Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IPL 2020: ഇതുപോലൊരു സ്‌കോര്‍ ബോര്‍ഡ് ടി20യില്‍ കണ്ടിട്ടില്ല! അമ്പരന്ന് ഷെയ്ന്‍ ബോണ്ട്

ഐപിഎല്ലിഎല്ലില്‍ മുംബൈ ഇന്ത്യന്‍സും ചെന്നൈ സൂപ്പര്‍ കിങ്‌സും തമ്മില്‍ വെള്ളിയാഴ്ച നടന്ന മല്‍സരത്തില്‍ മുംബൈയുടെ ബൗളിങ് പ്രകടനത്തില്‍ ആശ്ചര്യം പ്രകടിപ്പിച്ചിരിക്കുകയാണ് ടീമിന്റെ ബൗളിങ് കോച്ച് ഷെയ്ന്‍ ബോണ്ട്. പത്തു വിക്കറ്റിനായിരുന്നു സിഎസ്‌കെയെ മുംബൈ കശാപ്പ് ചെയ്തത്. മുംബൈയുടെ ബൗളിങ് ആക്രമണത്തിനു മുന്നില്‍ സിഎസ്‌കെ തരിപ്പണമാവുകയായിരുന്നു. ഒരു ഘട്ടത്തില്‍ 100 റണ്‍സ് പോലും സിഎസ്‌കെ തികയ്ക്കുമോയെന്ന കാര്യം സംശയത്തിലായിരുന്നു. സാം കറെന്റെ ഫിഫ്റ്റി സിഎസ്‌കെയെ 114 റണ്‍സിലെത്തിക്കുകയായിരുന്നു.

1

ഒരു ഘട്ടത്തില്‍ സിഎസ്‌കെ എട്ടു വിക്കറ്റിന് 71 റണ്‍സെന്ന നിലയിലേക്കു വീണിരുന്നു. ടി20 മല്‍സരത്തില്‍ ഇതുപോലെയൊരു സ്‌കോര്‍ ബോര്‍ഡ് മുമ്പ് താന്‍ കണ്ടിട്ടില്ലെന്നു ബോണ്ട് പറഞ്ഞു. മുംബൈ ടീമിന്റെ ട്വിറ്റര്‍ ഹാന്റിലില്‍ പോസ്റ്റ് ചെയ്ത വീഡിയോയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. പെര്‍ഫക്ട് പ്രകടനമെന്നാണ് ടീമിന്റെ ബൗളിങിനെ ബോണ്ട് വിശേഷിപ്പിച്ചത്.

മൂന്നോവറില്‍ അഞ്ചു റണ്‍സിന് നാലു വിക്കറ്റെന്നത് അവിശ്വസനീയമാണ്. ഇങ്ങനെയൊരു സ്‌കോര്‍ബോര്‍ഡ് ടി20 ക്രിക്കറ്റില്‍ മുമ്പൊരിക്കലും കണ്ടിട്ടില്ല. ട്രെന്റ്- ബുംറ കോമ്പിനേഷന്റേത് ഗംഭീര പ്രകടനമായിരുന്നു. ഉയര്‍ന്ന നിലവാരമുള്ള ബൗളിങ് പ്രകടനമായിരുന്നു ഇത്. പ്രത്യേകിച്ചും ആദ്യത്തെ നാലോവര്‍ അവിശ്വസനീയമായിരുന്നു. കുറഞ്ഞ സമയം കൊണ്ടു തന്നെ ഞങ്ങള്‍ മേല്‍ക്കൈ നേടി. രണ്ടു ലോകോത്തര ഓപ്പണിങ് ബൗളര്‍മാരെ ടീമിനു ലഭിച്ചത് ഭാഗ്യമായാണ് കാണുന്നത്. രണ്ടു പേരും ഉജ്ജ്വല പ്രകടനമാണ് പുറത്തെടുത്തതെന്നും ബോണ്ട് കൂട്ടിച്ചേര്‍ത്തു.

2

ക്യാപ്റ്റന്‍ രോഹിത് ശര്‍മയുടെ അഭാവത്തില്‍ മുംബൈയ്ക്കു വേണ്ടി ഓപ്പണറായി ഇറങ്ങി വെടിക്കെട്ട് ഫിഫ്റ്റി നേടിയ യുവതാരം ഇഷാന്‍ കിഷനെ ബോണ്ട് അഭിനന്ദിച്ചു. 37 പന്തില്‍ 68 റണ്‍സ് അടിച്ചെടുത്ത ഇഷാനാണ് മുംബൈയുടെ വിജയം അനായാസമാക്കിയത്. ഇഷാന്റേത് അവിസ്മരണീയ പ്രകടനമായിരുന്നു. കഴിഞ്ഞ മൂന്നാഴ്ചയായി പരിശീലനത്തില്‍ വളരെ നന്നായി ഇഷാന്‍ ഷോട്ടുകള്‍ പായിച്ചിരുന്നു. സിഎസ്‌കെയ്‌ക്കെതിരേ മികച്ച ഫോമിലാണ് താരം കാണപ്പെട്ടത്. ഡികോക്ക്- ഇഷാന്‍ കൂട്ടുകെട്ട് വളരെ മികച്ചതായിരുന്നു. 13 ഓവറിനുള്ളില്‍, വിക്കറ്റൊന്നും നഷ്ടപ്പെടുത്താതെ വിജയിക്കാന്‍ കഴിഞ്ഞത് രണ്ടു പേരുടെയും ഗംഭീര പ്രകടനം കൊണ്ടാണെന്നും ബോണ്ട് വിലയിരുത്തി.

Story first published: Saturday, October 24, 2020, 19:30 [IST]
Other articles published on Oct 24, 2020
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+