Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IPL 2020: മടങ്ങുന്നെങ്കില്‍ ഒപ്പം ട്രോഫിയുമുണ്ടാവും- ഈ മുംബൈ ടീം സ്‌പെഷ്യലെന്നു ഹാര്‍ദിക്

മുംബൈ ഇന്ത്യന്‍സ് ടീം ഇത്തവണ അഞ്ചാം ഐപിഎല്‍ കിരീടവുമായിട്ടായിരിക്കും നാട്ടിലേക്കു മടങ്ങുകയെന്നു സ്റ്റാര്‍ ഓള്‍റൗണ്ടര്‍ ഹാര്‍ദിക് പാണ്ഡ്യ. കിരീടം മുംബൈയ്ക്കു ഒരു ജയം മാത്രം അകലെയാണ്. വ്യാഴാഴ്ച രാത്രി നടന്ന ക്വാളിഫയര്‍ വണ്ണില്‍ ഡല്‍ഹി ക്യാപ്പിറ്റന്‍സിനെ 57 റണ്‍സിന് തകര്‍ത്ത് മുംബൈ ആറാം ഫൈനലിലേക്കു മുന്നേറിയിരുന്നു.

1

മുംബൈ ടീം സമൂഹമാധ്യമത്തിലൂടെ പുറത്തുവിട്ട വീഡിയോയിലാണ് കിരീടസാധ്യതയെക്കുറിച്ച് ഹാര്‍ദിക് മനസ്സ് തുറന്നത്. ഈ സീസണിലെ ടീമില്‍ തനിക്കു ഏറെ ഇഷ്ടപ്പെട്ടത് എല്ലാവരും ഒത്തൊരുമയോടെ വ്യക്തിഗത നേട്ടങ്ങളേക്കാള്‍ ടീമിന് മുന്‍തൂക്കം നല്‍കുന്നുവെന്നതാണ്. പര്‍പ്പിള്‍ ക്യാപ്പിനെക്കുറിച്ചോ, ഓറഞ്ച് ക്യാപ്പിനെക്കുറിച്ചൊന്നും ആരും ചിന്തിക്കുന്നില്ല. ഈ വര്‍ഷത്തെ ടീമിനെക്കുറിച്ച് ഏറെ അഭിമാനം തോന്നുന്നു. കാരണം ഒര കളിയില്‍ ടീമിലെ ചിലര്‍ നിറംമങ്ങുമ്പോള്‍ ഉത്തരവാദിത്വമേറ്റെടുത്ത് മറ്റുള്ളവര്‍ ഇതു നികത്തുന്നതായി ഹാര്‍ദിക് ചൂണ്ടിക്കാട്ടി.

ടീമിലെ ഏതെങ്കിലുമൊരാള്‍ക്കു മോശം ദിവസമാണെങ്കില്‍ അയാള്‍ക്കു പകരം മറ്റൊരു താരം ഉയര്‍ന്നുവരുന്നത് ഈ സീസണില്‍ ഞാന്‍ പല തവണ കണ്ടിട്ടുണ്ട്. ഈ ടീമിനെ സംബന്ധിച്ച് ഏറ്റവും നല്ല കാര്യം ഒരുപാട് മാച്ച് വിന്നര്‍മാര്‍ ഉണ്ടെന്നതാണെന്നും ഹാര്‍ദിക് പറഞ്ഞു.

ഗംഭീര ടീമാണ് ഈ സീസണില്‍ ഞങ്ങളുടേത്. കിരീടം നേടാനുള്ള മികവ് മുംബൈയ്ക്കുണ്ട്. അതിനു സാധിക്കുമെന്നും ഞാന്‍ വിശ്വസിക്കുന്നു. ഫൈനലിനെക്കുറിച്ചു നല്ല ആത്മവിശ്വാസമാണുള്ളത്. നല്ല ക്രിക്കറ്റ്, സത്യസന്ധമായ ക്രിക്കറ്റ്, കടുപ്പമേറിയ ക്രിക്കറ്റ് കളിക്കും. തുടര്‍ന്നു കപ്പുമായി ഞങ്ങള്‍ മടങ്ങുകയും ചെയ്യും. ഒരു തവണ കൂടി കപ്പ് നേടാം, അത് വരുന്നുണ്ടെന്നും ഹാര്‍ദിക് കൂട്ടിച്ചേര്‍ത്തു.

ചൊവ്വാഴ്ച ദുബായിലാണ് ഐപിഎല്ലിന്റെ കലാശപ്പോരാട്ടം നടക്കുന്നത്. ഡല്‍ഹി ക്യാപ്പിറ്റല്‍സും എലിമിനേറ്ററിലെ വിജയിയും തമ്മിലുള്ള ക്വാളിഫയര്‍ രണ്ടിലെ വിജയികളാണ് ഫൈനലില്‍ മുംബൈയുടെ എതിരാളികള്‍.

Story first published: Friday, November 6, 2020, 22:08 [IST]
Other articles published on Nov 6, 2020
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+