For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

IPL 2020: തീപ്പൊരി ബൗളിങ് പ്രകടനങ്ങള്‍- ടോപ്പ് ഫൈവില്‍ മുംബൈയുടെ രണ്ടു പേര്‍

ചില ശ്രദ്ധേയമായ പ്രകടനങ്ങള്‍ ഈ സീസണില്‍ കണ്ടു കഴിഞ്ഞു

ഐപിഎല്ലിന്റെ ഈ സീസണില്‍ ഗംഭീര ബാറ്റിങ് പ്രകടനങ്ങള്‍ മാത്രമല്ല കണ്ണഞ്ചിപ്പിക്കുന്ന ബൗളിങ് പ്രകടനങ്ങളും ക്രിക്കറ്റ് പ്രേമികള്‍ കണ്ടു കഴിഞ്ഞു. യുഎഇയിലെ പിച്ചുകളില്‍ ബാറ്റ്‌സ്മാന്‍മാര്‍ അരങ്ങുവാഴുമെന്ന് ടൂര്‍ണമെന്റിനു മുമ്പ് തന്നെ ചൂണ്ടിക്കാണിക്കപ്പെട്ടിരുന്നു. ബാറ്റ്‌സ്മാന്‍മാര്‍ക്കു മാത്രമല്ല ചില ബൗളര്‍മാര്‍ക്കും ഇവിടെ അവിസ്മരണീയ പ്രകടനം പുറത്തെടുക്കാന്‍ കഴിഞ്ഞിട്ടുണ്ട്.

ഈ സീസണില്‍ ഏറ്റവുമധികം ഡോട്ട് ബോളുകളെറിഞ്ഞത് രാജസ്ഥാന്‍ റോയല്‍സ് പേസര്‍ ജോഫ്ര ആര്‍ച്ചറാണ് (136). കൂടുതല്‍ വിക്കറ്റുകള്‍ വീഴ്ത്തിയതാവട്ടെ ഡല്‍ഹി ക്യാപ്പിറ്റല്‍സ് പേസര്‍ കാഗിസോ റബാദയുമാണ് (23). ഈ സീസണിലെ ഏറ്റവും മികച്ച അഞ്ചു ബൗളിങ് പ്രകടനങ്ങള്‍ ഏതൊക്കെയാണെന്നു പരിശോധിക്കാം.

ക്രിസ് മോറിസ് (റോയല്‍ ചാലഞ്ചേഴ്‌സ് ബാംഗ്ലൂര്‍)

ക്രിസ് മോറിസ് (റോയല്‍ ചാലഞ്ചേഴ്‌സ് ബാംഗ്ലൂര്‍)

വിരാട് കോലിയുടെ റോയല്‍ ചാലഞ്ചേഴ്‌സ് ബാംഗ്ലൂരിനു വേണ്ടി മികച്ച പ്രകടനമാണ് ദക്ഷിണാഫ്രിക്കന്‍ താരം ക്രിസ് മോറിസ് കാഴ്ചവച്ചു കൊണ്ടിരിക്കുന്നത്. 10 കോടി രൂപയ്ക്കു കഴിഞ്ഞ സീസണില്‍ ടീമിലേക്കു കൊണ്ടു വന്ന മോറിസ് തനിക്കു വേണ്ടി ഇത്രയും തുക ചെവഴിച്ചത് തെറ്റായിപ്പോയില്ലെന്നാണ് ഇതുവരെയുള്ള പ്രകടനങ്ങളിലൂടെ അടിവരയിടുന്നത്.
രാജസ്ഥാന്‍ റോയല്‍സിനെതിരായ കളിയില്‍ ആര്‍സിബിക്കു വേണ്ടി മോറിസിന്റെ പ്രകടനം ഗംഭീരമായിരുന്നു. നാലോവറില്‍ 26 റണ്‍സ് മാത്രം വിട്ടുകൊടുത്ത് താരം നാലു വിക്കറ്റുകള്‍ പിഴുതിരുന്നു. ബെന്‍ സ്റ്റോക്‌സ്, സ്റ്റീവ് സ്മിത്ത്, ജോസ് ബട്‌ലര്‍, ജോഫ്ര ആര്‍ച്ചര്‍ എന്നിവരായിരുന്നു മോറിസിന്റെ ഇരകള്‍.

കാഗിസോ റബാദ (ഡല്‍ഹി ക്യാപ്പിറ്റല്‍സ്)

കാഗിസോ റബാദ (ഡല്‍ഹി ക്യാപ്പിറ്റല്‍സ്)

ഈ സീസണില്‍ ഏറ്റവുമധികം വിക്കറ്റുകളുമായി നിലവില്‍ പര്‍പ്പിള്‍ ക്യാപ്പിന് അവകാശിയാണ് ഡല്‍ഹി ക്യാപ്പിറ്റല്‍സിന്റെ ദക്ഷിണാഫ്രിക്കന്‍ പേസര്‍ കാഗിസോ റബാദ. 23 വിക്കറ്റുകളെടുത്ത താരം ടീമിന്റെ മുന്നേറ്റത്തില്‍ നിര്‍ണായക പങ്കും വഹിക്കുന്നുണ്ട്.
ദുബായില്‍ നടന്ന 19ാം മാച്ചില്‍ റോയല്‍ ചാലഞ്ചേഴ്‌സ് ബാംഗ്ലൂരിനെതിരേ റബാദയുടെ ബൗളിങ് ഉജ്ജ്വലമായിരുന്നു.
ആര്‍സിബിക്കെതിരേ ഡല്‍ഹി അനായാസ വിജയം കൊയ്ത മല്‍സരത്തില്‍ റബാദ നാലോവറില്‍ 24 റണ്‍സിന് നാലു വിക്കറ്റുകളെടുത്തിരുന്നു. ആറെന്ന ഇക്കോണമി റേറ്റിലാണ് വിരാട് കോലി, വാഷിങ്ടണ്‍ സുന്ദര്‍, ശിവം ദുബെ, ഇസുരു ഉദാന എന്നിവരെ റബാദ പുറത്താക്കിയത്.

ജസ്പ്രീത് ബുംറ (മുംബൈ ഇന്ത്യന്‍സ്)

ജസ്പ്രീത് ബുംറ (മുംബൈ ഇന്ത്യന്‍സ്)

മുംബൈ ഇന്ത്യന്‍സിന്റെ സ്റ്റാര്‍ പേസര്‍ ജസ്പ്രീത് ബുംറയാണ് ഈ സീസണില്‍ മിന്നുന്ന പ്രകടനം നടത്തിയ മറ്റൊരു ബൗളര്‍. അബുദാബിയിലെ ഷെയ്ഖ് സയ്ദ് സ്‌റ്റേഡിയത്തില്‍ രാജസ്ഥാന്‍ റോയല്‍സിനെതിരേ ബുംറയുടെ മാരക ബൗളിങ് പ്രകടനം ആരും മറന്നുകാണില്ല.
നാലോവറില്‍ 20 റണ്‍സ് മാത്രം വിട്ടുകൊടുത്ത് നാലു വിക്കറ്റുകളാണ് കളിയില്‍ അദ്ദേഹം കൊയ്തത്. ബുംറയുടെ മികവില്‍ രാജസ്ഥാനെതിരേ മുംബൈ വിജയം ആഘോഷിക്കുകയും ചെയ്തിരുന്നു. 57 റണ്‍സിനായിരുന്നു കളിയില്‍ മുംബൈയുടെ വിജയം.

ട്രെന്റ് ബോള്‍ട്ട് (മുംബൈ ഇന്ത്യന്‍സ്)

ട്രെന്റ് ബോള്‍ട്ട് (മുംബൈ ഇന്ത്യന്‍സ്)

മുംബൈ ഇന്ത്യന്‍സിന്റെ മറ്റൊരു പേസര്‍ ട്രെന്റ് ബോള്‍ട്ടും മികച്ച പ്രകടനം നടത്തിയ ബൗളര്‍മാരുടെ കൂട്ടത്തിലുണ്ട്. ദിവസങ്ങള്‍ക്കു മുമ്പ് എംഎസ് ധോണിയുടെ ചെന്നൈ സൂപ്പര്‍ കിങ്‌സിനെതിരേയായിരുന്നു ന്യൂസിലാന്‍ഡ് പേസറുടെ തകര്‍പ്പന്‍ ബൗളിങ്.
സിഎസ്‌കെയെ മുംബൈ പത്തു വിക്കറ്റിനു നാണംകെടുത്തിയ കളിയില്‍ 18 റണ്‍സ് മാത്രം വിട്ടുകൊടുത്ത് ബോള്‍ട്ട് നാലു പേരെ പുറത്താക്കിയിരുന്നു. ഐപിഎല്‍ കരിയറില്‍ അദ്ദേഹത്തിന്റെ ഏറ്റവും മികച്ച ബൗളിങ് പ്രകടനം കൂടിയാണിത്.

വരുണ്‍ ചക്രവര്‍ത്തി (കൊല്‍ക്കത്ത നൈറ്റ്‌റൈഡേഴ്‌സ്)

വരുണ്‍ ചക്രവര്‍ത്തി (കൊല്‍ക്കത്ത നൈറ്റ്‌റൈഡേഴ്‌സ്)

കൊല്‍ക്കത്ത നൈറ്റ്‌റൈഡേഴ്‌സിന്റെ സ്പിന്‍ ബൗളിങിലെ പുതിയ തുറുപ്പുചീട്ടായി മാറിക്കൊണ്ടിരിക്കുകയാണ് വരുണ്‍ ചക്രവര്‍ത്തി. 42ാമത്തെ മല്‍സരത്തില്‍ പോയിന്റ് പട്ടികയിലെ ഒന്നാംസ്ഥാനക്കാരായ ഡല്‍ഹി ക്യാപ്പിറ്റല്‍സിനെതിരേ കെകെആര്‍ ആധികാരിക വിജയം കൊയ്ത കളിയില്‍ വരുണ്‍ അഞ്ചു വിക്കറ്റ് നേട്ടം കൊയ്തിരുന്നു. കരിയറില്‍ വരുണിന്റെ ആദ്യ അഞ്ചു വിക്കറ്റ് നേട്ടം കൂടിയായിരുന്നു ഇത്.
നാലോവറില്‍ 20 റണ്‍സ് മാത്രം വഴങ്ങിയാണ് ശ്രേയസ് അയ്യര്‍, റിഷഭ് പന്ത്, ഷിംറോണ്‍ ഹെറ്റ്‌മെയര്‍, മാര്‍ക്കസ് സ്‌റ്റോയ്‌നിസ്, അക്ഷര്‍ പട്ടേല്‍ തുടങ്ങിയ അപകടകാരികളായ താരങ്ങളെ വരുണ്‍ പുറത്താക്കിയത്. ഈ സീസണിലെ ഐപിഎല്ലില്‍ ഇതുവരെയുള്ള മല്‍സരങ്ങളില്‍ അഞ്ചു വിക്കറ്റ് നേടിയ ഏക ബൗളര്‍ കൂടിയാണ് അദ്ദേഹം.

Story first published: Sunday, October 25, 2020, 20:12 [IST]
Other articles published on Oct 25, 2020
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+