വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

IPL 2020: 59 പന്തുകള്‍ നേരിട്ടു, ഒരു സിക്‌സര്‍ പോലുമില്ല! നാണക്കേടിന്റെ പുതിയ റെക്കോര്‍ഡിട്ട് ജാദവ്

ദയനീയ പ്രകടനമാണ് താരം നടത്തിക്കൊണ്ടിരിക്കുന്നത്

ഐപിഎല്ലിന്റെ 13ാം സീസണിലെ ദുരന്ത നായകനായിരിക്കുകയാണ് ചെന്നൈ സൂപ്പര്‍ കിങ്‌സിന്റെ വേറ്ററന്‍ താരം കേദാര്‍ ജാദവ്. നായകന്‍ എംഎസ് ധോണിയുടെ ഏറ്റവും വിശ്വസ്തനായ താരങ്ങളിലൊരാള്‍ കൂടിയായ ജാദവ് ബാറ്റിങിലെ മോശം പ്രകടനത്തിന്റെ പേരില്‍ ഇനി കേള്‍ക്കാത്ത പഴിയൊന്നുമില്ല. കളിച്ച ആറു മല്‍സരങ്ങളിലും ഫ്‌ളോപ്പായിട്ടും അദ്ദേഹത്തിന് വീണ്ടും അവസരം നല്‍കുന്ന ധോണിയുടെ സമീപനത്തെയും പലരും ചോദ്യം ചെയ്തിരുന്നു.

IPL 2020: സിഎസ്‌കെയെന്നാല്‍ ചിലര്‍ക്കു സര്‍ക്കാല്‍ ജോലി! കളിച്ചാലും, ഇല്ലെങ്കിലും ശമ്പളം- സെവാഗ്IPL 2020: സിഎസ്‌കെയെന്നാല്‍ ചിലര്‍ക്കു സര്‍ക്കാല്‍ ജോലി! കളിച്ചാലും, ഇല്ലെങ്കിലും ശമ്പളം- സെവാഗ്

IPL 2020: തപ്പിത്തടയുന്ന സിഎസ്‌കെയക്ക് ഇവരെ വേണം- മിഡ് സീസണ്‍ ട്രാന്‍സ്ഫറില്‍ വാങ്ങേണ്ട താരങ്ങള്IPL 2020: തപ്പിത്തടയുന്ന സിഎസ്‌കെയക്ക് ഇവരെ വേണം- മിഡ് സീസണ്‍ ട്രാന്‍സ്ഫറില്‍ വാങ്ങേണ്ട താരങ്ങള്

ഏറ്റവും അവസാനമായി കൊല്‍ക്കത്ത നൈറ്റ്‌റൈഡേഴ്‌സിനെതിരേ സിഎസ്‌കെ റണ്‍ചേസില്‍ 10 റണ്‍സിനു പരാജയപ്പെട്ട മല്‍സരത്തിലും ജാദവിന്റെ സ്ലോ ബാറ്റിങ് സിഎസ്‌കെയ്ക്കു തിരിച്ചടിയായി മാറി. ഈ മല്‍സരം കഴിഞ്ഞതോടെ നാണക്കേടിന്റെ പുതിയൊരു റെക്കോര്‍ഡ് തന്നെ തന്റെ പേരിലാക്കിയിരിക്കുകാണ് ജാദവ്.

ഒരു സിക്‌സ് പോലും നേടാനായിട്ടില്ല

ഒരു സിക്‌സ് പോലും നേടാനായിട്ടില്ല

ഈ സീസണില്‍ ഒരു സിക്‌സര്‍ പോലും നേടാനാവാതെ ഏറ്റവുമധികം പന്തുകള്‍ നേരിട്ട താരമെന്ന നാണക്കേടാണ് ജാദവിനെ തേടിയെത്തിയത്. 59 പന്തുകളാണ് താരം ഈ സീസണില്‍ ഇതുവരെ കളിച്ചത്. ഇത്രയും ബോളുകള്‍ കളിച്ചിട്ടും ഒരു തവണ പോലും സിക്‌സര്‍ ജാദവിന്റെ ബാറ്റില്‍ നിന്നും പിറന്നില്ല. 22, 26, 3, 7 എന്നിങ്ങനെയാണ് ഇതുവരെ കളിച്ച ഇന്നിങ്‌സുകളില്‍ താരത്തിന്റെ സ്‌കോറുകള്‍. ആറു മല്‍സരങ്ങളില്‍ നിന്നും നാലു ഇന്നിങ്‌സുകളിലായി ആകെ 58 റണ്‍സാണ് ജാദവിനു നേടാനായത്.
കെകെആറിനെതിരായ അവസാനത്തെ കളിയില്‍ രവീന്ദ്ര ജഡേജ, ഡ്വയ്ന്‍ ബ്രാവോ എന്നിവരേക്കാള്‍ മുമ്പ് സിഎസ്‌കെ ജാദവിനെ ബാറ്റിങിന് ഇറക്കിയിരുന്നു.

മാക്‌സ്വെല്ലും വില്ല്യംസണും

മാക്‌സ്വെല്ലും വില്ല്യംസണും

ഈ സീസണില്‍ 50ലേറെ ബോളുകള്‍ നേരിട്ടിട്ടും സിക്‌സര്‍ നേടാത്തവരുടെ ലിസ്റ്റില്‍ ജാദവ് ഒന്നാംസ്ഥാനത്തു നില്‍ക്കുമ്പോള്‍ നാണക്കേടിന്റെ ക്ലബ്ബില്‍ മറ്റു രണ്ടു പേര്‍ കൂടിയുണ്ട്.കിങ്‌സ് ഇലവന്‍ പഞ്ചാബിന്റെ ഓസ്‌ട്രേലിയന്‍ സൂപ്പര്‍ താരം ഗ്ലെന്‍ മാക്‌സ്വെല്ലാണ് ലിസ്റ്റില്‍ രണ്ടാംസ്ഥാനത്ത്. 56 ബോളുകള്‍ മാക്‌സ്വെല്‍ നേരിട്ടെങ്കിലും ഇതില്‍ ഒരു സിക്‌സര്‍ പോലുമില്ല. ആറ് ഇന്നിങ്‌സുകളില്‍ നിന്നും 48 റണ്‍സ് മാത്രമാണ് അദ്ദേഹത്തിനു നേടാനായത്.
സണ്‍റൈസേഴ്‌സ് ഹൈദരാബാദിന്റെ കെയ്ന്‍ വില്ല്യംസണാണ് മൂന്നാംസ്ഥാനത്ത്. 54 ബോളുകള്‍ കളിച്ച് 73 റണ്‍സെടുത്ത അദ്ദേഹത്തിനും സിക്‌സറടിക്കാനായിട്ടില്ല.

മൂന്ന് ഇന്ത്യന്‍ താരങ്ങള്‍

മൂന്ന് ഇന്ത്യന്‍ താരങ്ങള്‍

സിക്‌സറടിക്കാന്‍ മറന്നുപോയ ടോപ്പ് സിക്‌സിലെ മറ്റു മൂന്നു പേരും ഇന്ത്യന്‍ താരങ്ങളാണ്. കൊല്‍ക്കത്ത നൈറ്റ്‌റൈഡേഴ്‌സ് ക്യാപ്റ്റനും വിക്കറ്റ് കീപ്പറുമായ ദിനേഷ് കാര്‍ത്തികാണ് നാലാമത്. അഞ്ച് ഇന്നിങ്‌സുകളിലായി 48 ബോളുകള്‍ നേരിട്ട് 49 റണ്‍സാണ് കാര്‍ത്തിക് നേടിയത്.
ചെന്നൈ സൂപ്പര്‍ കിങ്‌സിന്റെ മുരളി വിജയ് മൂന്നു ഇന്നിങ്‌സുകളില്‍ 43 ബോളുകള്‍ നേരിട്ട് 32 റണ്‍സുമായി ലിസ്റ്റില്‍ അഞ്ചാംസ്ഥാനത്തുണ്ട്. നാല് ഇന്നിങ്‌സുകളില്‍ നിന്നും 42 പന്തില്‍ 33 റണ്‍സ് നേടിയ രാജസ്ഥാന്‍ റോയല്‍സിന്റെ റോബിന്‍ ഉത്തപ്പയ്ക്കാണ് ആറാംസ്ഥാനം.

Story first published: Friday, October 9, 2020, 17:47 [IST]
Other articles published on Oct 9, 2020
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X