Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IPL 2020- ദുരന്തമായ റണ്ണൗട്ടുകള്‍- ഒരു പന്തില്‍ രണ്ടു തവണ പുറത്തായി റാഷിദ്!

ഐപിഎല്ലിന്റെ 13ാം സീസണില്‍ നിരവധി നാടകീയ മുഹൂര്‍ത്തങ്ങള്‍ക്കു ക്രിക്കറ്റ് പ്രേമികള്‍ സാക്ഷിയായിരുന്നു. ത്രില്ലിങ് ഫിനിഷുകളും അവിശ്വസനീയ ക്യാച്ചുകളും ഫീല്‍ഡിങുമെല്ലാം ക്രിക്കറ്റ് പ്രേമികള്‍ കണ്ടു കഴിഞ്ഞു.

ഇവ മാത്രമല്ല ചില വിചിത്രമായ റണ്ണൗട്ടുകളും ഈ സീസണിലുണ്ടായിരുന്നു. ഈ തരത്തിലുള്ള ആരും തന്നെ പ്രതീക്ഷിക്കാത്ത വിചിത്രമായ അഞ്ചു റണ്ണൗട്ടുകള്‍ ഏതൊക്കെയാണെന്നു നമുക്കൊന്നു പരിശോധിക്കാം.

വാര്‍ണറുടെ പുറത്താവല്‍

വാര്‍ണറുടെ പുറത്താവല്‍


സണ്‍റൈസേഴ്‌സിനു വേണ്ടി തകര്‍പ്പന്‍ പ്രകടനമായിരുന്നു നായകന്‍ ഡേവിഡ് വാര്‍ണര്‍ കാഴ്ചവച്ചത്. ടീമിനെ ക്വാളിഫയര്‍ രണ്ട് വരെയെത്തിക്കുന്നതില്‍ അദ്ദേഹം നിര്‍ണായക പങ്കുവഹിച്ചിരുന്നു.
റോയല്‍ ചാലഞ്ചേഴ്‌സ് ബാംഗ്ലൂരിനെതിരായ ഈ സീസണിലെ മൂന്നാമത്തെ കളിയില്‍ വിചിത്രമായ രീതിയിലായിരുന്നു വാര്‍ണറുടെ പുറത്താവല്‍. ഉമേഷ് യാദവിന്റെ ഓവറിലായിരുന്നു ഇത്. ജോണി ബെയര്‍സ്‌റ്റോയാണ് ബോള്‍ നേരിട്ടത്. ബെയര്‍സ്‌റ്റോയുടെ ഷോട്ട് യാദവിന്റെ കൈയില്‍ തട്ടിത്തെറിച്ച ശേഷം മറുവശത്തെ വിക്കറ്റില്‍ പതിക്കുകയായിരുന്നു. അപ്പോള്‍ ക്രീസിവു പുറത്തായിരുന്ന നോണ്‍ സ്‌ട്രൈക്കറായ വാര്‍ണര്‍ ഇതോടെ പുറത്താവുകയും ചെയ്യുകയായിരുന്നു.

ഇല്ലാത്ത റണ്ണിന് ഓടിയ പന്ത്

ഇല്ലാത്ത റണ്ണിന് ഓടിയ പന്ത്

രാജസ്ഥാന്‍ റോയല്‍സിനെതിരായ കളിയില്‍ ഡല്‍ഹി ക്യാപ്പിറ്റല്‍സ് വിക്കറ്റ് കീപ്പര്‍ റിഷഭ് പന്തിന്റെ റണ്ണൗട്ട് വന്‍ ദുരന്തമായിരുന്നു. മാര്‍ക്കസ് സ്റ്റോയ്‌നിസിനൊപ്പം ബാറ്റ് ചെയ്യവെയായിരുന്നു ഇല്ലാത്ത റണ്ണിനായി ഓടി താരം വിക്കറ്റ് വലിച്ചെറിഞ്ഞത്.
സ്‌ട്രൈക്ക് നേരിട്ട സ്‌റ്റോയ്‌നിസ് സിംഗിളെടുക്കുന്നതില്‍ നിന്നും വിലക്കിയെങ്കിലും ഇതു കേള്‍ക്കാടെ മറുവശത്തേക്കു കുതിച്ച പന്ത് റണ്ണൗട്ടാവുകയും ചെയ്യുകയായിരുന്നു. മനന്‍ വോറയുടെ ബൗളിങില്‍ രാഹുല്‍ തെവാത്തിയ സ്റ്റംപ് ചെയ്യുകയായിരുന്നു. ഇത്രയും നിസാരമായി വിക്കറ്റ് കൈവിട്ടതിന്റെ പേരില്‍ പന്ത് ഏറെ വിമര്‍ശനങ്ങളും ട്രോളുകളും അന്നു ഏറ്റുവാങ്ങിയിരുന്നു.

