Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

മുംബൈ ഇന്ത്യന്‍സ് x ടീം ഇന്ത്യ- ടി20 പരമ്പര കളിച്ചാല്‍ ആരു ജയിക്കും? പ്രവചിച്ച് ചോപ്ര

അഞ്ചാം തവണയും ഐപിഎല്‍ കിരീടത്തില്‍ മുത്തമിട്ട മുംബൈ ഇന്ത്യന്‍സ് ടീമിനെ പ്രശംസ കൊണ്ടു മൂടി ഇന്ത്യയുടെ മുന്‍ ഓപ്പണര്‍ ആകാഷ് ചോപ്ര. ഇത്തവണ ഫൈനലില്‍ ശ്രേയസ് അയ്യര്‍ നയിച്ച ഡല്‍ഹി ക്യാപ്പിറ്റല്‍സിനെ അഞ്ചു വിക്കറ്റിനു തകര്‍ത്തായിരുന്നു മുംബൈയുടെ തുടര്‍ച്ചയായ രണ്ടാം കിരീട വിജയം. ഇതോടെ ചെന്നൈ സൂപ്പര്‍ കിങ്‌സിനു ശേഷം ഐപിഎല്‍ കിരീടം നിലനിര്‍ത്തിയ ടീമായി മുംബൈ മാറുകയും ചെയ്തിരുന്നു.

Mumbai Indians Will Easily Humble The Rest Of Indian Team If They Play A T20 Series: Aakash Chopra
1

തന്റെ യൂട്യൂബ് ചാനലിലെ വീഡിയോയിലാണ് മുംബൈ ടീമിന്റെ മികവിനെ ചോപ്ര അക്കമിട്ട് പറഞ്ഞ് പുകഴ്ത്തിയത്. ഒരുപാട് ആഴമുള്ള ടീമാണ് മുംബൈയുടേത്, എതിരാളികള്‍ അതില്‍ മുങ്ങിപ്പോവുക തന്നെ ചെയ്യും. ബാറ്റിങിനെക്കുറിച്ചു പറഞ്ഞാല്‍ കരെണ്‍ പൊള്ളാര്‍ഡിനു ശേഷം ഹാര്‍ദിക് പാണ്ഡ്യ, ക്രുനാല്‍ പാണ്ഡ്യ എന്നിവര്‍ അവര്‍ക്കു വേണ്ടി ബാറ്റ് ചെയ്യാനുണ്ട്. നന്നായി പ്രഹരിക്കുന്നവരാണ് ഇവര്‍. തടഞ്ഞു നിര്‍ത്തുകയെന്നതു അസാധ്യമാണെന്നും ചോപ്ര അഭിപ്രായപ്പെട്ടു. ടീമിലെ ഓരോ അംഗവും മാച്ച് വിന്നറാവാന്‍ സ്വയം മല്‍സരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. മുംബൈ ടീമിന് ഒരു പോരായ്മയും ഇല്ലെന്നു തന്നെ പറയാം. ലോകത്തിലെ തന്നെ ഏറ്റവും മികച്ച ഫ്രാഞ്ചൈസി മുംബൈയാണ്.

ബൗളിങ് വിഭാഗത്തെക്കുറിച്ചു പറയുകയാണെങ്കില്‍ ടീമിനു വേണ്ടി അദ്ഭുതങ്ങള്‍ സൃഷ്ടിക്കാന്‍ ശേഷിയുള്ള ഫാസ്റ്റ് ബൗളര്‍മാരുടെ നിര തന്നെ അവര്‍ക്കുണ്ട്. ടൂര്‍മെന്റിലുടനീളം രാഹുല്‍ ചഹറിനെ അവര്‍ കളിപ്പിച്ചു. അവസരം വന്നപ്പോള്‍ ജയന്ത് യാദവിനെയും മുംബൈ ഇറക്കി. അദ്ദേഹവും മികച്ച പ്രകടനം നടത്തി. ഫീല്‍ഡിങില്‍ പകരക്കാരനായി വന്ന അനുകുല്‍ റോയ് രണ്ടോ മൂന്നോ ക്യാച്ചുകളെടുത്തും സാന്നിധ്യമറിയിച്ചതായി ചോപ്ര വിലയിരുത്തി.

2

രോഹിത് ശര്‍മ, ഹാര്‍ദിക് പാണ്ഡ്യ, ജസ്പ്രീത് ബുംറ എന്നിവരടങ്ങുന്ന മുംബൈ ഇന്ത്യന്‍സ് ടീമുമായി ഇന്ത്യന്‍ ദേശീയ ടീം മൂന്നു മല്‍സരങ്ങളുടെ ടി20 പരമ്പര കളിക്കുകയാണെങ്കില്‍ മുംബൈയ്ക്കായിരിക്കും വിജയമെന്നും ചോപ്ര പറഞ്ഞു. ടീം ഇന്ത്യയുടെ ഏറ്റവും വലിയ കരുത്ത് ബുംറയുടെ ബൗളിങും രോഹിത്തിന്റെ ഓപ്പണിങുമാണ്. അതു രണ്ടും മുംബൈക്കൊപ്പമാണ്. ബാറ്റിങിന്റെ വ്യാപ്തി പരിശോധിച്ചാല്‍ ക്രുനാല്‍ പാണ്ഡ്യ, ഹാര്‍ദിക് പാണ്ഡ്യ, കരെണ്‍ പൊള്ളാര്‍ഡ് എന്നിവര്‍ അഞ്ച് മുതല്‍ ഏഴു സ്ഥാനങ്ങളില്‍ വരെയിറങ്ങും. ഇക്കാര്യത്തില്‍ ഇന്ത്യന്‍ ടീം മുംബൈയ്ക്കും താഴെയാണെന്നും ചോപ്ര വിലയിരുത്തി.

ഓപ്പണിങിലേക്കു വന്നാല്‍ മുംബൈയുടെ രോഹിത്- ക്വിന്റണ്‍ ഡികോക്ക് ജോടി ഇന്ത്യയുടെ കെഎല്‍ രാഹുല്‍- ശിഖര്‍ ധവാന്‍ സഖ്യത്തിന് വെല്ലുവിളിയുയര്‍ത്തും. ഇഷാന്‍ കിഷന്‍, സൂര്യകുമാര്‍ യാദവ് എന്നിവര്‍ ദുര്‍ബല കണ്ണികളാണെന്നു നിങ്ങള്‍ക്കു തോന്നാമെങ്കിലും രണ്ടു പേരും ഇന്ത്യന്‍ ടീമില്‍ വേണ്ടവരാണ്. പേസ് ബൗളിങ് താരതമ്യം ചെയ്താല്‍ ഇന്ത്യയുടേതിനേക്കാള്‍ മികച്ചത് മുംബൈയുടേതാണ്. എന്നാല്‍ സ്പിന്‍ ബൗളിങില്‍ മാത്രം മുംബൈയ്ക്കും മുകളിലാണ് ഇന്ത്യ. യുസ്വേന്ദ്ര ചഹല്‍, രവീന്ദ്ര ജഡേജ എന്നിവരടങ്ങുന്ന ബൗളിങ് നിര കൂടുതല്‍ അനുഭവസമ്പത്തുള്ളതാണെന്നു ചോപ്ര വ്യക്തമാക്കി.

Story first published: Friday, November 13, 2020, 22:29 [IST]
Other articles published on Nov 13, 2020
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+