
മുന്‍കൂട്ടി ആലോചിച്ച് കളിക്കുന്നില്ല
ക്രീസിലെത്തിയാല്‍ വളരെ ശാന്തമായി അതൊടൊപ്പം ആധികാരികമായാണ് റുതുരാജ് കളിക്കുന്നത്. മുന്‍കൂട്ടി ആലോചിച്ച് താരം ഷോട്ടുകള്‍ കളിക്കുന്നില്ല. എവിടെ ബൗള്‍ ചെയ്താലും അതിന് അനുസരിച്ച് അവന്‍ ഷോട്ടുകള്‍ കളിക്കുന്നു.
നിനക്കൊപ്പം ബാറ്റ് ചെയ്യുന്നത് ഏറെ ആഹ്ലാദം നല്‍കുന്നു. നാട്ടിലെ സിഎസ്‌കെ ആരാധകരെയും നിന്റെ പ്രകടനം സന്തോഷിപ്പിക്കും. പുതിയ സൂപ്പര്‍ സ്റ്റാറിലേക്കുള്ള അവന്റെ വളര്‍ച്ചയുടെ തുടക്കമാണിതെന്നും വാട്‌സന്‍ അഭിപ്രായപ്പെട്ടു.
ഈ സീസണില്‍ വൈകി സിഎസ്‌കെയ്ക്കായി കളിച്ച താരമാണ് റുതുരാജ്. യുഎഇയിലെത്തിയ ശേഷം അദ്ദേഹത്തിന് കൊവിഡ് പിടിപെട്ടിരുന്നു. തുടര്‍ന്ന് അവസാനമായാണ് താരം ടീമിനൊപ്പം ചേര്‍ന്നത്. ആദ്യമായി കളിച്ച മൂന്നു മല്‍സരങ്ങളില്‍ വെറും അഞ്ചു റണ്‍സെടുത്താനേ റുതുരാജിനായുള്ളൂ. ഇതോടെ പ്ലെയിങ് ഇലവനില്‍ നിന്നും പുറത്തായി. പിന്നീട് രണ്ടാം വരവിലാണ് മികച്ച ഇന്നിങ്‌സുകളിലൂടെ അദ്ദേഹം തന്റെ പ്രതിഭ തെളിയിച്ചത്.

ഫോം തുടരാനാവുമെന്ന് പ്രതീക്ഷ
വാട്‌സന്റെ പ്രശംസയോട് റുതുരാജിന്റെ മറുപടി ഇങ്ങനെയായിരുന്നു- ഫോം തുടരാന്‍ കഴിയുമെന്നാണ് പ്രതീക്ഷ. അതോടൊപ്പം ടീമിനെ വിജയിപ്പിക്കാന്‍ കഴിയുമെന്നും വിശ്വസിക്കുന്നു. ടീമിനെ വിജയിപ്പിക്കുന്നതിനേക്കാള്‍ പ്രധാനമായി ഒന്നുമില്ല. വിജയത്തോടെ തന്നെ ഐപിഎല്‍ അവസാനിപ്പിക്കാന്‍ കഴിയുമെന്നാണ് പ്രതീക്ഷ.
അടുത്ത സീസണിലും ഇതേ താളത്തോടെ മുന്നേറാനാണ് ആഗ്രഹം. സിഎസ്‌കെ ടീമിനകത്തെ അന്തരീക്ഷം വളരെ മികച്ചതാണ്. വളരെ ശാന്തമായ അന്തരീക്ഷമാണ് ഇവിടെയുള്ളത്. ടൂര്‍ണമെന്റില്‍ നിന്നും ഞങ്ങള്‍ പുറത്തായെന്നു പോലും നമുക്ക് തോന്നില്ല. ടീമിനകത്ത് ആദ്യ മല്‍സരം കളിച്ചപ്പോഴും അവസാനമായി കളിച്ച മല്‍സരം കളിച്ചപ്പോഴും ഒരേ അന്തരീക്ഷമായിരുന്നു. ഇതു ഏറെ സഹായിക്കുകയും ചെയ്തിട്ടുണ്ട്.

ധോണിയും പ്രശംസിച്ചു
കൊല്‍ക്കത്ത നൈറ്റ്‌റൈഡേഴ്‌സിനെതിരായ മാച്ച് വിന്നിങ് ഇന്നിങ്‌സിനു ശേഷം സിഎസ്‌കെ ക്യാപ്റ്റന്‍ എംഎസ് ധോണിയും റുതുരാജിനെ പ്രശംസിച്ചിരുന്നു. ടീമിനകത്തെ ഏറ്റവും കഴവുള്ള താരങ്ങളിലൊരാളാണ് റുതുരാജ്. എന്നാല്‍ അധികം സംസാരിക്കുന്ന പ്രകൃതമല്ല അവന്റേത് എന്നതു മാത്രമാണ് ഒരു ബുദ്ധിമുട്ട്.
ചില സമയങ്ങളില്‍ ഇതു കാരണം ടീം മാനേജ്‌മെന്റിന് ഒരു താരത്തെ ശരിയായി അളക്കാനും സാധിക്കില്ല. ഇന്നിങ്‌സില്‍ തുടക്കം ലഭിച്ചു കഴിഞ്ഞാല്‍ ആഗ്രഹിക്കുന്നതു പോലെയെല്ലാം ഷോട്ടുകള്‍ കളിക്കാന്‍ റുതുരാജിന് സാധിക്കുന്നതായും ധോണി അഭിപ്രായപ്പെട്ടിരുന്നു.
നേരത്തേ സിഎസ്‌കെ ടീമിലെ യുവതാരങ്ങള്‍ക്കു വേണ്ടത്ര സ്പാര്‍ക്കില്ലെന്നു ധോണി വിമര്‍ശിച്ചിരുന്നു. ഇതിനു പിന്നാലെയാണ് റുതുരാജ് അടക്കമുള്ള താരങ്ങള്‍ മികച്ച പ്രകടനങ്ങളിലൂടെ ഇതു ശരിയല്ലെന്നു തെളിയിച്ചത്.


Click it and Unblock the Notifications












