Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IPL 2020: ആര്‍സിബി കുപ്പായത്തില്‍ 200*, വമ്പന്‍ റെക്കോര്‍ഡുമായി കോലി- ഒരേയൊരു താരം

ഷാര്‍ജ: ഐപിഎല്‍ ചരിത്രത്തില്‍ മറ്റൊരു താരത്തിനും അവകാശപ്പെടാനില്ലാത്ത വമ്പന്‍ റെക്കോര്‍ഡ് കുറിച്ചിരിക്കുകയാണ് റോയല്‍ ചാലഞ്ചേഴ്‌സ് ബാംഗ്ലൂര്‍ ക്യാപ്റ്റന്‍ വിരാട് കോലി. കിങ്‌സ് ഇലവന്‍ പഞ്ചാബിനെതിരായ കളിയില്‍ ഇറങ്ങിയതോടെയാണ് ചരിത്രനേട്ടം അദ്ദേഹത്തെ തേടിയെത്തിയത്. ആര്‍സിബി കുപ്പായത്തില്‍ കോലിയുടെ 200ാമത്തെ മല്‍സരമായിരുന്നു ഇത്. ടൂര്‍ണമെന്റില്‍ ഒരു ഫ്രാഞ്ചൈസിക്കു വേണ്ടി 200 മല്‍സരങ്ങള്‍ പൂര്‍ത്തിയാക്കിയ ആദ്യത്തെ താരമായി കോലി മാറുകയും ചെയ്തു.

1

ആര്‍സിബിക്കു വേണ്ടി ഐപിഎല്ലില്‍ 184 മല്‍സരങ്ങളാണ് അദ്ദേഹം ഇതുവരെ കളിച്ചത്. ശേഷിച്ച മല്‍സരങ്ങള്‍ ചാംപ്യന്‍സ് ലീഗ് ടി20യില്‍ ആയിരുന്നു. ഐപിഎല്ലിലെ മാത്രമല്ല ഫ്രാഞ്ചൈസി ക്രിക്കറ്റിലെ തന്നെ ലോക റെക്കോര്‍ഡ് 10 ദിവസങ്ങള്‍ക്കു മുമ്പ് ഡല്‍ഹി ക്യാപ്പിറ്റല്‍സിനെതിരേ കളിക്കാനിറങ്ങിയതോടെ കോലി തകര്‍ത്തിരുന്നു. ലോകത്തിന്റെ വിവിധ ഭാഗങ്ങളിലെ ടി20 ലീഗുകള്‍ എടുത്താല്‍ 200 മല്‍സരങ്ങളുമായി കോലിയാണ് തലപ്പത്ത്.

സോമര്‍സെറ്റിനു വേണ്ടി 196 മല്‍സരങ്ങളില്‍ ഇറങ്ങിയ ജെയിംസ് ഹില്‍ഡ്രെത്താണ് രണ്ടാംസ്ഥാനത്ത്. ചെന്നൈ സപ്പര്‍ കിങ്‌സിനായി 196 മല്‍സരങ്ങള്‍ കളിച്ച എംഎസ് ധോണിയാണ് മൂന്നാംസ്ഥാനത്ത്. നോട്ടിങ്ഹാംഷെയറിന്റെ സമിത് പട്ടേല്‍ (191), ചെന്നൈ സൂപ്പര്‍ കിങ്‌സിന്റെ സുരേഷ് റെയ്‌ന (188) എന്നിവരാണ് തുടര്‍ന്നുള്ള സ്ഥാനങ്ങളില്‍.

അവിശ്വസനീയവും അതോടൊപ്പം 13 വര്‍ഷം ഈ ഫ്രാഞ്ചൈസിക്കായി കളിക്കാനയത് ഏറെ അഭിമാനവും നല്‍കുന്നുവെന്നായിരുന്നു 200 മല്‍സരങ്ങള്‍ ആര്‍സിബിക്കു വേണ്ടി തികച്ചതിനെക്കുറിച്ച് കോലി പ്രതികരിച്ചത്. ആര്‍സിബിയെന്നാല്‍ തന്നെ സംബന്ധിച്ച് പലതുമാണ്. ആ വികാരം എല്ലാവര്‍ക്കും മനസ്സിലാക്കാന്‍ സാധിക്കണമെന്നില്ല. അവര്‍ക്കു വേണ്ടി 200 മല്‍സരങ്ങളെന്നത് അവിശ്വസനീയമാണ്. 2008ലെ പ്രഥമ സീസണില്‍ ആദ്യമായി ടീമിലെത്തിയപ്പോള്‍ ഇങ്ങനെയൊന്നും പ്രതീക്ഷിച്ചിരുന്നില്ല. ഇത് വലിയ ബഹുമതിയാണ്. അവര്‍ തന്നെ നിലനിര്‍ത്തി, താന്‍ തുടരുകയും ചെയ്തുവെന്ന് പഞ്ചാബിനെതിരായ മല്‍സരത്തിനു മുമ്പ് ടോസില്‍ സംസാരിക്കവെ കോലി വിശദമാക്കി.

2013നു ശേഷം ഐപിഎല്ലിലെ ഏറ്റവും മികച്ച തുടക്കമാണ് ആര്‍സിബിക്കു ഈ സീസണില്‍ ലഭിച്ചിരിക്കുന്നത്. പോയിന്റ് പട്ടികയില്‍ മൂന്നാംസ്ഥാനത്തുള്ള അവര്‍ പ്ലേഓഫിലേക്ക് മുന്നേറുകയാണ്. കന്നിക്കിരീടത്തിനു വേണ്ടിയുള്ള 12 വര്‍ഷത്തെ കാത്തിരിപ്പ് ഈ സീസണില്‍ അവസാനിപ്പിക്കാമെന്ന പ്രതീക്ഷയിലാണ് കോലിയും ആര്‍സിബിയും.

Story first published: Thursday, October 15, 2020, 20:31 [IST]
Other articles published on Oct 15, 2020
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+