Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IPL 2020: ധോണി നിര്‍ത്തരുത്, രണ്ടു സീസണ്‍ കൂടി നയിക്കണം- മുന്‍ വനിതാ ക്യാപ്റ്റന്‍

മൂന്നു തവണ ചാംപ്യന്‍മാരായ ചെന്നൈ സൂപ്പര്‍ കിങ്‌സ് ഈ സീസണിലെ ഐപിഎല്ലില്‍ പ്ലേഓഫ് കാണാതെ പുറത്തായ ആദ്യത്തെ ടീമായി മാറിയിരുന്നു. ടൂര്‍ണമെന്റിന്റെ ചരിത്രത്തില്‍ തന്നെ ആദ്യമായാണ് ആര്‍സിബിക്കു ഇങ്ങനെയൊരു നാണക്കേട് പേറേണ്ടി വന്നത്. എങ്കിലും നായകന്‍ എംഎസ് ധോണി സിഎസ്‌കെ തുടരണമെന്ന് ആവശ്യപ്പെട്ടിരിക്കുകയാണ് ഇന്ത്യയുടെ മുന്‍ വനിതാ ക്രിക്കറ്റ് ടീം ക്യാപ്റ്റന്‍ അഞ്ജും ചോപ്ര. രണ്ടോ, അതിലധികമോ വര്‍ഷം കൂടി ധോണി ടീമിനെ നയിക്കണംമെന്നും അവര്‍ ആവശ്യപ്പെട്ടു.

1

സിഎസ്‌കെയെ മികച്ച നേട്ടങ്ങളിലേക്കു നയിച്ചിട്ടുള്ള ക്യാപ്റ്റനായ ധോണിക്കു പക്ഷെ ഇത്തവണ ഈ മാജിക്ക് ആവര്‍ത്തിക്കാനായില്ല. കളിച്ച എല്ലാ സീസണിലും ടീമിനെ പ്ലേഓഫിലെത്തിച്ച ഏക ക്യാപ്റ്റനെന്ന റെക്കോര്‍ഡ് കഴിഞ്ഞ സീസണ്‍ വരെ ധോണിക്ക് അവകാശപ്പട്ടതായിരുന്നു. ഏറ്റവുമധികം ഐപിഎല്‍ ഫൈനലുകളിലേക്കു ടീമിനെ നയിച്ച ക്യാപ്റ്റനെന്ന റെക്കോര്‍ഡ് അദ്ദേഹത്തിന്റെ പേരിലാണ്.

അടുത്ത കുറച്ചു വര്‍ഷങ്ങള്‍ കൂടി സിഎസ്‌കെയുടെ തലപ്പത്ത് ധോണി തുടരണമെന്നാണ് തന്റെ അഭിപ്രായം. എന്തു കൊണ്ട് അദ്ദേഹത്തിന് ഇതായിക്കൂടാ? ഒരിക്കല്‍പ്പോലും ലേലത്തില്‍ ഉള്‍പ്പെട്ടിട്ടില്ലാത്ത താരമാണ് അദ്ദേഹം. മാത്രമല്ല മാര്‍ക്വി താരവുമായിരുന്നു ധോണി. അതിനാല്‍ തന്നെ ഐപിഎല്ലില്‍ തുടരാന്‍ അദ്ദേഹത്തിന് അര്‍ഹതയുണ്ട്. ഒരു സീസണില്‍ സിഎസ്‌കെ ടീം മോശമായതിന്റെ പേരില്‍ ക്യാപ്റ്റന്‍ മോശമാണെന്ന് അര്‍ഥമില്ലെന്നും ചോപ്ര വിശദമാക്കി.

2

ഈ സീസണിലെ ഐപിഎല്ലില്‍ ഇതിനകം 12 മല്‍സരങ്ങളില്‍ കളിച്ച സിഎസ്‌കെയ്ക്കു നാലെണ്ണത്തില്‍ മാത്രമാണ് വിജയിക്കാനായത്. എട്ടു കളികളില്‍ അവര്‍ പരാജയം ഏറ്റുവാങ്ങി. എട്ടു പോയിന്റ് മാത്രമാണ് അവസാനസ്ഥാനക്കാരായ അവര്‍ക്കുള്ളത്. നിലവിലെ ചാംപ്യന്‍മാരായ മുംബൈ ഇന്ത്യന്‍സിനെ തോല്‍പ്പിച്ചു കൊണ്ട് സീസണ്‍ ആരംഭിച്ച സിഎസ്‌കെയ്ക്കു പിന്നീട് അടിതെറ്റുകയായിരുന്നു. മുംബൈയെക്കൂടാതെ കിങ്‌സ് ഇലവന്‍ പഞ്ചാബ്, സണ്‍റൈഡേഴ്‌സ് ഹൈദരാബാദ്, റോയല്‍ ചാലഞ്ചേഴ്‌സ് ബാംഗ്ലൂര്‍ എന്നിവര്‍ക്കെതിരേയാണ് സിഎസ്‌കെയ്ക്കു ഇത്തവണ ജയിക്കാനായത്. കൊല്‍ക്കത്ത നൈറ്റ്‌റൈഡേഴ്‌സ്, പഞ്ചാബ് എന്നിവരുമായാണ് സിഎസ്‌കെയുടെ അവസാനത്തെ രണ്ടു മല്‍സരങ്ങള്‍.

സുരേഷ് റെയ്‌ന, ഹര്‍ഭജന്‍ സിങ്, ഡ്വയ്ന്‍ ബ്രാവോ തുടര്‍ന്ന പരിചയസമ്പന്നരായ താരങ്ങളുടെ അഭാവം ഈ സീസണില്‍ സിഎസ്‌കെയ്ക്കു തിരിച്ചടിയായിരുന്നു. റെയ്‌നയും ഭാജിയും സീസണിനു മുമ്പ് തന്നെ ഐപിഎല്ലില്‍ നിന്നും പിന്‍മാറിയിരുന്നു. ബ്രാവോയാവട്ടെ ചില മല്‍സരങ്ങളില്‍ കളിച്ചെങ്കിലും പിന്നീട് പരിക്കേറ്റ് പിന്‍മാറുകയായിരുന്നു. ഈ മൂന്നു താരങ്ങളുടെയും പകരക്കാരെ സിഎസ്‌കെ ടീമിലേക്കു കൊണ്ടു വരികയും ചെയ്തിരുന്നില്ല.

Story first published: Wednesday, October 28, 2020, 20:54 [IST]
Other articles published on Oct 28, 2020
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+