Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IPL 2020: വിശ്വാസം, അതാണ് ധോണിക്ക് എല്ലാം! ചങ്കൂറ്റത്തെ പുകഴ്ത്തി ലീയും സ്വാനും

1
IPL 2020 : MS Dhoni's Decision Making Skill Is Admirable | Oneindia Malayalam

ഐപിഎല്ലില്‍ കിങ്‌സ് ഇലവന്‍ പഞ്ചാബിനെതിരേ 10 വിക്കറ്റിന്റെ ഗംഭീര വിജയവുമായി ടൂര്‍ണമെന്റിലേക്കു ശക്തമായ തിരിച്ചുവരവ് നടത്തിയതിനു പിന്നാലെ ചെന്നൈ സൂപ്പര്‍ കിങ്‌സിനെയും ക്യാപ്റ്റന്‍ എംഎസ് ധോണിയെയും പുകഴ്ത്തുകയാണ് പലരും. തുടര്‍ച്ചയായ നാലു കളികളില്‍ നിറം മങ്ങിയിട്ടും അഞ്ചാമത്തെ മല്‍സരത്തിലും ഓസ്‌ട്രേലിയന്‍ താരം ഷെയ്ന്‍ വാട്‌സനെ നിലനിര്‍ത്തിയ ധോണിയുടെ തീരുമാനത്തെ മുന്‍ താരങ്ങളായ ബ്രെറ്റ് ലീയും ഗ്രേയം സ്വാനും പ്രശംസിച്ചു.

പഞ്ചാബിനെതിരായ കളിയില്‍ പുറത്താവാതെ 83 റണ്‍സുമായി കസറിയ വാട്‌സന്‍ ടീമിന്റെ വിജയത്തില്‍ നിര്‍ണായക പങ്കു വഹിച്ചിരുന്നു. കളിയിലെ താരമായി തിരഞ്ഞെടുക്കപ്പെട്ടതും അദ്ദേഹമായിരുന്നു.

ധോണിയുടെ വിശ്വാസം

ധോണിയുടെ വിശ്വാസം

ധോണിയെ സംബന്ധിച്ച് ഏറ്റവും മഹത്തായ കാര്യം അദ്ദേഹത്തിന് തന്റെ താരങ്ങളിലുള്ള വിശ്വാസം തന്നെയാണ്. ഒരു ഇലവനെ തിരഞ്ഞെടുത്താല്‍ അദ്ദേഹം അതില്‍ ഉറച്ചു നില്‍ക്കും. ഒരാള്‍ക്കു പരിക്കേല്‍ക്കുകയാണെങ്കില്‍ പകരക്കാരനായി എത്തുന്ന കളിക്കാരനിലും ധോണി പൂര്‍ണമായി വിശ്വസിക്കും. പഞ്ചാബിനെതിരേയും തന്റെ ടീമില്‍ ധോണിക്കു വലിയ വിശ്വാസമായിരുന്നു. ഇതു ശരിവച്ചു കൊണ്ട് അവര്‍ നന്നായി കളിക്കുകയും ചെയ്തുവെന്നും ലീ ചൂണ്ടിക്കാട്ടി.

ധോണിക്കു കൈയടിക്കണം

ധോണിക്കു കൈയടിക്കണം

വാട്‌സനു വീണ്ടുമൊരു അവസരം കൂടി നല്‍കുകയും അദ്ദേഹത്തിന്റെ കഴിവില്‍ വിശ്വസിക്കുകയും ചെയ്ത ധോണി കൈയടി അര്‍ഹിക്കുന്നു. വാട്‌സന്റേത് ആധികാരിക പ്രകടനം തന്നെയായിരുന്നു.
പഞ്ചാബിനെതിരേ ബാറ്റിങില്‍ അദ്ദേഹം എക്രോസ് ദി ലൈന്‍ ഷോട്ടുകള്‍ കളിച്ചില്ല. പന്തിന്റെ അതേ ലൈനില്‍ തന്നെയായിരുന്നു ഷോടുകള്‍ പായിച്ചത്. എന്നാല്‍ തൊട്ടുമുമ്പത്തെ കുറച്ചു മല്‍സരങ്ങളില്‍ വാട്‌സന്‍ എക്രോസ് ദി ലൈന്‍ ഷോട്ടുകള്‍ കളിച്ചിരുന്നു. വാട്‌സന്‍ ശരിക്കും തീപ്പൊരി പ്രകടനമായിരുന്നു പഞ്ചാബിനെതിരേ കാഴ്ചവച്ചതെന്നും ലീ കൂട്ടിച്ചേര്‍ത്തു.

ധോണിയും സിഎസ്‌കെയും

ധോണിയും സിഎസ്‌കെയും

ധോണിയെക്കൂടാതെ ചെന്നൈ സൂപ്പര്‍ കിങ്‌സ് ടീം മാനേജ്‌മെന്റിലെ മുഴുവന്‍ പേരും വാട്‌സനില്‍ പ്രതീക്ഷ കാത്തു സൂക്ഷിച്ചതിന് അഭിനന്ദനം അര്‍ഹിക്കുന്നതായി സ്വാന്‍ പറഞ്ഞു. ക്യാപ്റ്റന്റെ മാത്രം പിന്തുണയല്ല, കോച്ച്, ടീമിലെ മറ്റുള്ളവര്‍ തുടങ്ങി എല്ലാവരും പ്രശംസ അര്‍ഹിക്കുന്നു. വാട്‌സന്‍ ഫോം വീണ്ടെടുക്കുമെന്ന് അവര്‍ക്കെല്ലാം പ്രതീക്ഷയുണ്ടായിരുന്നു. വാട്‌സന്‍ എല്ലായ്‌പ്പോഴും മികച്ച തിരിച്ചുവരവ് നടത്തിയിട്ടുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
രണ്ടു വര്‍ഷം മുമ്പുള്ള ഐപിഎല്‍ ഓര്‍മയില്ലേ, ഐപിഎല്ലിന്റെ പ്രാഥമിക റൗണ്ടിലെല്ലാം ഫ്‌ളോപ്പായ വാട്‌സന്‍ ഫൈനലില്‍ തകര്‍പ്പന്‍ സെഞ്ച്വറിയുമായി മിന്നി. സിഎസ്‌കെ അദ്ദേഹത്തില്‍ ഉറച്ചുനിന്നു. വളരെ നല്ലൊരു ഗുണമാണിത്. ഇതു തന്നെയാണ് അവരെ ഇത്രയും കിരീടങ്ങള്‍ നേടാന്‍ സഹായിച്ചത്. വളരെ ബുദ്ധിപരമായാണ് അവര്‍ തീരുമാനങ്ങളെടുക്കുന്നത്, ഒരിക്കലും പരിഭ്രമിക്കാറില്ലെന്നും സ്വാന്‍ വിലയിരുത്തി.

Story first published: Monday, October 5, 2020, 17:39 [IST]
Other articles published on Oct 5, 2020
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+