വെളിപ്പെടുത്തിയിരിക്കുകയാണ് സിഎസ്‌കെയുടെ വിന്‍ഡീസ് ഓള്‍റൗണ്ടര്‍ ഡ്വയ്ന്‍ ബ്രാവോ. പരിക്കു കാരണം ഈ സീസണിലെ ശേഷിച്ച മല്‍സരങ്ങളില്‍ നിന്നു പിന്‍മാറിയ അദ്ദേഹം സ്റ്റാര്‍ സ്‌പോര്‍ട്‌സിന്റെ ചാറ്റ് ഷോയില്‍ സംസാരിക്കുകയായിരുന്നു.

പൊള്ളാര്‍ഡിന്റെ സന്ദേശം
2013ലെ ഐപിഎല്ലിനിടെയുണ്ടായ രസകരമായ സംഭവമാണ് ബ്രാവോ ഓര്‍ത്തെടുത്തത്. മുംബൈ ഇന്ത്യന്‍സിന്റെ വിന്‍ഡീസ് ഓള്‍റൗണ്ടര്‍ കിരോണ്‍ പൊള്ളാര്‍ഡ് തനിക്ക് അയച്ച ഒരു സന്ദേശത്തെക്കുറിച്ച് തുറന്നു പറഞ്ഞിരിക്കുകയാണ് ബ്രാവോ.
നിന്റെ ബാഗുകള്‍ പായ്ക്ക് ചെയ്‌തോളൂ. നീ വീട്ടില്‍ പോവുകയാണെന്നായിരുന്നു പൊള്ളാര്‍ഡ് വാട്‌സാപ്പില്‍ തനിക്കു സന്ദേശമയച്ചത്. ശരി, കുഴപ്പിമെല്ലന്ന തരത്തിലായിരുന്നു ഇതിനെ താന്‍ ഉള്‍ക്കൊണ്ടതെന്നും ബ്രാവോ വ്യക്തമാക്കി.

പ്ലേഓഫിന് മുമ്പ്
2013ലെ ഐപിഎല്ലിലെ പ്ലേഓഫിനു മുമ്പായിരുന്നു ഇതെന്നു ബ്രാവോ പറയുന്നു. പ്ലോഓഫില്‍ മുംബൈയും സിഎസ്‌കെയുമായിരുന്നു മുഖാമുഖം വന്നത്. അന്ന് സിഎസ്‌കെ 48 റണ്‍സിന്റെ മികച്ച വിജയം നേടിയപ്പോള്‍ താന്‍ പൊള്ളാര്‍ഡിന് യാത്രയയപ്പ് നല്‍കിയതായും ബ്രോവോ വ്യക്തമാക്കി.
പക്ഷെ അന്നു ഫൈനലില്‍ സിഎസ്‌കെയും മുംബൈയും വീണ്ടും നേര്‍ക്കുനേര്‍ വന്നപ്പോള്‍ വിജയം പൊള്ളാര്‍ഡിനും സംഘത്തിനുമായിരുന്നു. 23 റണ്‍സിന്റെ വിജയമായിരുന്നു എംഎസ് ധോണിയുടെ സിഎസ്‌കെയ്ക്കു മേല്‍ മുംബൈ സ്വന്തമാക്കിയത്.

ഫൈനലിനെക്കുറിച്ച് ഹര്‍ഭജന്‍
ബ്രാവോയ്‌ക്കൊപ്പം സിഎസ്‌കെയുടെ വെറ്ററന്‍ സ്പിന്നറും മുംബൈയുടെ മുന്‍ താരവുമായ ഹര്‍ഭജന്‍ സിങും സ്റ്റാര്‍ സ്‌പോര്‍ട്‌സിന്റെ ചാറ്റ് ഷോയില്‍ പങ്കെടുത്തിരുന്നു. 2013ലെ ഫൈനല്‍ വളരെ മികച്ചതായിരുന്നു. സിഎസ്‌കെയ്‌ക്കെതിരേ നേടിയ വിജയം ഏറെ സംതൃപ്തി നല്‍കുന്നതായിരുന്നു. കാരണം നേരത്തേ ഫൈനലില്‍ മുംബൈ സിഎസ്‌കെയോടു പരാജയപ്പെട്ടിരുന്നു. അന്നത്തെ ഫൈനലിനു ശേഷമാണ് സിഎസ്‌കെ- മുംബൈ ശത്രുതയുടെ വീര്യം വര്‍ധിച്ചതെന്നും ഭാജി ചൂണ്ടിക്കാട്ടി. വ്യക്തിപരമായ കാരണങ്ങളെ തുടര്‍ന്ന് ഭാജി ഈ സീസണിലെ ഐപിഎല്ലില്‍ കളിക്കുന്നില്ല.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications