IPL 2020: ജയിച്ച മല്‍സരവും തോല്‍ക്കാം, പഞ്ചാബ് അത് കാണിച്ചുതന്നു! ആഞ്ഞടിച്ച് ചോപ്ര

ഐപിഎല്ലില്‍ ശനിയാഴ്ച വൈകീട്ട് നടന്ന കളിയില്‍ കൊല്‍ക്കത്ത നൈറ്റ്‌റൈഡേഴ്‌സിനെതിരേ അനായാസം ജയിക്കാമായിരുന്ന മല്‍സരം കൈവിട്ട കിങ്‌സ് ഇലവന്‍ പഞ്ചാബിനെ വിമര്‍ശിച്ച് മുന്‍ ഇന്ത്യന്‍ ഓപ്പണറും കമന്റേറ്ററുമായ ആകാഷ് ചോപ്ര. രണ്ടു റണ്‍സിന്റെ നേരിയ വിജയമാണ് മല്‍സരത്തില്‍ ദിനേഷ് കാര്‍ത്തികിന്റെ കെകെആര്‍ സ്വന്തമാക്കിയത്. അവസാനത്തെ മൂന്നോവറിലായിരുന്നു കളി മാറിമറിഞ്ഞത്.
കെകെആര്‍ ബൗളര്‍മാരുടെ ഡെത്ത് ഓവര്‍ ബൗളിങിനു മുന്നില്‍ പഞ്ചാബ് ബാറ്റിങ് നിരയ്ക്കു അടിപതറി. ഇതോടെ സീസണിലെ ആറാമത്തെ തോല്‍വിയിലേക്കു പഞ്ചാബ് കൂപ്പുകുത്തുകയും ചെയ്തു. തനിക്കു ഇതേക്കുറിച്ച് പറയാന്‍ വാക്കുകളില്ലെന്നായിരുന്നു മല്‍സരശഷം പഞ്ചാബ് ക്യാപ്റ്റന്‍ കെഎല്‍ രാഹുല്‍ പ്രതികരിച്ചത്.

ജയിച്ച മല്‍സരം തോല്‍ക്കാമെന്ന് കാണിച്ചുതന്നു
വിജയിച്ച മല്‍സരം എങ്ങനെ തോല്‍ക്കാമെന്ന് പഞ്ചാബ് കാണിച്ചുതന്നതായി ചോപ്ര വിമര്‍ശിച്ചു. പഞ്ചാബ് കളിയില്‍ തോല്‍ക്കുമെന്ന് തനിക്കു തോന്നിയിട്ടില്ലായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.
ജയിച്ച മല്‍സരത്തില്‍ എങ്ങനെ തോല്‍ക്കാമെന്നു പഞ്ചാബ് നമുക്ക് കാണിച്ചുതന്നു. ശരിക്കും ഇതു ഷോക്ക് തന്നെയായിരുന്നു. കാരണം അവര്‍ കളിയില്‍ തോല്‍ക്കുമെന്ന് പ്രതീക്ഷിച്ചിരുന്നില്ല. എളുപ്പത്തില്‍ പിന്തുടര്‍ന്ന് ജയിക്കാമായിരുന്ന സ്‌കോറിനു കെകെആറിനെ ഒതുക്കാന്‍ പഞ്ചാബിനു സാധിച്ചു. പക്ഷെ അവര്‍ ചെയ്ത കാര്യം തനിക്കു മനസ്സിലാക്കാന്‍ കഴിയുന്നതിലും അപ്പുറമാണ്. കാരണം, അത്ര വലിയ സ്‌കോര്‍ പിന്തുടരവെ ഓപ്പണിങ് വിക്കറ്റില്‍ ഇത്രയും മികച്ച കൂട്ടുകെട്ടുണ്ടാക്കിയാല്‍ ടീം വിജയിക്കണമെന്നും ചോപ്ര അഭിപ്രായപ്പെട്ടു.

അവസാന ഓവറില്‍ 14 റണ്‍സ്
വിന്‍ഡീസ് ഓള്‍റൗണ്ടര്‍ സുനില്‍ നരെയ്ന്‍ ബൗള്‍ ചെയ്ത് അവസാന ഓവറില്‍ 14 റണ്‍സായിരുന്നു പഞ്ചാബിനു വിജയിക്കാന്‍ വേണ്ടിയിരുന്നത്. 11 റണ്‍സെടുക്കാനേ അവര്‍ക്കായുള്ളൂ. അവസാന പന്തില്‍ സിക്‌സറടിച്ചാല്‍ പഞ്ചാബിന് ടൈ ആക്കാമായിരുന്നു. പക്ഷെ ഗ്ലെന്‍ മാക്‌സ്വെല്ലിന്റെ ഷോട്ട് ഒരിഞ്ച് വ്യത്യാസത്തില്‍ ബൗണ്ടറിയില്‍ കലാശിക്കുകയും കെകെആര്‍ നാടകീയ വിജയം സ്വന്തമാക്കുകയുമായിരുന്നു.
അവസാനത്തെ മൂന്നോവറില്‍ പഞ്ചാബിന് വേണ്ടിയിരുന്നത് 22 റണ്‍സ് മാത്രമായിരുന്നു. 18ാം ഓവറില്‍ രണ്ടും 19ാം ഓവറില്‍ ആറും റണ്‍സെടുക്കാനേ അവര്‍ക്കായുള്ളൂ. ഇതിനിടെ നാലു വിക്കറ്റുകളും അവര്‍ നഷ്ടപ്പെടുത്തി.

പഞ്ചാബിന് ജീവന്‍മരണ പോരാട്ടം
ഏഴു മല്‍സരങ്ങളില്‍ നിന്നും ഒരു ജയവും ആറു തോല്‍വിയുമടക്കം രണ്ടു പോയിന്റോടെ അവസാന സ്ഥാനത്തു നില്‍ക്കുന്ന പഞ്ചാബിന് പ്ലേഓഫ് സാധ്യത നിലനിര്‍ത്താന്‍ ശേഷിച്ച ഏഴു മല്‍സരങ്ങളും നിര്‍ണായകമാണ്. ഇവയില്‍ ആറെണ്ണത്തിലെങ്കിലും മികച്ച ജയിച്ചാല്‍ മാത്രമേ പഞ്ചാബ് പ്ലേഓഫിലെത്തുകയുള്ളൂ.
വ്യാഴാഴ്ച വിരാട് കോലിയുടെ റോയല്‍ ചാലഞ്ചേഴ്‌സ് ബാംഗ്ലൂരിനെതിരേയാണ് പഞ്ചാബിന്റെ അടുത്ത മല്‍സരം. നേരത്തേ ആദ്യപാദത്തില്‍ ഏറ്റുമുട്ടിയപ്പോള്‍ പഞ്ചാബ് 97 റണ്‍സിന് ആര്‍സിബിയെ തകര്‍ത്തുവിട്ടിരുന്നു. സീസണില്‍ പഞ്ചാബിന്റെ ഏക വിജയവും ഇതു തന്നെയായിരുന്നു.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications