വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

IPL 2020: ടി20യിലെ ആറാം തമ്പുരാന്‍, 1000 സിക്‌സര്‍! ലോക റെക്കോര്‍ഡിട്ട് യൂനിവേഴ്‌സല്‍ ബോസ്

രാജസ്ഥാനെതിരേ 99 റണ്‍സിനു ഗെയ്ല്‍ പുറത്തായി

അബുദാബി: കുട്ടി ക്രിക്കറ്റിലെ ബോസ് താന്‍ തന്നെയാണെന്ന് അടിവരയിട്ടു കൊണ്ട് ഇതിഹാസ താരം ക്രിസ് ഗെയ്‌ലിന്റെ കരിയറിലേക്കു മറ്റൊരു പൊന്‍തൂവല്‍ കൂടി. ടി20 ക്രിക്കറ്റില്‍ 1000 സിക്‌സറുകളെന്ന ലോക റെക്കോര്‍ഡ് കുറിച്ചിരിക്കുകയാണ് അദ്ദേഹം. ഈ നേട്ടം കൈവരിച്ച ആദ്യ ക്രിക്കറ്റര്‍ കൂടിയാണ് അദ്ദേഹം. ഐപിഎല്ലില്‍ രാജസ്ഥാന്‍ റോയല്‍സിനെതിരായ കളിയില്‍ കിങ്‌സ് ഇലവന്‍ പഞ്ചാബിനു വേണ്ടി നടത്തിയ ഇടിവെട്ട് ഇന്നിങ്‌സാണ് ഗെയ്‌ലിനെ റെക്കോര്‍ഡ് കുറിക്കാന്‍ സഹായിച്ചത്.

IPL 2020- Chris Gayle becomes first cricketer to slam 1000 T20 sixes | Oneindia Malayalam
1

മൂന്നാമനായി ക്രീസിലെത്തിയ ഗെയ്ല്‍ അര്‍ഹിച്ച സെഞ്ച്വറിക്ക് ഒരു റണ്ണകലെ പുറത്താവുകയായിരുന്നു. എങ്കിലും ക്രിക്കറ്റ് പ്രേമികള്‍ക്കു കണ്ണിനു വിരുന്നേകിയ വെടിക്കെട്ട് പ്രകടനം നടത്തിയാണ് അദ്ദേഹം ക്രീസ് വിട്ടത്. 63 പന്തില്‍ എട്ടു കൂറ്റന്‍ സിക്‌സറും ആറു ബൗണ്ടറികളുമടക്കമാണ് ഗെയ്ല്‍ 99 റണ്‍സ് വാരിക്കൂട്ടിയത്. ഐപിഎല്‍ കരിയറിലെ ഏഴാം സെഞ്ച്വറി കൈയെത്തുംദൂരത്ത് കൈവിട്ടെങ്കിലും 1000 സിക്‌സറുകളെന്ന മറ്റൊരു താരത്തിനും സ്വപ്‌നം പോലും കാണാനാവാത്ത റെക്കോര്‍ഡിടാന്‍ യൂനിവേഴ്‌സല്‍ ബോസിനു സാധിച്ചു.

രാജസ്ഥാനെതിരായ മല്‍സരത്തില്‍ ഇറങ്ങുമ്പോള്‍ 993 സിക്‌സറുകളാണ് വിവിധ ടൂര്‍ണമെന്റുകളിലായി ഗെയ്‌ലിന്റെ അക്കൗണ്ടിലുണ്ടായിരുന്നത്. 19ാം ഓവറിലായിരുന്നു ക്രിക്കറ്റ് ലോകം മുഴുവന്‍ കാത്തിരുന്ന സുവര്‍ണനിമിഷം പിറന്നത്. രാജസ്ഥാന്റെ യുവ പേസര്‍ കാര്‍ത്തിക് ത്യാഗിയായിരുന്നു ബൗളര്‍. മിഡ് വിക്കറ്റിനു മുകളിലൂടെ തീയുണ്ട കണക്കെ പറന്ന പന്ത് ലാന്‍ഡ് ചെയ്തത് 1000 സിക്‌സറുകളെന്ന റെക്കോര്‍ഡിലേക്കായിരുന്നു. 1000 സിക്‌സറുകള്‍ കൊണ്ടും ഗെയ്ല്‍ തൃപ്തിപ്പെട്ടില്ല. 20ാം ഓവറിലെ മൂന്നാം പന്തില്‍ ജോഫ്ര ആര്‍ച്ചര്‍ക്കെതിരേ ഒരു സിക്‌സര്‍ കൂടി നേടിയ അദ്ദേഹം സമ്പാദ്യം 1001 സിക്‌സറുകളാക്കുകയും ചെയ്തു.

ഈ സീസണില്‍ വൈകിയാണ് ഗെയ്ല്‍ പഞ്ചാബിനു വേണ്ടി കളിക്കാനിറങ്ങിയത്. ഫിറ്റ്‌നസ് പ്രശ്‌നങ്ങളും അസുഖവും കാരണമാണ് അദ്ദേഹത്തിന് ആദ്യത്തെ ഏഴു മല്‍സരങ്ങള്‍ നഷ്ടമായത്. എന്നാല്‍ കളിച്ച വെറും ആറ് ഇന്നിങ്‌സുകളില്‍ നിന്നും ഗെയ്ല്‍ ടൂര്‍ണമെന്റിലെ സിക്‌സര്‍ വേട്ടക്കാരില്‍ രണ്ടാമതെത്തിക്കഴിഞ്ഞു. 23 സിക്‌സറുകളാണ് അദ്ദേഹം വാരിക്കൂട്ടിയത്.

IPL 2020: കോലി കുഴപ്പക്കാരന്‍! കൊമ്പുകോര്‍ക്കലില്‍ മുന്നില്‍- ഇന്ത്യന്‍ 'ഏറ്റുമുട്ടലുകള്‍'IPL 2020: കോലി കുഴപ്പക്കാരന്‍! കൊമ്പുകോര്‍ക്കലില്‍ മുന്നില്‍- ഇന്ത്യന്‍ 'ഏറ്റുമുട്ടലുകള്‍'

IPL 2020: തന്നെ ബൗള്‍ഡാക്കിയ വരുണിനോട് ധോണി പറഞ്ഞതെന്താവും? വൈറലായി വീഡിയോIPL 2020: തന്നെ ബൗള്‍ഡാക്കിയ വരുണിനോട് ധോണി പറഞ്ഞതെന്താവും? വൈറലായി വീഡിയോ

ലോക ക്രിക്കറ്റില്‍ സിക്‌സര്‍ വേട്ടയില്‍ ഗെയ്‌ലിനു പിന്നില്‍ രണ്ടാംസ്ഥാനത്തുള്ളത് നാട്ടുകാരനും ഐപിഎല്ലില്‍ മുംബൈ ഇന്ത്യന്‍സിന്റെ സൂപ്പര്‍ ഓള്‍റൗര്‍ കറെന്‍ പൊള്ളാര്‍ഡാണ്. എന്നാല്‍ ഗെയ്‌ലുമായി താരതമ്യം ചെയ്യുമ്പോള്‍ അടുത്ത് പോലും പൊള്ളാര്‍ഡ് ഇല്ല. 690 സിക്‌സറുകളാണ് അദ്ദേഹത്തിന്റെ അക്കൗണ്ടിലുള്ളത്.

Story first published: Friday, October 30, 2020, 22:09 [IST]
Other articles published on Oct 30, 2020
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X