IPL 2020: ധോണി വിചാരിച്ചാല്‍ സിഎസ്‌കെ 'നന്നാവില്ല', ടീമിന്റെ പതനത്തിന് കാരണങ്ങള്‍ വേറെയുണ്ട്
എംഎസ് ധോണിയും ചെന്നൈ സൂപ്പര്‍ കിങ്‌സും ഐപിഎല്ലില്‍ മുമ്പൊരിക്കലും കടന്നു പോയിട്ടില്ലാത്ത സാഹചര്യങ്ങളിലൂടെയാണ് പോയ്‌ക്കൊണ്ടിരിക്കുന്നത്. ടൂര്‍ണമെന്റിലെ ഏറ്റവും സ്ഥിരതയാര്‍ന്ന പ്രകടനം നടത്തിയിട്ടുള്ള ടീമെന്ന റെക്കോര്‍ഡുള്ള സിഎസ്‌കെയ്ക്കു ഈ സീസണില്‍ അത് നഷ്ടമാവുമോയെന്നാണ് ആരാധകര്‍ ഭയപ്പെടുന്നത്. ചരിത്രത്തില്‍ ആദ്യമായി സിഎസ്‌കെ പ്ലേഓഫ് കാണാതെ പുറത്തായേക്കുമെന്ന ആശങ്കയും അവര്‍ക്കുണ്ട്.
നാലു മല്‍സരങ്ങളില്‍ മൂന്നിലും പരാജയമേറ്റു വാങ്ങിയ സിഎസ്‌കെ പോയിന്റ് പട്ടികയില്‍ അവസാനസ്ഥാനത്താണ്. സണ്‍റൈസേഴ്‌സ് ഹൈദരാബാദിനെതിരേ വെള്ളിയാഴ്ച രാത്രി നടന്ന കളിയില്‍ സിഎസ്‌കെ ഹാട്രിക്ക് തോല്‍വിയിലേക്കു കൂപ്പുകുത്തിയിരുന്നു. ടീമിന്റെ ദയനീയ പ്രകടനത്തിന്റെ പേരില്‍ ക്യാപ്റ്റന്‍ ധോണിയും വിമര്‍ശിക്കപ്പെട്ടിരുന്നു. ബാറ്റിങില്‍ ധോണിക്കു പഴയ താളം വീണ്ടെടുക്കാനാവുന്നില്ലെന്നായിരുന്നു വിമര്‍ശകര്‍ ചൂണ്ടിക്കാട്ടിയത്. എന്നാല്‍ സിഎസ്‌കെയുടെ വീഴ്ചയ്ക്കു ധോണിയെ മാത്രം പഴിക്കുന്നത് ശരിയല്ല. സിഎസ്‌കെ നിരാശപ്പെടുത്താന്‍ വേറെയും ചില കാരണങ്ങളുണ്ട്. ഇവ എന്തൊക്കെയെന്നു നോക്കാം.

പരിശീലനത്തിന് സമയം കുറവ്
ഐപിഎല്ലിനായി യുഎഇയിലെത്തിയ ശേഷം മറ്റുള്ള ഏഴു ടീമുകളും ആറു ദിവസത്തെ ക്വാറന്റീന് ശേഷം പരിശീലനത്തിന് ഇറങ്ങിയിരുന്നു. എന്നാല്‍ രണ്ടാഴ്ചയാണ് ധോണിക്കും സംഘത്തിനും ക്വാറന്റീനില്‍ കഴിയേണ്ടി വന്നത്. ആഗസ്റ്റ് 21ന് ദുബായിലെത്തിയ സിഎസ്‌കെ ടീം 28നായിരുന്നു പരിശീലനത്തിന് ഇറങ്ങേണ്ടിയിരുന്നത്. പക്ഷെ ക്വാറന്റീന്‍ നീണ്ടുപോയത് കാരണം സപ്തംബര്‍ നാലിനായിരുന്നു സിഎസ്‌കെ പരിശീലനം നടത്തിയത്.
ആറു ദിവസത്തെ ക്വാറന്റീനു ശേഷം നടത്തിയ കൊവിഡ് ടെസ്റ്റില്‍ സിഎസ്‌കെയിലെ 13 പേരുടെ ഫലം പോസിറ്റിവായിരുന്നു. ഇവരില്‍ 11 പേര്‍ സപ്പോര്‍ട്ട് സ്റ്റാഫുമാര്‍ ആയിരുന്നെങ്കില്‍ ശേഷിച്ച രണ്ടു പേര്‍ താരങ്ങളായിരുന്നു.

