Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IPL 2020: രോഹിത്തിന് വമ്പന്‍ റെക്കോര്‍ഡ്, റെയ്‌നയെ പിന്നിലാക്കി- ഇനി ധോണി മാത്രം

അബുദാബി: ഐപിഎല്ലിലെ 20ാമത്തെ മല്‍ സരത്തില്‍ രാജസ്ഥാന്‍ റോയല്‍സിനെതിരേ മുംബൈ ഇന്ത്യന്‍സിനായി കളിക്കാന്‍ ഇറങ്ങിയതോടെ ക്യാപ്റ്റന്‍ രോഹിത് ശര്‍മയ്ക്കു വമ്പന്‍ റെക്കോര്‍ഡ്. ടൂര്‍ണമെന്റില്‍ ഏറ്റവുമധികം മല്‍സരങ്ങളില്‍ കളിച്ച രണ്ടാമത്തെ താരമായി ഹിറ്റ്മാന്‍ മാറി. ചെന്നൈ സൂപ്പര്‍ കിങ്‌സിന്റെ സൂപ്പര്‍ താരം സുരേഷ് റെയ്‌നയെയാണ് രോഹിത് പിന്തള്ളിയത്. മുംബൈ നായകന്റെ 194ാമത്തെ മല്‍സരമാണ് രാജസ്ഥാനെതിരേയുള്ളത്. ചെന്നൈ സൂപ്പര്‍ കിങ്‌സിന്റെ ഇതിഹാസ നായകന്‍ എംഎസ് ധോണി മാത്രമേ ഇനി രോഹിത്തിനു മുന്നിലുള്ളൂ. ഒരു മല്‍സരം മുന്നിലായാണ് ധോണി തലപ്പത്ത് നില്‍ക്കുന്നത്.

1

വ്യക്തിപരമായ കാരണങ്ങള്‍ അറിയിച്ച് ഈ സീസണിലെ ഐപിഎല്ലില്‍ നിന്നും റെയ്‌ന പിന്‍മാറിയതോടെയാണ് ധോണിയെയും രോഹിത്തും റെക്കോര്‍ഡ് തട്ടിയെടുത്തത്. ധോണി, രോഹിത്, റെയ്‌ന എന്നിവര്‍ കഴിഞ്ഞാല്‍ കൂടുതല്‍ മല്‍സരങ്ങള്‍ കളിച്ച താരങ്ങളുടെ ലിസ്റ്റിലെ മറ്റുള്ളവര്‍ കൊല്‍ക്കത്ത നൈറ്റ്‌റൈഡേഴ്‌സ് ക്യാപ്റ്റന്‍ ദിനേഷ് കാര്‍ത്തിക് (186), റോയല്‍ ചാലഞ്ചേഴ്‌സ് ബാംഗ്ലൂര്‍ നായകന്‍ വിരാട് കോലി (182) എന്നിവരാണ് നാലും അഞ്ചും സ്ഥാനങ്ങളില്‍.

രാജസ്ഥാനെതിരേയുള്ള ഇന്നത്തെ മല്‍സരത്തിലെ ഇന്നിങ്‌സ് മാറ്റി നിര്‍ത്തിയാല്‍ 31.17 ശരാശരിയില്‍ 131.24 സ്‌ട്രൈക്ക് റേറ്റോടെ 5074 റണ്‍സാണ് രോഹിത്തിന്റെ സമ്പാദ്യം. ഒരു സെഞ്ച്വറിയും 38 ഫിഫ്റ്റികളും ഇതിലുള്‍പ്പെടുന്നു. ഐപിഎല്ലില്‍ 5000 റണ്‍സ് ക്ലബ്ബില്‍ അംഗമായ മൂന്നാമത്തെ താരമായി അടുത്തിടെ രോഹിത് മാറിയിരുന്നു. കോലി, റെയ്‌ന എന്നിവര്‍ മാത്രമേ എലൈറ്റ് ക്ലബ്ബിലുള്ളൂ.

ഐപിഎല്‍ കരിയറില്‍ വെറും രണ്ടു മല്‍സരങ്ങളില്‍ മാത്രമേ രോഹിത്തിന് പുറത്തിരിക്കേണ്ടി വന്നിട്ടുള്ളൂ. 2008ലെ പ്രഥമ സീസണിലെ ഒരു കളിയില്‍ പ്ലെയിങ് ഇലവനില്‍ ഇടം ലഭിക്കാതിരുന്ന അദ്ദേഹത്തിന് കഴിഞ്ഞ സീസണില്‍ ഒരു മല്‍സരത്തിലും കളിക്കാനായില്ല. കിങ്‌സ് ഇലവന്‍ പഞ്ചാബിനെതിരേയായിരുന്നു ഇത്. മുംബൈയ്ക്കു വേണ്ടി തുടര്‍ച്ചയായി 133 മല്‍സരങ്ങളില്‍ രോഹിത് കളിച്ചിട്ടുണ്ട്.

അഞ്ചു ഐപിഎല്‍ കിരീടങ്ങള്‍ അദ്ദേഹത്തിന്റെ അക്കൗണ്ടിലുണ്ട്. ആദ്യത്തേത് താരമെന്ന നിലയില്‍ ഡെക്കാന്‍ ചാര്‍ജേഴ്‌സിനൊപ്പമായിരുന്നെങ്കില്‍ ശേഷിച്ച നാലെണ്ണം മുംബൈയുടെ ക്യാപ്റ്റനെന്ന നിലയിലായിരുന്നു. ഏറ്റവുമധികം ഐപിഎല്‍ ട്രോഫികള്‍ സ്വന്തമാക്കിയ ക്യാപ്റ്റനും അദ്ദേഹം തന്നെയാണ്.

Story first published: Tuesday, October 6, 2020, 20:51 [IST]
Other articles published on Oct 6, 2020
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+