Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IPL 2020: അച്ഛന്റെ മരണം, പിന്നാലെ ഓപ്പണ്‍ ചെയ്യാനിറങ്ങി- മനംകവര്‍ന്ന് മന്‍ദീപ്

ദുബായ്: ക്രിക്കറ്റിനോടും ടീമിനോടുമുള്ള ആത്മസമര്‍പ്പണത്തിന്റെയും മനക്കരുത്തിന്റെയും പേരില്‍ ആരാധകരുടെ മനം കവര്‍ന്നിരിക്കുകയാണ് കിങ്‌സ് ഇലവന്‍ പഞ്ചാബ് ഓപ്പണര്‍ മന്‍ദീപ് സിങ്. പരിക്കേറ്റ് പിന്‍മാറിയ മായങ്ക് അഗര്‍വാളിനു പകരം സണ്‍റൈസേഴ്‌സ് ഹൈദരാബാദിനെതിരേ പഞ്ചാബിനു വേണ്ടി നായകന്‍ കെഎല്‍ രാഹുലിനൊപ്പം മന്‍ദീപ് ഓപ്പണറായി ഇറങ്ങിയിരുന്നു.

1

വെള്ളിയാഴ്ച രാത്രി മന്‍ദീപിന്റെ അച്ഛന്‍ മരിച്ചിരുന്നു. എന്നിട്ടും ഈ ദുഖം ഉള്ളിലൊതുക്കി പഞ്ചാബിനു വേണ്ടി ഓപ്പണറായി കളിക്കാന്‍ തയ്യാറായ താരത്തെ സമൂഹമാധ്യമങ്ങളിലൂടെ നിരവധി പേരാണ് അഭിനന്ദിക്കുകയും ആശ്വസിപ്പിക്കുകയും ചെയ്തിരിക്കുന്നത്. കിങ്‌സ് ഇലവന്‍ പഞ്ചാബ് തങ്ങളുടെ ട്വിറ്റര്‍ അക്കൗണ്ടില്‍ കുറിച്ചത് ഇങ്ങനെയായിരുന്നു- കഴിഞ്ഞ രാത്രിയാണ് അദ്ദേഹത്തിനു അച്ഛനെ നഷ്ടമായത്. പക്ഷെ മാന്‍ഡി ഇവിടെ ഓപ്പണ്‍ ചെയ്യാനിറങ്ങിയിരിക്കുന്നു, ഒരുപാട് ദൂരം പോവാനുണ്ട് മാന്‍ഡി.

ഇന്നു രാവിലെ അച്ഛന്‍ മരിച്ച ശേഷം മന്‍ദീപ് സിങ് കളിക്കാനിറങ്ങിയിരിക്കുന്നു. ബഹുമാനം എന്നായിരുന്നു ഒരു യൂസറുടെ ട്വീറ്റ്.

ക്ഷമിക്കണം... ഇന്നു രാവിലെ മന്‍ദീപ് സിങിന് തന്റെ അച്ഛനെ നഷ്ടമായിരിക്കുന്നു. എന്നിട്ടും അദ്ദേഹം ഇന്നത്തെ മല്‍സരത്തില്‍ കളിക്കുന്നു. ബഹുമാനമെന്നായിരുന്നു ഒരാള്‍ കുറിച്ചത്.

ഇന്നു രാവിലെ മന്‍ദീപ് സിങിന് തന്റെ അച്ഛനെ നഷ്ടമായി. ഇന്നു വൈകുന്നേരം അദ്ദേഹം കളിക്കാനിറങ്ങിയിരിക്കുന്നു. നിങ്ങള്‍ക്കു ഒരുപാട് കരുത്ത് ലഭിക്കട്ടെ ചാംപ്യനെന്നു ഒരു യൂസര്‍ കുറിച്ചു.

മന്‍ദീപ് സിങ്, പ്രാര്‍ഥനകള്‍ സഹോദരാ.. ഇത്രയും വലിയൊരു ട്രാജഡിക്കു ശേഷം കളിക്കണമെങ്കില്‍ അതിനു വലിയൊരു മനസ്സ് വേണം. ഈ മല്‍സരത്തിലും ഈ സീസണിലും നിങ്ങള്‍ക്കു നന്നായി പെര്‍ഫോം ചെയ്യാന്‍ കഴിയുമെന്ന് വിശ്വസിക്കുന്നുവെന്ന് ഒരാള്‍ ട്വീറ്റ് ചെയ്തു.

ഹൈദരാബാദിനെതിരേ രാഹുലിനൊപ്പം ഓപ്പണ്‍ മന്‍ദീപിന് ബാറ്റിങില്‍ പക്ഷെ അത്ര മികച്ച പ്രകടനം നടത്താന്‍ കഴിഞ്ഞില്ല. 17 റണ്‍സെടുത്ത് താരം പുറത്തായി. 14 പന്തില്‍ ഒരു ബൗണ്ടറിയോടെയായിരുന്നു ഇത്. സന്ദീപ് ശര്‍മയുടെ ബൗളിങില്‍ മന്‍ദീപിനെ റാഷിദ് ഖാന്‍ പിടികൂടുകയായിരുന്നു.

Story first published: Saturday, October 24, 2020, 21:54 [IST]
Other articles published on Oct 24, 2020
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+