Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

വിവാദങ്ങള്‍ക്കു വിരാമം, ടീം ഇന്ത്യക്കൊപ്പം രോഹിത്തും! ബിസിസിഐയുടെ പുതിയ പ്ലാന്‍

ഈ മാസമാരംഭിക്കുന്ന ഓസ്‌ട്രേലിയന്‍ പര്യടനത്തിനുള്ള ഇന്ത്യന്‍ ക്രിക്കറ്റ് ടീമില്‍ നിന്നും വെടിക്കെട്ട് ഓപ്പണറും നിശ്ചിത ഓവര്‍ ടീം വൈസ് ക്യാപ്റ്റനുമായ രോഹിത് ശര്‍മ ഒഴിവാക്കപ്പെട്ടത് വലിയ ചര്‍ച്ചയായി മാറിയിരുന്നു. പരിക്കും ഫിറ്റ്‌നസില്ലായ്മയും ചൂണ്ടിക്കാണിച്ചായിരുന്നു സെലക്ഷന്‍ കമ്മിറ്റി ഹിറ്റ്മാനെ തഴഞ്ഞത്.

എന്നാല്‍ സെലക്ഷന്‍ കമ്മിറ്റിയുടെ വാദം തള്ളിക്കൊണ്ട് ഐപിഎല്ലില്‍ മുംബൈ ഇന്ത്യന്‍സിനു വേണ്ടി കഴിഞ്ഞ രണ്ടു മല്‍സരങ്ങളിലും രോഹിത് കളിക്കുകയും താന്‍ ഇപ്പോള്‍ ഫിറ്റാണെന്നു തുറന്നുപറയുകയും ചെയ്തിരുന്നു. ഇതോടെ പ്രതിക്കൂട്ടിലായ ബിസിസിഐ ഇപ്പോള്‍ തീരുമാനം മാറ്റിയതായി വിവരം. ഓസ്‌ട്രേലിയയിലേക്കു തിരിക്കുന്ന ഇന്ത്യന്‍ സംഘത്തിനൊപ്പം രോഹിത്തിനെ ഉള്‍പ്പെടുത്താനാണ് നീക്കമെന്ന് റിപ്പോര്‍ട്ടുകള്‍.

രോഹിത് സംഘത്തിലുണ്ടാവും

രോഹിത് സംഘത്തിലുണ്ടാവും

ഐപിഎല്‍ ഫൈനലിനു ശേഷം 11നാണ് ദുബായില്‍ നിന്നും ഓസ്‌ട്രേലിയന്‍ പര്യടനത്തിനുള്ള ഇന്ത്യന്‍ സംഘം യാത്ര തിരിക്കുക. ഈ സംഘത്തില്‍ രോഹിത്തും ഉണ്ടാവുമെന്നാണ് പുതിയ വിവരം.
ഇക്കാര്യത്തില്‍ വൈകാതെ തന്നെ തീരുമാനമുണ്ടാവും. ടീമിനൊപ്പം രോഹിത്തിനെ ഉള്‍പ്പെടുത്തുകയും ഫിസിയോ നിതിന്‍ പട്ടേല്‍, ട്രെയ്‌നര്‍ നിക്ക് വെബ്ബ് എന്നിവര്‍ അദ്ദേഹത്തെ ഫിറ്റ്‌നസ് വീണ്ടെടുക്കാന്‍ സഹായിക്കുകയും ചെയ്യുമെന്ന് ടീമുമായി ബന്ധപ്പെട്ട അടുത്ത വൃത്തങ്ങള്‍ അറിയിച്ചു.

ടി20 പരമ്പരയില്‍ കളിച്ചേക്കും

ടി20 പരമ്പരയില്‍ കളിച്ചേക്കും

മൂന്നു മല്‍സരങ്ങളുടെ ഏകദിന പരമ്പരയിലാണ് ഓസ്‌ട്രേലിയയില്‍ ഇന്ത്യ ആദ്യം കളിക്കുന്നത്. ഇതിനു ശേഷം മൂന്നു മല്‍സരങ്ങളുടെ ടി20 പരമ്പരയാണ് വിരാട് കോലിക്കും സംഘത്തിനും മുന്നിലുള്ളത്. തുടര്‍ന്നാണ് നാലു ടെസ്റ്റുകളുടെ പരമ്പരയുള്ളത്.
പൂര്‍ണ ഫിറ്റ്‌നസ് ഇല്ലെന്നു തെളിഞ്ഞാല്‍ രോഹിത്തിനു ഏകദിന പരമ്പരയില്‍ വിശ്രമം അനുവദിച്ചേക്കും. എന്നാല്‍ തുടര്‍ന്നുള്ള ടി20 പരമ്പരയില്‍ അദ്ദേഹം പ്ലെയിങ് ഇലവനില്‍ മടങ്ങിയെത്തുമെന്ന് ടീമിനെ ഉദ്ദരിച്ച് ബന്ധപ്പെട്ട വൃത്തങ്ങള്‍ സൂചിപ്പിച്ചു. നവംബര്‍ 27നാണ് ഏകദിന പരമ്പരയ്ക്കു തുടക്കമാവുന്നത്.

രോഹിത്തിന്റെ പരിക്ക്

രോഹിത്തിന്റെ പരിക്ക്

ഐപിഎല്ലിനിടെയാണ് രോഹിത്തിന്റെ പിന്‍തുട ഞെരമ്പിനു പരിക്കേറ്റത്. തുടര്‍ന്നു ചില മല്‍സരങ്ങളില്‍ അദ്ദേഹം പുറത്തിരിക്കുകയും ചെയ്തിരുന്നു. പകരം കരെണ്‍ പൊള്ളാര്‍ഡായിരുന്നു ക്യാപ്റ്റന്‍.
സണ്‍റൈസേഴ്‌സ് ഹൈദരാബാദിനെതിരായ അവസാനത്തെ ലീഗ് മല്‍സരത്തില്‍ രോഹിത് മുംബൈ ടീമില്‍ മടങ്ങിയെത്തിയിരുന്നു. എന്നാല്‍ ബാറ്റിങില്‍ കാര്യമായ ചലനമുണ്ടാക്കാന്‍ ഹിറ്റ്മാനു കഴിഞ്ഞില്ല. ഡല്‍ഹി ക്യാപ്പിറ്റല്‍സിനെതിരായ ക്വാളിഫയര്‍ വണ്ണിലാവട്ടെ അദ്ദേഹം പൂജ്യത്തിനു പുറത്താവുകയും ചെയ്തിരുന്നു. ചൊവ്വാഴ്ച നടക്കാനിരിക്കുന്ന ഐപിഎല്‍ ഫൈനലില്‍ ശക്തമായ തിരിച്ചുവരവ് നടത്താന്‍ തയ്യാറെടുക്കുകയാണ് രോഹിത്.

Story first published: Sunday, November 8, 2020, 14:55 [IST]
Other articles published on Nov 8, 2020
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+