Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IPL 2020: ഈ ധോണിയെ പുതിയ തലമുറ ഓര്‍മിക്കുന്നതില്‍ ദുഖം! പഴയ ധോണിയെ അവര്‍ക്കറിയില്ല- ജഡേജ

ഐപിഎല്ലില്‍ ചെന്നൈ സൂപ്പര്‍ കിങ്‌സിനൊപ്പമുള്ള ഇതിഹാസ താരം എംഎസ് ധോണിയുടെ മോശം ഫോമില്‍ നിരാശയും ദുഖവും പ്രകടിപ്പിച്ച് മുന്‍ സൂപ്പര്‍ താരം അജയ് ജഡേജ. പുതിയ തലമുറയില്‍ ഇപ്പോള്‍ കളിച്ചുകൊണ്ടിരിക്കുന്ന ധോണിയെ ഓര്‍മിക്കാന്‍ താന്‍ ആഗ്രഹിക്കുന്നില്ലെന്നു അദ്ദേഹം വ്യക്തമാക്കി. ഐപിഎല്ലില്‍ തുടര്‍ച്ചയായി രണ്ടാമത്തെ കളിയിലും സിഎസ്‌കെ തോറ്റതോടെ താരങ്ങളും നായകന്‍ ധോണിയും വലിയ വിമര്‍ശങ്ങളാണ് നേരിട്ടു കൊണ്ടിരിക്കുന്നത്. അദ്ദേഹത്തിന്റെ ഫോമും ബാറ്റിങ് പൊസിഷനും ചില തീരുമാനങ്ങളുമെല്ലാം ചോദ്യം ചെയ്യപ്പെട്ടിരുന്നു.

ഡല്‍ഹിക്കെതിരായ മൂന്നാമത്തെ കളിയിലും സിഎസ്‌കെ പരാജയമേറ്റു വാങ്ങിയതോടയാണ് ധോണിയും സിഎസ്‌കെയും പ്രതിക്കൂട്ടിലായത്. ഈ കളിയില്‍ ആറാം നമ്പറിലും തൊട്ടുമുമ്പത്തെ രാജസ്ഥാന്‍ റോയല്‍സിനെതിരായ മല്‍സരത്തില്‍ ഏഴാം നമ്പറിലുമായിരുന്നു ധോണി ഇറങ്ങിയത്.

പിറകില്‍ നിന്ന് യുദ്ധം നയിക്കരുത്

പിറകില്‍ നിന്ന് യുദ്ധം നയിക്കരുത്

പിന്നില്‍ നിന്നു നയിച്ചാല്‍ ഒരു യുദ്ധവും വിജയിക്കാന്‍ കഴിയില്ലെന്നു ധോണിയുടെ ബാറ്റിങ് പൊസിഷനെക്കുറിച്ച് പരാമര്‍ശിച്ച് ജഡേജ അഭിപ്രായപ്പെട്ടു. രാജസ്ഥാനെതിരായ കളിയില്‍ ധോണിയെക്കുറിച്ചു പറഞ്ഞു തന്നെയാണ് വീണ്ടും പറയാനുള്ളത്. ധോണിയുടെ ബാറ്റിങ് പൊസിഷനില്‍ താന്‍ ഹാപ്പിയല്ല. പിന്നില്‍ നിന്നു നയിച്ചാല്‍ ഒരു യുദ്ധവും വിജയിക്കാന്‍ കഴിയില്ല. ജനറല്‍ പടിയിറങ്ങുമ്പോള്‍ യുദ്ധം അവസാനിക്കുമെന്ന് സൈന്യത്തില്‍ ഒരു ചൊല്ലുണ്ടെന്നും ജഡേജ കൂട്ടിച്ചേര്‍ത്തു.

വിജയം ആര്‍ക്കൊപ്പം?

വിജയം ആര്‍ക്കൊപ്പം?

മുന്നില്‍ നിന്നു പോരാടുന്നവര്‍ക്കു മാത്രമേ ക്രിക്കറ്റില്‍ വിജയിക്കാന്‍ കഴിയുകയുള്ളൂവെന്നാണ് താന്‍ വിശ്വസിക്കുന്നതെന്നു ജഡേജ അഭിപ്രായപ്പെട്ടു. പോരാട്ടം വിജയിക്കാന്‍ ശേഷിയുള്ള സൈനികര്‍ ഒപ്പമുണ്ടെങ്കില്‍ യുദ്ധത്തിലെ തന്ത്രങ്ങള്‍ ആസൂത്രണം ചെയ്താല്‍ മാത്രം മതി. അതു വ്യത്യസ്തമായ സാഹചര്യമാണ്. ഇവിടെ അതുപോലെയല്ല കാര്യങ്ങളെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

ഇപ്പോഴത്തെ ധോണി

ഇപ്പോഴത്തെ ധോണി

ധോണി ഇന്ത്യന്‍ ക്രിക്കറ്റ് ടീമിനൊപ്പമുള്ള കരിയര്‍ അവസാനിപ്പിച്ചു കഴിഞ്ഞു. പക്ഷെ സിഎസ്‌കെയെ ഇപ്പോഴും നയിക്കുന്നു. ഇപ്പോള്‍ ക്രിക്കറ്റ് കാണാന്‍ തുടങ്ങിയ പുതിയ തലമുറ ഈ ധോണിയെക്കുറിച്ചായിരിക്കും ഓര്‍മിക്കുക. എന്നാല്‍ നമുക്കെല്ലാമറിയാവുന്ന മഹാനായ ധോണിയെ അവര്‍ കണ്ടിട്ടില്ല. ഇതു ദുഖകരമായ കാര്യമാണെന്നും ജഡേജ അഭിപ്രായപ്പെട്ടു.
ഒരു വര്‍ഷത്തോളം നീണ്ട ബ്രേക്കിനു ശേഷം ക്രിക്കറ്റിലേക്കുള്ള ധോണിയുടെ തിരിച്ചുവരവ് കൂടിയാണ് ഇത്തവണത്തെ ഐപിഎല്‍. ടൂര്‍ണമെന്റില്‍ ഇതുവരെയുള്ള മൂന്നു മല്‍സരങ്ങളില്‍ ധോണിയുടെ പ്രകടനത്തില്‍ ആരാധകര്‍ ഹാപ്പിയല്ല. എങ്കിലും ഈ സീസണ്‍ കഴിയാന്‍ ഇനിയേറെയുള്ളതിനാല്‍ ധോണിയുടെ ശക്തമായ തിരിച്ചുവരവ് സാധ്യതകള്‍ തള്ളിക്കളയാനാവില്ല.

Story first published: Saturday, September 26, 2020, 18:45 [IST]
Other articles published on Sep 26, 2020
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+