പ്രമുഖ താരങ്ങളുടെ പിന്‍മാറ്റം
പ്രമുഖ താരങ്ങളുടെ പിന്‍മാറ്റം സിഎസ്‌കെയ്ക്കു വലിയ ആഘാതമായി മാറിയിട്ടുണ്ട്. മധ്യനിര ബാറ്റിങില്‍ ടീമിന്റെ നട്ടെല്ലായിരുന്ന വൈസ് ക്യാപ്റ്റന്‍ സുരേഷ് റെയ്‌നയെയാണ് സിഎസ്‌കെയ്ക്കു ആദ്യം നഷ്ടമായത്. വൈകാടെ പരിചയ സമ്പന്നനായ സ്പിന്നര്‍ ഹര്‍ഭജന്‍ സിങിനെയും സിഎസ്‌കെയ്ക്കു നഷ്ടമായി. വ്യക്തിപരമായ കാരണങ്ങള്‍ അറിയിച്ചായിരുന്നു ഇരുവരും ഐപിഎല്ലില്‍ നിന്നും വിട്ടുനിന്നത്.
റെയ്‌ന, ഹര്‍ഭജന്‍ എന്നിവര്‍ക്കു പകരക്കാരെ ഇനിയും പ്രഖ്യാപിച്ചിട്ടില്ലെന്നത് സിഎസ്‌കെ ദുര്‍ബലമാക്കുകയും ചെയ്തിരിക്കുകയാണ്. ബാറ്റിങില്‍ റെയ്‌നയുടെ അഭാവം സിഎസ്‌കെ നിരയില്‍ പ്രകമാണ്.

റണ്‍റേറ്റിനൊപ്പം എത്താനാവുന്നില്ല
ഈ സീസണില്‍ സിഎസ്‌കെയുടെ മൂന്നു തോല്‍വികള്‍ക്കും പ്രധാന കാരണം റണ്‍ചേസില്‍ ആവശ്യമായ റണ്‍റേറ്റിനൊപ്പം എത്താനായില്ലെന്നില്ലെന്നതായിരുന്നു. എതിരാളികള്‍ നല്‍കിയ റണ്‍റേറ്റിനൊപ്പമെത്താന്‍ ഒരു കളിയിലും സിഎസ്‌കെയ്ക്കു കഴിഞ്ഞിരുന്നില്ല.
വലിയ വിജയലക്ഷ്യം പിന്തുടര്‍ന്ന മല്‍സരങ്ങളില്‍പ്പോലും തുടക്കത്തില്‍ തന്നെ ആക്രമിച്ച് കളിച്ച് റണ്‍റേറ്റ് ഉയര്‍ത്താനുള്ള ശ്രമം സിഎസ്‌കെയുടെ ഭാഗത്തു നിന്നും കാണാനായില്ല. ഇതോടെ റണ്‍റേറ്റ് എത്തിപ്പിടിക്കാന്‍ കഴിയാത്ത വിധത്തില്‍ മുകളിലെത്തുകയും സിഎസ്‌കെയ്ക്കു തോല്‍വി സമ്മതിക്കുകയല്ലാതെ മറ്റു വഴിയില്ലാതെയാവുകയും ചെയ്തു. ഹൈദരാബാദിനെതിരായ കളി മാറ്റി നിര്‍ത്തിയാല്‍ മറ്റു മല്‍സരങ്ങളിലെല്ലാം ധോണി ക്രീസിലെത്തുമ്പോഴേക്കും തന്നെ സിഎസ്‌കെയുടെ പരാജയം ഉറപ്പായിരുന്നു.

ഓപ്പണര്‍മാരുടെ ദയനീയ പ്രകടനം
ടി20യില്‍ ഒാപ്പണര്‍മാരുടെ പ്രകടനം വളരെ നിര്‍ണായകമാണ്. സിഎസ്‌കെയുടെ കാര്യമെടുത്താല്‍ ദുരന്തമെന്നു മാത്രമേ ഓപ്പണര്‍മാരുടെ പ്രകടനത്തെക്കുറിച്ചു പറയാനാവൂ. ഓപ്പണര്‍മാരില്‍ നിന്നും കാര്യമായ സംഭാവനയൊന്നും സിഎസ്‌കെയ്ക്കു ഈ സീസണില്‍ ഇതുവരെ ലഭിച്ചിട്ടില്ല. ആദ്യ മൂന്നു മല്‍സരങ്ങളിലും ഷെയ്ന്‍ വാട്‌സന്‍- മുരരളി വിജയ് സഖ്യമായിരുന്നു ഓപ്പണ്‍ ചെയ്തത്. നാലാമത്തെ കളിയില്‍ വിജയ്ക്കു പകരം ഫാഫ് ഡുപ്ലെസി വന്നെങ്കിലും വലിയ വ്യത്യാസമൊന്നുമുണ്ടായില്ല.
4, 33, 14, 1 എന്നിങ്ങനെയാണ് കളിച്ച നാലു മല്‍സരങ്ങളില്‍ വാട്‌സന്റെ സ്‌കോറുകള്‍. 1, 12, 10 എന്നിങ്ങനെയായിരുന്നു മറ്റൊരു ഓപ്പണറായ വിജയ് നേടിയത്.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications