Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IPL 2020: താരലേലം ഉപേക്ഷിക്കുമോ, അടുത്ത സീസണ്‍ എവിടെ നടക്കും? ദാദ പറയുന്നു

1

ഐപിഎല്ലില്‍ മല്‍സരങ്ങള്‍ പോലെ തന്നെ പ്രധാനമാണ് താരലേലം. ഓരോ ടീമുകളും വലിയ പ്രതീക്ഷകളോടെയാണ് സീസണിനു മുമ്പുള്ള താരലേലത്തെ കാത്തിരിക്കുന്നത്. പുതിയ താരങ്ങളെ കൊണ്ടു വന്ന് തങ്ങളുടെ വീക്ക്‌നെസുകള്‍ നികത്താന്‍ ഫ്രാഞ്ചൈസിക്കു ലഭിക്കുന്ന ഏറ്റവും വലിയ അവസരമാണ് ലേലം.

കൊവിഡ് മഹാമാരിയെ തുടര്‍ന്നു അടുത്ത വര്‍ഷത്തെ ഐപിഎല്ലിനു മുമ്പ് താരലേലമുണ്ടാവുമോയെന്നതിനെക്കുറിച്ച് പ്രതികരിച്ചിരിക്കുകയാണ് ബിസിസിഐ പ്രസിഡന്റ് സൗരവ് ഗാംഗുലി. ലേലം ഇത്തവണ ഉണ്ടായേക്കില്ലെന്നു നേരത്തേ ചില റിപ്പോര്‍ട്ടുകള്‍ വരികയും ചെയ്തിരുന്നു.

ഒന്നും തീരുമാനിച്ചിട്ടില്ല

ഒന്നും തീരുമാനിച്ചിട്ടില്ല

2021ലെ ഐപിഎല്ലിനു മുമ്പ് താരലേലം നടത്തണമോയെന്ന കാര്യത്തില്‍ തീരുമാനമൊന്നും എടുത്തിട്ടില്ലെന്നു ഗാംഗുലി ഒരു ദേശീയ മാധ്യമത്തോടു പറഞ്ഞു. നിലവില്‍ ഇതേക്കുറിച്ച് ഒന്നും തന്നെ തീരുമാനിച്ചിട്ടില്ല. ആദ്യം ഇപ്പോള്‍ യുഎഇയില്‍ നടന്നുകൊണ്ടിരിക്കുന്ന സീസണ്‍ അവസാനിക്കട്ടെ. അതിനു ശേഷം ഞങ്ങള്‍ അക്കാര്യത്തില്‍ തീരുമാനം കൈക്കൊള്ളുമെന്നും ഗാംഗുലി വ്യക്തമാക്കി.

അടുത്ത സീസണിന്റെ വേദി

അടുത്ത സീസണിന്റെ വേദി

കൊവിഡ്-19 നിയന്ത്രണ വിധേയമായാല്‍ അടുത്ത സീസണ്‍ ഇന്ത്യയില്‍ നടത്താനാണ് ബിസിസിഐ ആലോചിക്കുന്നതെന്ന് ഗാംഗുലി പറഞ്ഞു. ഇന്ത്യയില്‍ ഇത്തവണത്തേതു പോലെ ടൂര്‍ണമെന്റ് സംഘടിപ്പിക്കാന്‍ പറ്റാത്ത സാഹചര്യമാണെങ്കില്‍ ബാക്കപ്പ് വേദി യുഎഇ തന്നെയായിരിക്കും. 2021 ഏപ്രിലിലോ, മേയിലോ സീസണ്‍ ആരംഭിക്കാനാണ് ആലോചിക്കുന്നത്.
കൊവിഡ് വാക്‌സിന്‍ വൈകാതെ എത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. അതു നടക്കുകയാണെങ്കില്‍ ടൂര്‍ണമെന്റ് ഇന്ത്യയില്‍ തന്നെ നടത്താന്‍ സാധിക്കുമെന്നാണ് വിശ്വാസമെന്നും ഗാംഗുലി കൂട്ടിച്ചേര്‍ത്തു.

ആവേശകരമായ സീസണ്‍

ആവേശകരമായ സീസണ്‍

ഐപിഎല്‍ ചരിത്രത്തിലെ തന്നെ ഏറ്റവും ആവേശകരമായ സീസണായി മാറിയിരിക്കുകയാണ് ഇത്തവണത്തേത്. പ്ലേഓഫ് ബെര്‍ത്തിനായി ഇഞ്ചോടിഞ്ച് പോരാട്ടമാണ് ഇത്തവണ കണ്ടത്. എട്ടു ടീമുകളും 12ഉം അതില്‍ കൂടുതലും പോയിന്റ് ഈ സീസണില്‍ നേടിക്കഴിഞ്ഞു. ടൂര്‍ണമെന്റിന്റെ 12 സീസണുകള്‍ നോക്കിയാല്‍ മുമ്പൊരിക്കല്‍പ്പോലും ഇങ്ങനെ സംഭവിച്ചിട്ടില്ല. എത്ര മാത്രം ആവേശകരമായിരുന്നു ഈ സീസണെന്നറിയാന്‍ ഈ പോയിന്റ് പട്ടിക മാത്രം നോക്കിയാല്‍ മതി.
കഴിഞ്ഞ സീസണില്‍ 12 പോയിന്റ് നേടിയിട്ടും സണ്‍റൈസേഴ്‌സ് ഹൈദരാബാദ് പ്ലേഓഫിലേക്കു യോഗ്യത നേടിയിരുന്നു. ഇത്തവണ 14 പോയിന്റുള്ള
ടീം പോലും പ്ലേഓഫിലെത്തുമോയെന്ന കാര്യം സംശയത്തിലാണ്.

Story first published: Tuesday, November 3, 2020, 17:44 [IST]
Other articles published on Nov 3, 2020
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+