മുംബൈ- ചെന്നൈ ഉദ്ഘാടന മല്‍സരം
സപ്തംബര്‍ 19ന് നിലവിലെ ചാംപ്യന്മാരായ രോഹിത് ശര്‍മയുടെ മുംബൈ ഇന്ത്യന്‍സും മുന്‍ ജേതാക്കളായ എംഎസ് ധോണിയുടെ ചെന്നൈ സൂപ്പര്‍ കിങ്സും തമ്മിലായിരിക്കും ഉദ്ഘാടന മല് സരമത്രേ. കഴിഞ്ഞ സീസണിലെ ഫൈനലിന്റെ റീപ്ലേ കൂടിയാണിത്.
നേരത്തേ മാര്‍ച്ച് 29ന് ഇന്ത്യയില്‍ നടക്കേണ്ടിയിരുന്ന ഐപിഎല്ലിലെ ഉദ്ഘാടന മല്‍സരം മുംബൈയും സിഎസ്കെയും തമ്മിലായിരുന്നു. എന്നാല്‍ കൊവിഡിന്റെ വരവോടെ ടൂര്‍ണമെന്റ് മാറ്റിവയ്ക്കുകയായിരുന്നു. അടുത്തിടെ ധോണി വിരമിച്ചപ്പോള്‍ നമുക്ക് 19ന് ഐപിഎല്ലിന്റെ ഉദ്ഘാടന മല്‍സരത്തിലെ ടോസിനു കാണാമെന്ന് രോഹിത് പറഞ്ഞത് ചേര്‍ത്തു വായിക്കുമ്പോള്‍ ഇപ്പോള്‍ പ്രചരിക്കുന്ന ഫിക്സ്ചര്‍ തള്ളിക്കളയാനാവില്ല.
20ന് രണ്ടു മല്‍സരങ്ങള്‍
20ന് ഞായറാഴ്ച ഐപിഎല്ലില്‍ രണ്ടു മല്സരങ്ങുണ്ടാവും. ശ്രേയസ് അയ്യര്‍ നയിക്കുന്ന ഡല്‍ഹി ക്യാപ്പിറ്റല്‍സും തമ്മിലായിരിക്കും വൈകീട്ട് 3.30ന് ആരംഭിക്കുന്ന ആദ്യത്തെ മല്‍സരം. രാത്രി 7.30ന് വിരാട് കോലിയുടെ റോയല്‍ ചാലഞ്ചേഴ്സ് ബാഗ്ലൂര് ദിനേഷ് കാര്‍ത്തിക് നയിക്കുന്ന കൊല്‍ക്കത്ത നൈറ്റ്റൈഡേഴ്സുമായി കൊമ്പുകോര്‍ക്കും.
21ന് തിങ്കളാഴ്ച ഡേവിഡ് വാര്‍ണര്‍ ക്യാപ്റ്റന്‍ സണ്‍റൈസേഴ്സ് ഹൈദരാബാദ് മുംബൈയുമായി ഏറ്റുമുട്ടും. 22ന് ചൊവ്വാഴ്ച രാജസ്ഥാന് റോയല്‍സും സിഎസ്കെയും തമ്മിലായിരിക്കും കളി. ഈ ഫിക്സ്റാണ് ഇപ്പോള്‍ പ്രചരിക്കുന്നത്.
ടീമുകള്‍ എത്തിത്തുടങ്ങി
ഐപിഎല്ലിനു മുന്നോടിയായി പല ടീമുകളും ഇതിനകം യുഎഇയിലെത്തിക്കഴിഞ്ഞു. കൊല്‍ക്കത്ത നൈറ്റ്റൈഡഴ്സ്, രാജസ്ഥാന് റോയല്‍സ്, കിങ്സ് ഇലവന് പഞ്ചാബ് ടീമുകളാണ് ആദ്യം യുഎഇയില്‍ വിമാനമിറങ്ങിയത്. മുംബൈ ഇന്ത്യന്‍സ്, ചെന്നൈ സൂപ്പര്‍ കിങ്സ്, റോയല്‍ ചാലഞ്ചേഴ്സ് ബാംഗ്ലൂര്‍ ടീമുകള്‍ പിന്നാലെ ഇവിടെയെത്തി. ഡല്‍ഹി ക്യാപ്പിറ്റല്‍സ് ടീം യുഎഇയിലേക്കു പുറപ്പെട്ടു കഴിഞ്ഞു. ഇനി സണ്‍റൈസേഴ്സ് ഹൈദരാബാദ് മാത്രമാണ് എത്താനുള്ളത്.
മുഴുവന്‍ ടീമുകളിലെയും താരങ്ങള്‍ ആറു ദിവസം ഇവിടെ ക്വാറന്റീനില്‍ കഴിയും. തുടര്‍ന്നു 1, 3, 6 ദിവസങ്ങളില്‍ ഇവര്‍ക്കെല്ലാം കൊവിഡ് ടെസ്റ്റ് നടത്തും. ഇവയെല്ലാം നെഗറ്റിവായാല്‍ താരങ്ങള്‍ക്കു ടൂര്‍ണമെന്റിലെ ബയോ ബബ്ളിലേക്കു പ്രവേശിക്കുകയും പരിശീലനം ആരംഭിക്കുകയും ചെയ്യാം. ടൂര്‍ണമെന്റ് ആരംഭിച്ചാല്‍ ഓരോ അഞ്ചു ദിവസം കൂടുമ്പോള്‍ മുഴുവന്‍ പേര്‍ക്കും കൊവിഡ് ടെസ്റ്റുണ്ടാവും. നേരത്തേ ഇന്ത്യയില്‍ നിന്നും യാത്ര പുറപ്പെടുന്നതിനു മുമ്പ് മുഴുവന്‍ താരങ്ങളും ഒന്നിലേറെ തവണ കൊവിഡ് ടെസ്റ്റിനു വിധേയരായിരുന്നു.