ബാറ്റ് കൊണ്ട് ബെയ്ല്‍സ് തെറിപ്പിച്ച് ഹാര്‍ദിക്

ബാറ്റ് കൊണ്ട് ബെയ്ല്‍സ് തെറിപ്പിച്ച് ഹാര്‍ദിക്

കൊല്‍ക്കത്ത നൈറ്റ്‌റൈഡേഴ്‌സിനെതിരായ കളിയില്‍ മുംബൈ ഇന്ത്യന്‍സിന്റെ വെടിക്കെട്ട് താരം ഹാര്‍ദിക് പാണ്ഡ്യ തീര്‍ത്തും നിര്‍ഭാഗ്യകരമായ രീതിയിലാണ് പുറത്തായത്. ആന്ദ്രെ റസ്സലിന്റെ ബൗളിങില്‍ ക്രീസില്‍ നിന്ന് അല്‍പ്പം പിറകിലേക്ക് നിന്ന് ഷോട്ട് കളിക്കാനുള്ള ശ്രമത്തിനിടെ ഹാര്‍ദിക്കിന്റെ ബാറ്റ് സ്വന്തം ബെയ്ല്‍സ് തെറിപ്പിക്കുകയായിരുന്നു.
ഈ സീസണിലെ ഐപിഎല്ലിലെ ആദ്യത്തെ ഹിറ്റ് വിക്കറ്റ് കൂടിയായിരുന്നു ഇത്.
ഹാര്‍ദിക്കിന്റെ ഈ പുറത്താവല്‍ ബൗളര്‍ റസ്സലിനെപ്പോലും അദ്ഭുതപ്പെടുത്തി. പ്രത്യേകിച്ച് ഒരു വികാരവും പ്രകടിപ്പിക്കാതെയാണ് അദ്ദേഹം ഇതിനോട് അപ്പോള്‍ പ്രതികരിച്ചത്.

രണ്ടു തവണ പുറത്തായ റാഷിദ്

രണ്ടു തവണ പുറത്തായ റാഷിദ്

ഈ സീസണിലെ ഏറ്റവും വിചിത്രമായ റണ്ണൗട്ടുകളില്‍ മുന്‍നിരയില്‍ നിര്‍ത്താവുന്നത് സണ്‍റൈസേഴ്‌സ് ഹൈദരാബാദ് സ്പിന്നര്‍ റാഷിദ് ഖാന്റെ പുറത്താവലായിരിക്കും. കാരണം ഒരു പന്തില്‍ തന്നെ രണ്ടു തവണയാണ് താരം പുറത്തായത്.
ചെന്നൈ സൂപ്പര്‍ കിങ്‌സും എസ്ആര്‍എച്ചും തമ്മിലായിരുന്നു മല്‍സരം. ഡെത്ത് ഓവറില്‍ സിഎസ്‌കെ പേസര്‍ ശര്‍ദ്ദുല്‍ താക്കൂറിനെതിരേ കാല്‍മുട്ടിലൂന്നി ലോങ് ഓണ്‍ പൊസിഷനിലേക്കു ഷോട്ട് കളിക്കാനാണ് റാഷിദ് ശ്രമിച്ചത്. ഇതിനിടെ പിറകിലെ കാല്‍ തട്ടി ബെയ്ല്‍സ് തെറിച്ചപ്പോള്‍ ഷോട്ടാവട്ടെ ദീപക് ചഹര്‍ ക്യാച്ച് ചെയ്യുകയും ചെയ്തു. രണ്ടു രീതിയിലും റാഷിദ് ഔട്ട് തന്നെ.

ഫ്രീഹിറ്റില്‍ റണ്ണൗട്ട്

ഫ്രീഹിറ്റില്‍ റണ്ണൗട്ട്

ഈ സീസണിലെ മറ്റൊരു വിചിത്രമായ പുറത്താവല്‍ ആര്‍സിബി താരം മോയിന്‍ അലിയുടേതായിരുന്നു. നോ ബോളിനെ തുടര്‍ന്നു ലഭിച്ച ഫ്രീഹിറ്റിലായിരുന്നു ഇത്. ബൗള്‍ഡും ക്യാച്ചും ഫ്രീഹിറ്റില്‍ ഔട്ടായി പരിഗണിക്കാറില്ല. റണ്ണൗട്ടില്‍ മാത്രമേ എതിര്‍ ടീമിനു പ്രതീക്ഷയുള്ളൂ. അതു തന്നെ സംഭവിക്കുകയും ചെയ്തു.
സണ്‍റൈസേഴ്‌സ് ഹൈദരാബാദിനെതിരായ എലിമിനേറ്ററിലായിരുന്നു ഇത്. സ്പിന്നര്‍ ഷഹബാസ് നദീമായിരുന്നു നോ ബോള്‍ എറിഞ്ഞത്. തുടര്‍ന്ന് ആര്‍സിബിക്കു ഫ്രീഹിറ്റ്. സ്‌ട്രൈക്ക് നേരിട്ടത് അലിയായിരുന്നു. ഷോട്ട് കളിച്ച് സിംഗിളിനായി മറുവശത്തേക്ക് ഓടിയ അലിയെ റാഷിദ് ഖാന്‍ നേരിട്ടുള്ള ത്രോയില്‍ റണ്ണൗട്ടാക്കുകയായിരുന്നു.

Story first published: Monday, November 9, 2020, 17:41 [IST]
Other articles published on Nov 9, 2020
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+